Sunday, July 22, 2018 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Dec 2017 02.22 PM

അരങ്ങില്‍ നിന്നെത്തിയ പ്രതിനായകന്‍

''ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനെന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ നിറസാന്നിദ്ധ്യമായ ഹരീഷ് പേരടിയുടെ വ്യക്തിജീവിതത്തിലൂടെ...''
uploads/news/2017/12/176327/hareeshparadi201217a.jpg

അരങ്ങില്‍ നിന്നെത്തി, വെള്ളിത്തിരയില്‍ നിറസാന്നിദ്ധ്യമായി, വിസ്മയിപ്പിക്കുന്ന ഭാവപ്പകര്‍ച്ചകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു സ്വഭാവനടന്‍ കൂടി തമിഴിലൂടെ തെന്നിന്ത്യന്‍ ജൈത്രയാത്രയ്ക്കു തുടക്കമിട്ടുകഴിഞ്ഞു.

മെര്‍സല്‍, വിക്രം വേദ തുടങ്ങിയ സമകാലിക തമിഴ്‌സിനിമകളിലൂടെ ശ്രദ്ധേയനായ ഹരീഷ് പേരടിയെന്ന അതുല്യകലാകാരന്റെ ജീവിതത്തിലൂടെയൊരു യാത്ര...

തമിഴിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് ?


കിടാരി, ആണ്ടവന്‍ കട്ട്‌ലൈ എന്നിവയാണ് എന്റെ ആദ്യ തമിഴ്‌സിനിമകള്‍. രണ്ടും ഒരേ സമയം റിലീസായവയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനെന്ന കഥാപാത്രമാണ്തമിഴ് സിനിമയിലേക്കുള്ള എന്‍ട്രിക്ക് തുടക്കം കുറിച്ചത്.

കിടാരിയില്‍ ശശികുമാറും ആണ്ടവന്‍ കട്ട്‌ലൈയില്‍ വിജയ് സേതുപതിയുമായിരുന്നു നായകന്മാര്‍. അതിന് ശേഷമാണ് വിക്രം വേദയിലെ ചേട്ടയെന്ന കഥാപാ ത്രം ചെയ്യാനുള്ള അവസരം ലഭിച്ചത്.

വിക്രം വേദയിലേക്കെന്നെ സജെസ്റ്റ് ചെയ്തത് വിജയ് സേതുപതിയാണ്. ആണ്ടവന്‍ കട്ട്‌ലൈ മുതല്‍ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദമുണ്ടായിരുന്നു.

വിക്രം വേദയുടെ കഥ ചിത്രത്തിന്റെ സംവിധായകര്‍ വിജയ് സേതുപതിയോട് പറഞ്ഞപ്പോള്‍ ചേട്ടയെന്ന കഥാപാത്രമാകാന്‍ അനുയോജ്യം ഞാനാണെന്നദ്ദേഹം അവരോട് പറഞ്ഞു. വളരെ മികച്ച പ്രതികരണമാണ് ആ കഥാപാത്രത്തിന് ലഭിച്ചത്. അതിന് ശേഷമാണ് വിക്രം നായകനായ സ്‌കെച്ചില്‍ അഭിനയിച്ചത്.

വിജയ്, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് ?


വിജയ് സേതുപതി എന്റെ സുഹൃത്താണ്. തമിഴിലിപ്പോള്‍ പരീക്ഷണചിത്രങ്ങളേറെ അദ്ദേഹം ചെയ്യുന്നുണ്ട്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുമ്പോള്‍ യാതൊരു ടെന്‍ഷനും തോന്നാറില്ല. അദ്ദേഹം അഭിനയിക്കുകയല്ല,ജീവിക്കുകയാണെന്നാണ് തോന്നാറുള്ളത്.

കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നു സിനിമ സ്വപ്‌നം കണ്ട് ഈ രംഗത്തേക്കെത്തിയ വ്യക്തിയാണ് അദ്ദേഹം. അതിനാല്‍ ചുറ്റുമുള്ളവരെ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.

വിജയ്‌ക്കൊപ്പം മെര്‍സലില്‍ അഭിനയിക്കാനെത്തുമ്പോള്‍ എനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. വിജയ് സൂപ്പര്‍ സ്റ്റാറാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ എന്താവും, എങ്ങനെയായിരി ക്കും? എന്നാല്‍ എന്റെ ആശങ്കകളെയെ ല്ലാം കാറ്റില്‍ പറത്തുകയായിരുന്നു വിജ യ്.

ചെന്നൈയിലെ ഷൂട്ടിന് ശേഷം യൂറോപ്പില്‍ ഒരു മാസത്തോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആ സമയത്താണ് വിജയ് എന്ന മനുഷ്യസ്‌നേഹിയേയും അദ്ദേഹത്തിന്റെ സ്വപ്നങ്ങളേയും ചിന്താഗതികളേയും അടുത്തറിഞ്ഞത്.

ഒരു കോഴിക്കോടുകാരന് തമിഴ് അത്ര വശമുണ്ടാകില്ലല്ലോ. എന്നിട്ടും വിസ്മയിപ്പിക്കും വിധം തമിഴ് സിനിമകളിലും ഡബ്ബ് ചെയ്തല്ലോ. അതേക്കുറിച്ച് ?


സത്യത്തില്‍ ഇപ്പോഴും എനിക്ക് മലയാളം ഒഴികെയുള്ള ഭാഷകളൊന്നും വല്യ പിടിയില്ല. എങ്കിലും ഇതുവരെയുള്ള ചിത്രങ്ങളിലെല്ലാം ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്.

വിക്രം വേദയില്‍ ഡബ്ബ് ചെയ്തപ്പോള്‍ ആത്മവിശ്വാസം തോന്നി. മെര്‍സലിലും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. അഭിനയത്തില്‍ ഒരിക്കലും ഭാഷ എനിക്കൊരു തടസമായി തോന്നിയിട്ടേയില്ല.

തമിഴ്്മലയാള സിനിമ തമ്മിലുള്ള വ്യത്യാസം ?


മലയാളികള്‍ ചെറിയ സിനിമ ചെയ്യുമ്പോ ള്‍ തമിഴില്‍ ബഡ്ജറ്റ് വര്‍ദ്ധിപ്പിച്ച് കുറച്ചുകൂടി വലിയ രീതിയില്‍ സിനിമയെടുക്കും. അതുമാത്രമാണ് വ്യത്യാസം. മലയാളികള്‍ പലപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രി മറ്റുള്ളതിനെ അപേക്ഷിച്ച് ചെറുതാണെന്ന് ചിന്തിക്കുന്നുണ്ട്.

പക്ഷേ അര്‍ത്ഥവും മൂല്യവുമുള്ള സിനിമകളാണ് മലയാളത്തില്‍ ഉണ്ടാകുന്നത്. അതുകൊണ്ടാണ് മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ മലയാളികളെ മറ്റുള്ളവര്‍ ബഹുമാനിക്കുന്നതും.

വായനയോടും എഴുത്തിനോടും താല്പര്യമുള്ള വ്യക്തിയാണല്ലോ ?


നാടകവേദിയാണ് അഭിനയരംഗത്തേക്കുള്ള ചവിട്ടുപടി. കുട്ടിക്കാലം മുതലേ നാടകങ്ങളില്‍ അഭിനയിക്കാറുണ്ടായിരുന്നു. ഒരുകാലത്ത് ഞാന്‍ ഒരുപാട് വായിക്കുമായിരുന്നു. ഇപ്പോള്‍ സമയം വളരെ കുറവാണ്. എം.ടിയും ബഷീറുമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാര്‍.
Ads by Google
Loading...
TRENDING NOW