Monday, October 22, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 18 Dec 2017 02.32 PM

മെഹന്ദി വീട്ടില്‍ തയ്യാറാക്കുമ്പോള്‍

uploads/news/2017/12/175730/Weeklybeutyspot161217.jpg

ആഘോഷവേളകളില്‍ മെഹന്ദിയണിയുന്നത് ഇന്നൊരു ഫാഷനായിക്കഴിഞ്ഞു. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

ബ്യൂട്ടി സ്‌റ്റോറുകളില്‍ പ്ലാസ്റ്റിക് കോണുകളിലെ മെഹന്ദി യഥേഷ്ടം ലഭ്യമാണ്. എന്നാല്‍ മെഹന്ദി പൗഡര്‍ വാങ്ങി മിക്‌സ് ചെയ്തു വീട്ടിലും ഇത് തയ്യാറാക്കാം. മെഹന്ദി പൗഡര്‍ ചെറിയ കണ്ണുളള അരിപ്പയില്‍ അരിച്ചെടുത്ത് ഉപയോഗിക്കണം.

മെഹന്ദി പേസ്റ്റുകൊണ്ട് സുന്ദരമായ രൂപങ്ങള്‍ ഉണ്ടാക്കാം. പൂവ്, പൂമ്പാറ്റ, ചെറിയതരം പക്ഷികള്‍, വളളികള്‍, ഇലകള്‍ എന്നിങ്ങനെ അവരവരുടെ ഭാവനയ്ക്കും അഭിരുചിയ്ക്കും അനുസരിച്ച് വരച്ചുചേര്‍ക്കാം.

കൈകള്‍ കുറുകെവച്ച,് ഇട്ട മെഹന്ദി ഉണങ്ങും വരെ കാത്തിരിക്കണം. മെഴുക് തിരി നാളത്തിനു മുകളിലായി കൈപിടിച്ച് ചെറുചൂട് നല്‍കുന്നതും ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെളളം ഉപയോഗിച്ച് ആവി പിടിക്കുന്നതും മെഹന്ദിക്ക് കടുത്ത നിറം നല്‍കും.

മെഹന്ദി മുക്കാല്‍ഭാഗം ഉണങ്ങിക്കഴിയുമ്പോള്‍ അല്പം പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത ലായനിയില്‍ ഒരു കഷണം പഞ്ഞിമുക്കി തളിച്ചുകൊടുക്കാം. കടുത്ത ചുവപ്പ്കലര്‍ന്ന ബ്രൗണ്‍ നിറം ലഭിക്കാന്‍ ഇത് സഹായിക്കും. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ കരിമ്പിന്‍നീരോ ഉപയോഗിക്കാം.

അഞ്ച് മുതല്‍ എട്ടുമണിക്കൂര്‍ വരെ മെഹന്ദി കൈയിലിരുന്നാല്‍ നല്ല നിറം ലഭിക്കും. ഉണങ്ങിക്കഴിഞ്ഞാല്‍ പതുക്കെ അടര്‍ത്തിമാറ്റാം.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 18 Dec 2017 02.32 PM
Ads by Google
Loading...
TRENDING NOW