Friday, April 20, 2018 Last Updated 24 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 18 Dec 2017 03.13 PM

സൗന്ദര്യാഭിമാനം

17 വര്‍ഷത്തിനു ശേഷം ലോകസുന്ദരിപട്ടം ഭാരതമണ്ണിലെത്തിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനുഷി ഛില്ലറിന്റെ സുന്ദര വിശേഷങ്ങള്‍...
uploads/news/2017/12/175735/ManushiChhillar181217b.jpg

“The sky is the limit. We are limitless and so are our dreams, we must never doubt ourselves.”

സൗന്ദര്യത്തെ സ്വപ്‌നം കണ്ടു, സ്വപ്‌നത്തെ തേടിയിറങ്ങി, തേടിയതിനെ നേടിയെടുത്തു. അതാണ് ഇരുപതുകാരി മാനുഷി. നൂറുകണക്കിന് രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളി ലോകസുന്ദരിയായി മാനുഷി ഛില്ലര്‍ മാറിയത് ശരീര സൗന്ദര്യത്തെ മാത്രം മുന്‍നിര്‍ത്തിയല്ല.

മാതൃത്വത്തിന്റെ മഹിമ വിവരിക്കാന്‍ മാനുഷിക്ക് ആവശ്യമായത് ഒരേ ഒരു വരി. അമ്മയുടെ സ്‌നേഹവും കാരുണ്യവും, അളക്കാന്‍ കഴിയാത്ത ഒന്നാണെന്ന് മാനുഷിയുടെ ആ വാചകത്തില്‍ മനസിന്റെ സൗന്ദര്യവും ലോകനെറുെകയില്‍ തിളങ്ങുകയായിരുന്നു.

ലിംഗ അസമത്വം രൂക്ഷമായ, പിറക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ കൊന്നുകളയുന്ന ഹരിയാന എന്ന ജന്മനാട്ടില്‍, മാതാപിതാക്കളും ബന്ധുക്കളും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമായുള്ള കുടുംബത്തില്‍ നിന്നും, മെഡിക്കല്‍ പഠനത്തിനിടെ ബോധവല്‍ക്കരണ ക്ലാസ്സുകളും, നൃത്തവും, സൗന്ദര്യമത്സരങ്ങളുമെല്ലാം ജീവനാക്കി മാറ്റിയ മാനുഷിയുടെ ജീവിത വിജയത്തിനു പിന്നില്‍ ഒരുപാട് സുന്ദരങ്ങളായ കാര്യങ്ങളുണ്ട്. ആ വിജയ കഥകളിലേക്ക്...

സൗന്ദര്യപിറവി


സ്ത്രീകളെയും പെണ്‍കുട്ടികളെയും അവഗണിക്കുന്നതിലും അപമാനിക്കുന്നതിലും മുന്‍പന്തിലുള്ള സ്ഥലങ്ങളിലൊന്നായ ഹരിയാനയിലെ റോഹ്ടാക്കില്‍ 1997 മെയ് 14 ന് ഡോ. മിത്ര ബസു ഛില്ലര്‍ ഡോ. നീലം ഛില്ലര്‍ ദമ്പതികളുടെ മകളായി മാനുഷി പിറന്നത്, രണ്ട് ചേട്ടന്‍മാര്‍ക്കും കൂടി ഒരു കുഞ്ഞു പെങ്ങളായിട്ടാണ്.

അനാചാരം കൊടികുത്തി വാഴുന്നിടമായിട്ടും ആ പെണ്‍കൊടിയെ അവര്‍ വളര്‍ത്തി,പഠിപ്പിച്ചു. അവളുടെ ആഗ്രഹങ്ങളും മോഹങ്ങളും നേടിയെടുത്തു. ഇന്ന് ഒരു കുടുംബവും ഒരു നാടും ലോകം മുഴുവനും അന്ന് പിറന്നത് പെണ്‍കുട്ടിയായതില്‍ അഭിമാനിക്കുകയാണ്.

മുത്തശ്ശിയുടെ സാരിയുടുത്ത് സുന്ദരിയായി നടക്കുന്ന കുഞ്ഞു മാനുഷിയുടെ പിഞ്ചുമനസ്സില്‍ പോലും സൗന്ദര്യബോധമുണ്ടായിരുന്നു. കളിക്കോപ്പുകള്‍ക്കിടയില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ മാത്രം സൂക്ഷിച്ചുവയ്ക്കുന്നത് മാനുഷിയുടെ സ്വഭാവമായിരുന്നു.

ഏതൊരു പെണ്‍കുഞ്ഞിനെയും പോലെ മാനുഷി ഒരുങ്ങി നടക്കുന്നത് ഒരു കളിയായിട്ടാണ് അച്ഛനുമമ്മയും കണ്ടത്. എന്നാല്‍ അതൊന്നും കളിയല്ല എന്ന് മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.

uploads/news/2017/12/175735/ManushiChhillar181217.jpg

ഡല്‍ഹി സെന്റ് തോമസ് സ്‌കൂളിലെ ജീവിതം എന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതും വിജയിക്കുന്നതും എന്നെ സംബന്ധിച്ച് ഒരു ഹോബി ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ എന്നെ തേടി വന്നതിനു ശേഷമാണ് സൗന്ദര്യത്തെ മത്സരയിനമായും ഗൗരവമായി കാണാനും തുടങ്ങിയത്.

എങ്കിലും ഡോക്ടര്‍ കുടുംബത്തില്‍ പിറന്നതു കൊണ്ട് ഒരു ഡോക്ടര്‍ ആകണമെന്നുള്ള ആഗ്രഹവും എന്റെയുള്ളിലുണ്ടായിരുന്നു. മെഡിസിനും സൗന്ദര്യവും എങ്ങനെ ഒരുമിക്കും എന്നതായി സുഹൃത്തുക്കളുടെ സംശയം. ഇപ്പോള്‍ എല്ലാവര്‍ക്കും എല്ലാത്തിനുമുള്ള ഉത്തരമായി.

ഇന്ന് സൗന്ദര്യമത്സരം തീര്‍ത്തും ഗൗരവകരമായ ഒന്നാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത് എന്റെ പാഷന്‍ ആണ് സ്‌കൂബ ഡൈവിംഗ്,പാരാ ഗ്ലൈഡിംഗ്,ബെഞ്ചി ഡൈവിംഗ് തുടങ്ങിവയൊക്കെയാണ് പ്രധാന ഹോബികള്‍..

ഭഗത് ഫൂല്‍സിംഗ് ഗവ.മെഡിക്കല്‍ കോളേജിലെ പഠനത്തിനു ഒരു വര്‍ഷം അവധി നല്‍കിയാണ് മാനുഷി മത്സരങ്ങളില്‍ പങ്കെടുത്തത്. അത്രയേറെ പ്രധാനമായിരുന്നു ഓരോ മത്സരങ്ങളും.

സുന്ദരി ഡോക്ടര്‍


ഇഷ്ടപ്പെട്ടു തന്നെയാണ് മെഡിക്കല്‍ ബിരുദത്തിനു ചേര്‍ന്നത്. പക്ഷേ ഡോക്ടര്‍ മാത്രമായി ഒതുങ്ങിക്കൂടാന്‍ ഞാനാഗ്രഹിക്കുന്നില്ല.. ഒരുപാട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ട്. ഓരോന്നായി നേടിയെടുക്കുകയാണിപ്പോള്‍..മാനുഷി പറയുന്നു.

ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ജോലിയാണ്് ഡോക്ടറുടേത്. അതിനേക്കാളേറെ സാമൂഹിക പ്രതിബന്ധതയുമുണ്ട്. അതെല്ലാം മുന്നില്‍കണ്ടാണ് ഈ മേഖലയിലേക്ക് വന്നത്. പഠനവുമായി ബന്ധപെട്ട് സ്ത്രീകള്‍ക്കു വേണ്ടി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്.

ആര്‍ത്തവ സമയത്തെ സുരക്ഷിതത്വവും വൃത്തിയും സംബന്ധിച്ചുള്ള ആ സെമിനാറിനു എത്തിയവര്‍ക്കത്രയും നല്ലൊരു മാറ്റമുണ്ടാക്കാന്‍ സാധിച്ചതായി ഞാന്‍ വിശ്വസിക്കുന്നു.

uploads/news/2017/12/175735/ManushiChhillar181217c.jpg

രോഗം കണ്ടെത്തി ചികിത്സിക്കുക മാത്രമല്ല ഡോക്ടറുടെ ചുമതല. ഒരേ സമയം നല്ല ടീച്ചറും നല്ല രക്ഷകര്‍ത്താവുമെല്ലാം ആയിരിക്കണം. ഇതൊക്ക മനസ്സിലായത് എന്റെ വീട്ടില്‍ നിന്നു തന്നെയാണ്.

ചെറുപ്പം മുതല്‍ തന്നെ കുച്ചിപ്പുടി പഠിച്ചിരുന്നു. ഇപ്പോഴും പരിശീലിക്കാറുണ്ട്. അതോടൊപ്പം ഒരു ബെല്ലി ഡാന്‍സര്‍ കൂടിയാണ്. ഇതെല്ലാം കൂടി എങ്ങനെയാണ് ഒരുമിച്ചു കൊണ്ടു പോകുന്നതെന്ന് എല്ലാവരു ചോദിക്കാറുണ്ട്.

പഠനത്തിനും, വര്‍ക്ക്ഔ ട്ടിനും മറ്റും ആവശ്യമായ സമയം കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം. ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഉറങ്ങിക്കഴിഞ്ഞാണ് എന്റെ പഠനം ആരംഭിക്കുന്നത്.

ആദ്യം എഴുന്നേല്‍ക്കുന്നതും ഞാന്‍ തന്നെയായിരിക്കും. പരീക്ഷയുടെ സമയത്ത് ശരിക്കും ബുദ്ധിമുട്ട് തോന്നിയെങ്കിലും അതിനെയും രസകരമാക്കി മാറ്റുകയായിരുന്നു..

ലോകസുന്ദരിപ്പട്ടം


ശരിക്കും അത്ഭുതമാണ് എനിക്ക്. നൂറോളം രാജ്യങ്ങളില്‍ നിന്ന് അത്രത്തോളം മത്സരാര്‍ത്ഥികളുണ്ടായിരുന്നു. അവസാന നാല്‍പതുകളിലായിരുന്നു എന്റെ സ്ഥാനം. രണ്ട് മൂന്നു റൗണ്ടുകള്‍ക്കു ശേഷം എല്ലാം മാറി മറിഞ്ഞു. അവസാന 10 പേരിലും ഫൈനലിലേക്കും ഞാനെത്തി.

എന്നോട് ചോദിച്ച ഒരു ചോദ്യവും അതിന്റെ ഉത്തരവും മത്സരത്തിന്റെ ഗതി മാറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മത്സരത്തിനു തയാറെടുക്കുമ്പോള്‍ ഞാനിതില്‍ വിജയിക്കുമെന്നും കിരീടവുമായി തിരികെ വരുമെന്നും സുഹൃത്തുക്കളോട് പറയുമായിരുന്നു..

ഏറ്റവും കൂടുതല്‍ ശമ്പളവും ബഹുമാനവും ലഭിക്കുന്ന പ്രൊഫഷന്‍ ഏതാണെന്നായിരുന്നു അവസാന റൗണ്ടില്‍ മാനുഷിയോട് ജൂറിയുടെ ചോദ്യം. ആരുടെയും കാതുകളിലേക്കായിരുന്നില്ല, മനസിലേക്കായിരുന്നു മാനുഷിയുടെ മറുപടി.

ഏറ്റവും കൂടുതല്‍ ബഹുമാനവും ശമ്പളവും അര്‍ഹിക്കുന്നത് അമ്മയാണ്! നിലയ്ക്കാത്ത കയ്യടിയോടെയാണ് ചൈനയിലെ സൈന സിറ്റി അറീനിലെ പ്രൗഡഗംഭീരമായ സദസ് ആ മറുപടിയെ സ്വീകരിച്ചത്.

ഒരു കുടുംബത്തില്‍ അമ്മ ചെയ്യുന്ന ഉത്തരവാദിതത്തിനാണ് ഏറ്റവും കൂടുതല്‍ ശമ്പളവും ബഹുമാനവും നല്‍കേണ്ടത്. അമ്മ നല്‍കുന്ന പരിഗണനയും സ്‌നേഹവും ഒരിക്കലും പണത്തിലളക്കാന്‍ കഴിയില്ല.

സ്വന്തം സുഖങ്ങള്‍ ത്യജിച്ചാണ് അമ്മ മക്കളെ വളര്‍ത്തുന്നത്. എന്നെ സംബന്ധിച്ച് അമ്മയ്ക്കാണ് ഏറ്റവും കൂടുതല്‍ ആദരവും ബഹുമാനവും നല്‍കേണ്ടത്..

uploads/news/2017/12/175735/ManushiChhillar181217a.jpg

മാനുഷിയുടെ ദിനചര്യ, എല്ലാ വിജയങ്ങള്‍ക്കും മുഖ്യപങ്കു വഹിക്കുന്നതായാണ് ട്രെയ്‌നര്‍ നേഹ ഗുപ്ത പറയുന്നത്. വ്യായാമത്തിനും ഭക്ഷണത്തിനും പഠനത്തിനുമെല്ലാം വേണ്ടിയുള്ള മാനുഷിയുടെ അര്‍പ്പണമനോഭാവമാണ് ഏറ്റവും വലിയ പ്രത്യേകത.

എത്ര തിരക്കാണെങ്കിലും ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ മാനുഷി തയാറായിട്ടില്ല. കൃത്യമായ അളവില്‍ കൃത്യമായ ഇടവേളകളില്‍ റിഫൈന്‍ഡ് ഷുഗര്‍ ഒഴിവാക്കിയാണ് മാനുഷി ഭക്ഷണം കഴിച്ചിരുന്നത്.

കുടുംബം


എന്റെ ഓരോ വിജയത്തിന്റെയും പിന്നില്‍ എന്റെ കുടുംബമാണ്. പ്രോത്സാഹനവും പിന്തുണയുമാണ് എന്നെപോലൊരു പെണ്‍കുട്ടിയ്ക്ക് എന്നും ആവശ്യമുള്ളത്. ചണ്ഡീ ഗഡിലായിരുന്നു മത്സരത്തിന്റെ ഓഡിഷ ന്‍. മാതാപിതാക്കളാണ് പോകാന്‍ പ്രോ ത്സാഹിപ്പിച്ചതും നിര്‍ബന്ധിച്ചതുംം.

അച്ഛന്‍ ഡോ. മിത്ര ബസു ചില്ലാര്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനാണ്. അമ്മ ഡോ. നീലം ഛില്ലര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ ന്യൂറോ കെമിസ്ട്രിയിലെ അസോസിയേറ്റ് പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമാണ്.

തിരക്കിട്ട ജീവിതമാണെങ്കിലും മക്കളുടെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധയാണ് അച്ഛനുമമ്മയും നല്‍കുന്നത്. അവസാന റൗണ്ടിലെ ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയിലൂടെയാണ് ഞാനതറിഞ്ഞത്. വിദ്യാലയങ്ങളിലോ ട്യൂഷന്‍സെന്ററുകളിലോ ആരും പഠിപ്പിക്കാത്ത അമ്മ എന്ന പാഠം.

കടപ്പാട്. ഇന്റര്‍നെറ്റ്
കെ. ആര്‍. ഹരിശങ്കര്‍

Ads by Google
TRENDING NOW