ഉത്തരം: പൂജാമുറിയില്‍ ആറു സെന്റീമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള വിഗ്രഹങ്ങള്‍ ഒഴിവാക്കുക. എന്നാല്‍ വലിയ വിഗ്രഹങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ അലങ്കരമായി വയ്ക്കാം.വടക്കുകിഴക്കും കിഴക്കുമുള്ള പൂജാമുറിയില്‍ പടിഞ്ഞാട്ടു ദര്‍ശനമായി ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും വയ്ക്കാം.
മരിച്ചുപോയവരുടെ ചിത്രങ്ങള്‍ പൂജാമുറിയില്‍ വയ്ക്കരുത്. രണ്ടു തിരിയിട്ട് വിളക്കുകൊളുത്തുന്നത് ഉത്തമമാണ്. പൂജാമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ഉത്തരം: കേരളത്തിലെ വളരെ പഴക്കമുള്ള ആരാധനാമൂര്‍ത്തികളാണ് നാഗങ്ങള്‍. നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന നാഗദൈവങ്ങളായി പൂജിക്കപ്പെടുന്നത്. നാഗങ്ങളുടെ നാട് എന്നാണ് പ്രാചീന കേരളം അറിയപ്പെട്ടിരുന്നതുതന്നെ.
ചൈന, ശ്രീലങ്ക, ജപ്പാന്, ജാവ ഈജിപ്റ്റ് തുടങ്ങിയ പുറംരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും സര്‍പ്പക്കാവുകളോ, പ്രത്യേക പൂജകളോ കേരളത്തിലേതുപോലെ മറ്റെങ്ങുമില്ല.
പണ്ട് കേരളത്തില്‍ സര്പ്പക്കാവുകളില്ലാത്ത ഹിന്ദു തറവാടുകള്‍ കുറവായിരുന്നു. ഇടതൂര്‍ന്ന വൃക്ഷലതാദികളും കുളവുമൊക്കെ അടങ്ങുന്ന ഇത്തരം സര്‍പ്പക്കാവുകള്‍ നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. 'കാവു തെളിച്ചാല്‍ കുളംവരും' എന്ന് പഴമക്കാര്‍ പറയാറുണ്ട്.
ആലപ്പുഴയില്‍ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശാല നാഗരാജാക്ഷേത്രവും, തൃശൂരില്‍ മാളയ്ക്കടുത്തുള്ള പാമ്പുമേക്കാട് ക്ഷേത്രവും എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള ആമേടക്ഷേത്രവുമാണ് കേരളത്തിലെ പ്രധാന നാഗക്ഷേത്രങ്ങള്‍.
സര്‍പ്പ വിഗ്രഹങ്ങള്‍ താങ്കളുടെ പറമ്പില്‍ നിന്ന് മാറ്റണമെന്ന നിര്ബന്ധമുള്ളപക്ഷം ജ്യോത്സ്യനെക്കണ്ട് പ്രശ്നംവച്ചുനോക്കണം. സര്‍പ്പങ്ങള്‍ക്കു മാറുന്നതില്‍ അതൃപ്തിയില്ലെന്ന് പ്രശ്നത്തില്‍ കണ്ടാല്‍ മേല്‍പ്പറഞ്ഞ നാഗക്ഷേത്രങ്ങളില് ഒന്നില്‍ കൊണ്ടുപോയി ഇരുത്താവുന്നതാണ്.
സര്പ്പപ്രീതിക്കുള്ള വഴിപാടുകളും നടത്തണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റുദോഷങ്ങള് ഒന്നുംതന്നെയില്ല.