Monday, October 22, 2018 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 15 Dec 2017 03.34 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 വൃശ്ചികം - ധനു

2017 ഡിസംബര്‍ 16 മുതല്‍ ജനുവരി 14 വരെ
uploads/news/2017/12/174858/joythi151217.jpg

ഡിസംബര്‍ 16 (ധനു 1, ശനി): രാത്രി 4: 13 വരെ അനിഴം. ഒപ്പം കൃഷ്ണപക്ഷ ത്രയോദശി കാലത്ത് 7.11 വരെ. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ അനിഴം, കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ചേര്‍ന്ന ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ നടത്താം. പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താം. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.

ഡിസംബര്‍ 17 (ധനു 2, ഞായര്‍): ദിനം മുഴുവന്‍ തൃക്കേട്ട. ഒപ്പം കൃഷ്ണപക്ഷ ചതുര്‍ദ്ദശി പകല്‍ 9.30 വരെ. തുടര്‍ന്ന് അമാവാസി. മാസത്തിലെ തൃക്കേട്ട, അമാവാസി ശ്രാദ്ധം എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ മുഴുവന്‍ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കും ദിനം നന്നല്ല.

ഡിസംബര്‍ 18 (ധനു 3, തിങ്കള്‍): കാലത്ത് 7.07 വരെ തൃക്കേട്ട. തുടര്‍ന്ന് മൂലം. ഒപ്പം അമാവാസി പകല്‍ 12 മണിവരെ. തുടര്‍ന്ന് ശുക്ലപക്ഷപ്രഥമ. മാസത്തിലെ മൂലം, ശുക്ലപക്ഷപ്രഥമ ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. കാലത്ത് 7.07 വരെ പിണ്ഡനൂല്‍ദോഷം. 9.07 വരെ ഗണ്ഡാന്തസന്ധിദോഷം ഇവയുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഡിസംബര്‍ 19 (ധനു 4, ചൊവ്വ): പകല്‍ 10.10 വരെ മൂലം. തുടര്‍ന്ന് പൂരാടം. ഒപ്പം ശുക്ലപക്ഷ പ്രഥമ പകല്‍ 2.49 വരെ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ പൂരാടം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ആവശ്യമായ ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. പണമിടപാടുകള്‍ നടത്തുന്നതിനും ദിനം ചേര്‍ന്നതല്ല. ദിവസദോഷശാന്തിക്ക് സുബ്രഹ്മണ്യഭജനം നടത്തുക.

ഡിസംബര്‍ 20 (ധനു 5, ബുധന്‍): പകല്‍ 1:15 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. ഒപ്പം ശുക്ലപക്ഷ ദ്വിതീയ പകല്‍ 5.33 വരെ. തുടര്‍ന്ന് തൃതീയ. മാസത്തിലെ ഉത്രാടം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന കാര്യങ്ങളിന്ന് തുടങ്ങിവയ്ക്കരുത്. വടക്ക്, കിഴക്ക് ദിക്കുകളിലേക്കുള്ള യാത്രകള്‍ നടത്താം. പൂയം, മൂലം, തൃക്കേട്ട, വിശാഖം, ചിത്തിര നാളുകാര്‍ക്ക് ദിനം പ്രതികൂലമാണ്.

ഡിസംബര്‍ 21 (ധനു 6 വ്യാഴം): പകല്‍ 4.19 വരെ ഉത്രാടം. തുടര്‍ന്ന് തിരുവോണം. ഒപ്പം ശുക്ലപക്ഷ തൃതീയ വൈകിട്ട് 7.57 വരെ. മാസത്തിലെ തൃതീയ ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. ഗൃഹാരംഭ പ്രവേശനങ്ങള്‍, വിവാഹം എന്നിവ ഒഴികെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം ഉത്തമം. തിരുവാതിര, പുണര്‍തം, മൂലം, അനിഴം, ചോതിക്കാര്‍ക്ക് ദിനം പ്രതികൂലം.

ഡിസംബര്‍ 22 (ധനു 7, വെള്ളി): വൈകിട്ട് 7.11 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. ഒപ്പം ശുക്ലപക്ഷ ചതുര്‍ത്ഥി രാത്രി 10.23 വരെ. മാസത്തിലെ തിരുവോണം, ശുക്ലപക്ഷ ചതുര്‍ത്ഥിശ്രാദ്ധം, തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ സംരംഭങ്ങള്‍ക്ക് ചേര്‍ന്ന ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ദിവസഗുണ വര്‍ദ്ധനയ്ക്ക് മഹാലക്ഷ്മി ഭജനം നടത്തുക. തിരുവാതിര, പൂരാടം, തൃക്കേട്ട, വിശാഖക്കാര്‍ക്ക് ദിനം പ്രതികൂലം.

ഡിസംബര്‍ 23 (ധനു 8, ശനി): രാത്രി 9.43 വരെ അവിട്ടം. ഒപ്പം രാത്രി 12.25 വരെ ശുക്ലപക്ഷപഞ്ചമി. മാസത്തിലെ അവിട്ടം, ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഉത്തമം. പഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്നുവരാത്തതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് പരിഹാരം ആവശ്യമില്ല.

ഡിസംബര്‍ 24 (ധനു 9, ഞായര്‍): രാത്രി 11.46 വരെ ചതയം. ഒപ്പം രാത്രി 1.55 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ ചതയം, ശുക്ലപക്ഷ ഷഷ്ഠി ശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നുവരാത്തതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ ദോഷപരിധിയില്‍ വരില്ല. ദിവസദോഷശാന്തിക്ക് ശിവഭജനം നടത്തുക.

ഡിസംബര്‍ 25 (ധനു 10, തിങ്കള്‍): രാത്രി 1.09 വരെ പൂരൂരുട്ടാതി. ഒപ്പം രാത്രി 2.44 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ പൂരൂരുട്ടാതി, ശുക്ലപക്ഷ സപ്തമിശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പണമിടപാടുകള്‍ക്ക് ദിനം അനുകൂലമല്ല. ദിവസദോഷശാന്തിക്ക് ദേവീഭജനം നടത്തുക.

ഡിസംബര്‍ 26 (ധനു 21, ചൊവ്വ): രാത്രി 1.45 വരെ ഉത്രട്ടാതി. ഒപ്പം രാത്രി 2.45 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ ഉത്രട്ടാതി, ശുക്ലപക്ഷ അഷ്ടമിശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ദിവസദോഷശമനത്തിന് സുബ്രഹ്മണ്യഭജനം നടത്തുക.

ഡിസംബര്‍ 27 (ധനു 12, ബുധന്‍): രാത്രി 1.37 വരെ രേവതി. ഒപ്പം രാത്രി 12.17 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ രേവതി, ശുക്ലപക്ഷ നവമിശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ വേണ്ട ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ കഴിയുമെങ്കില്‍ ഒഴിവാക്കുക. പണമിടപാടുകള്‍ക്കും ദിനം ചേര്‍ന്നതല്ല. മകം, പൂരം, പൂരൂരുട്ടാതി, അവിട്ടം, ഉത്രാടം നാളുകാര്‍ക്ക് ദിനം അനുകൂലമല്ല. ശ്രീകൃഷ്ണഭജനം നടത്തുക.

ഡിസംബര്‍ 28 (ധനു 13, വ്യാഴം): രാത്രി 12.38 വരെ അശ്വതി. ഒപ്പം രാത്രി 9.55 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ അശ്വതി, ശുക്ലപക്ഷ ദശമിശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹം, ഗൃഹാരംഭ പ്രവേശനം എന്നിവ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് ദിനം ഉത്തമം. പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങല്‍, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം ഇവയാവാം.

Ads by Google
Loading...
TRENDING NOW