Friday, July 06, 2018 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 03.10 PM

'പാപസാമ്യം' എന്നാല്‍ എന്താണ്?

uploads/news/2017/12/174556/joythi141217.jpg

പൊരുത്തചിന്തയില്‍ വളരെ പ്രാധാന്യം കല്പിക്കുന്ന ഒരു വിഷയമാണ് പാപസാമ്യം . ഭര്‍ത്താവിന് ദോഷം ചെയ്യുന്ന ഗ്രഹസ്ഥിതികളോ, മറ്റോ സ്ത്രീജാതകത്തില്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരമായി ഭാര്യയ്ക്ക് ദോഷം ചെയ്യുന്ന ഗ്രഹസ്ഥിതികളും യോഗങ്ങളും പുരുഷ ജാതകത്തിലുണ്ടെങ്കില്‍ അതിനു പാപസാമ്യം എന്നു പറയുന്നു.

സ്ത്രീജാതകത്തില്‍ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹം നിന്നാല്‍ പുരുഷ ജാതകത്തില്‍ ഏഴാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ പരിഹാരമാകും.

എന്നാല്‍ സ്ത്രീജാതകത്തിലെ എട്ടിലെ പാപന് പുരുഷജാതകത്തിലെ എട്ടിലെ പാപന്‍ പരിഹാരമല്ല. അത് ദോഷത്തെ ചെയ്യും.
എന്താണ് ഈ ദോഷം. അതിനെ എങ്ങനെ പരിഹരിക്കാമെന്ന് വ്യക്തമല്ല.

പുരുഷ ജാതകത്തിലെ അഷ്ടമത്തിലെ പാപനെ, സ്ത്രീജാതകത്തിലെ രണ്ടാം ഭാവത്തിലെയോ, ഒമ്പതാം ഭാവത്തിലെയോ ശുഭഗ്രഹത്തെക്കൊണ്ട് നേരിട്ടുകൂടേ? (അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു) കാരണം സ്ത്രീ ജാതകത്തിലെ രണ്ടിലെ ശുഭന്‍ സ്ത്രീ സുമംഗലിയായി മരിക്കുമെന്ന് പറയുമ്പോള്‍, ഒമ്പതിലെ ശുഭന്‍ സ്ത്രീ പതിപുത്ര സമ്പത്തോടുകൂടി നീണാള്‍ ജീവിക്കുമെന്ന് പ്രമാണങ്ങള്‍ പറയുന്നു.

പുരുഷ ജാതകത്തില്‍ ലഗ്നത്തിന്റേയും ചന്ദ്രന്റേയും ശുക്രന്റേയും 1, 2, 4, 7, 8, 12 ഭാവങ്ങളില്‍ ഏതിലെങ്കിലും നില്‍ക്കുന്ന പാപഗ്രഹങ്ങള്‍ക്ക് പരിഹാരമായി സ്ത്രീജാതകത്തിലും മേല്‍പ്പറഞ്ഞ ഭാവങ്ങളിലേതിലെങ്കിലും പാപഗ്രഹസ്ഥിതിയോ, പാപദൃഷ്ടിയോ ഉണ്ടായിരിക്കണം.

ഏറ്റവും ദോഷകാരകന്‍ എട്ടിലെ പാപനാണ്. സ്ത്രീജാതകത്തിലെ അഷ്ടമത്തിലെ പാപഗ്രഹം ഏഴാം ഭാവാധിപനോ, ലഗ്നാധിപനോ ആയാല്‍ ദോഷം ചെയ്യുകയില്ല. വൈധവ്യദോഷം പരിഹരിക്കപ്പെടും.

സ്ത്രീ ജാതകത്തില്‍ ഏഴില്‍ നില്‍ക്കുന്ന പാപന് പരിഹാരമായി പുരുഷജാതകത്തില്‍ ലഗ്നത്തില്‍ ബലവാനായ പാപന്‍ നിന്നാലും മതി. സ്ത്രീപുരുഷ ജാതകങ്ങളില്‍ ഏഴാം ഭാവാധിപന്മാര്‍ അനിഷ്ടസ്ഥാനങ്ങളില്‍ നില്‍ക്കുന്നതും പാപസാമ്യമാണ്.

പുരുഷജാതകത്തിലെ ഏഴാം ഭാവാധിപനും സ്ത്രീ ജാതകത്തിലെ ഏഴാം ഭാവാധിപനും രണ്ടുപേരും ഒരുമിച്ച് രണ്ടു ജാതകത്തില്‍ നില്‍ക്കുന്നതും അല്ലെങ്കില്‍ രണ്ടുപേരും പരസ്പര ദൃഷ്ടിയോടെ രണ്ടു ജാതകത്തില്‍ സ്ഥിതി ചെയ്യുന്നതും രണ്ടുപേരും പരിവര്‍ത്തനം ചെയ്തുനില്‍ക്കുന്നതും ശുഭപ്രദമാണ്.

പി. വിജയപ്പന്‍ നായര്‍
മൊ: 8547345919

Ads by Google
Ads by Google
Loading...
TRENDING NOW