Tuesday, July 17, 2018 Last Updated 58 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 17 Dec 2017 01.58 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/12/175407/azcha.jpg

അശ്വതി: പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. അലച്ചില്‍ വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട്‌ മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും.
ഭരണി: ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും.
കാര്‍ത്തിക: സ്വദേശം വിട്ടുനില്‍ക്കേണ്ടിവന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും. ഏതെങ്കിലും തരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും .
രോഹിണി: അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‌ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‌ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.
മകയിരം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‌ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‌ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
തിരുവാതിര: അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും.
പുണര്‍തം: വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമാകാം. ജലജന്യരോഗങ്ങള്‍ക്കും ഭവനമാറ്റത്തിനും സാധ്യത. പലതരത്തില്‍ നിലനിന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം.
പൂയം: ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‌ നേട്ടങ്ങള്‍. കലാരംഗത്ത്‌ പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും. സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.
ആയില്യം: ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‌ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും.
മകം: തൊഴിലനേ്വഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില്‍നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും.
പൂരം: ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‌ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും.
ഉത്രം: പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‌ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ മികവുപുലര്‍ത്താന്‌ സാധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ ഒന്നൊന്നായി തരണംചെയ്യും.
അത്തം: സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലനേ്വഷകര്‍ക്ക്‌ ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്‌.
ചിത്തിര: ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും.
ചോതി: സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന്‍ സാധ്യതയുണ്ട്‌.
വിശാഖം: ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില്‍നിന്ന്‌ നേട്ടങ്ങളുണ്ടാകും. തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. അനവസരത്തില്‍ അഭിപ്രായപ്രകടനം നടത്തി വെറുപ്പ്‌ സമ്പാദിക്കും. പൊതുവില്‍ വിശ്രമം കുറയും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.
അനിഴം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യു എന്നിവയില്‍ വിജയം. അന്യരുടെ സഹായം ലഭിക്കും.
തൃക്കേട്ട: ബിസിനസ്‌ നടത്തുന്നവര്‌ക്ക് വിജയം. ദേഹസുഖം വര്‌ധിക്കും. വിവാഹം ആലോചിക്കുന്നവര്‌ക്ക് അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. കലാസാഹിത്യരംഗങ്ങളില്‌ പ്രവര്‌ത്തിക്കുന്നവര്‌ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‌ക്ക് ആശ്വാസം ലഭിക്കും.
മൂലം: കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കംപാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്‍നിന്ന്‌ സഹായം ലഭിക്കും. രോഗദുരിതങ്ങള്‌ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‌പ്പെടുന്ന കാര്യങ്ങളില്‍ വിജയം.
പൂരാടം: വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്നവിജയം. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം.
ഉത്രാടം: വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാന്‍ സാധ്യത. കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെ പിരിയേണ്ടിവരും, ഭവനമാറ്റത്തിനു സാധ്യത. ആവശ്യത്തിലധികം സംസാരിക്കേണ്ടിവരും. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും.
തിരുവോണം: പുതിയ സംരംഭങ്ങളില്‍ തടസം നേരിടാം. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ഉദ്യോഗാര്‍ഥികള്‍ക്ക്‌ സമയം അനുകൂലം. താല്‍ക്കാലിക ജോലി സ്‌ഥിരപ്പെടും.
അവിട്ടം: കുടുംബസുഹൃത്തുക്കളില്‍നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കും. കൃഷിപ്പണിയില്‍ താല്‍പര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കള്‍ തിരികെകിട്ടും.
ചതയം: തൊഴില്‍രംഗത്ത്‌ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. തൊഴിരംഗത്ത്‌ നിലനിന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍ വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട്‌ കഴിക്കുവാന്‍ അവസരം. കടങ്ങള്‍ വീട്ടാന്‍ സാധിക്കും.
പൂരുരുട്ടാതി: ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‌ സംബന്ധിക്കും. രോഗശമനം ഉണ്ടാകും. മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയിയെന്നുവരില്ല.
ഉത്രട്ടാതി: പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‌ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും.
രേവതി: പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. സമ്മാനങ്ങള്‌ ലഭിക്കുവാന്‌ ഇടയുണ്ട്‌. അപ്രതീക്ഷിത ചെലവുകള്‌ വര്‌ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‌ നിന്ന്‌ കടം വാങ്ങേണ്ടിവരും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 17 Dec 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW