Sunday, July 22, 2018 Last Updated 25 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 08.12 PM

ഞാന്‍ നിന്നെ എന്റെ കുഞ്ഞായി എന്നേ മനസില്‍ പേറി, ഇന്നു കാണുന്ന എന്റെ ജീവിതം പോലും നീ കാരണം ഉണ്ടായതാണ്? വിവാഹവേദിയില്‍ വച്ചു രണ്ടാനമ്മയുടെ വാക്കുകള്‍ കേട്ട് ആ നാലുവയസുകാരന്‍ പൊട്ടിക്കരഞ്ഞു

uploads/news/2017/12/174891/mtr.jpg

ഹൃദയവും കണ്ണും മനസുമൊക്കെ ഒരു പോലെ നിറയുന്നതായിരുന്നു ആ കാഴ്ചകള്‍. വിവാഹവേദിയില്‍ ആ രണ്ടാനമ്മ തന്റെ മനസില്‍ പിറന്ന കുഞ്ഞിനേ ചേര്‍ത്തു പിടിച്ചു ഉരുവിട്ട വാക്കുകള്‍ ആ നാലുവയസുകാരനെ വല്ലാതെ കരയിപ്പിച്ചു കളഞ്ഞു. ആ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയയിരുന്നു.

‘ഞാൻ നിനക്ക് ജന്മംനൽകിയ അമ്മയാകില്ലായിരിക്കും. പക്ഷെ നീ എനിക്ക് മകനായിരിക്കും. ഞാൻ നിന്നെ എന്റെ കുഞ്ഞായി എന്നേ എന്റെ മനസ്സിൽ പേറി. ഇന്ന് കാണുന്ന എന്റെ ജീവിതം പോലും നീ കാരണം എനിക്കുണ്ടായതാണ്. നീ എന്നും സുരക്ഷിതനായിരിക്കുക. നിന്നെ ഏറ്റവും നല്ല വ്യക്തിയാക്കുക എന്നതായിരിക്കും ഇനി എന്റെ ജീവിതത്തിന്റെ ലക്ഷ്യം. പക്ഷെ ഇപ്പോഴല്ല, നീ വളർന്നു വലിയ ആൺകുട്ടിയാകുമ്പോൾ തീർച്ചയായും മനസ്സിലാക്കും ഈ അമ്മ മകനെ എത്രത്തോളം സ്നേഹിച്ചുവെന്ന്.’ രണ്ടാനമ്മയുടെ വാക്കുകൾ കേട്ട നാലുവയസ്സുകാരന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഒടുവിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അവൻ അമ്മയെ ചേർത്തു പുണർന്നു. എന്നിട്ടു പൊട്ടിക്കരഞ്ഞു.

അമ്മയെ നഷ്ട്ടപ്പെട്ട് ഗേജ് എന്ന കുഞ്ഞിനെ അവന്റെ രണ്ടു വയസിലാണു എമിലി ലീഹാന്‍ എന്ന യുവതി കാണുന്നത്. തന്റെ ജോലിത്തിരക്കിനിടയിലും എമിലി ഗേജിനെ പരിചരിക്കാനും സ്‌നേഹിക്കാനും സമയം കണ്ടെത്തി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ അമ്മയാകുമ്പോള്‍ താന്‍ ഏറ്റവും ഭാഗ്യവതിയാണ് എന്നു എമിലി പറയുന്നു. നാവിക സേനയിലെ ഉന്നത റാങ്ക് ഓഫിസാറായ ജോഷ്വയും എയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥയായ എമിലിയും കുഞ്ഞു ഗേജിനു വേണ്ടി ഒന്നിക്കുകയായിരുന്നു.

Ads by Google
Friday 15 Dec 2017 08.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW