Saturday, April 21, 2018 Last Updated 36 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 14 Dec 2017 02.14 PM

The Young HITMAKER

''രാമലീലയ്ക്കൊപ്പം അരുണ്‍ ഗോപി എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും വിജയം കണ്ടു. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ വരവറിയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അരുണ്‍''
uploads/news/2017/12/174550/arungopi141217.jpg

ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാന്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന പൗലോ കൊയ്ലോയുടെ വാക്കുകളാണ് അരുണ്‍ ഗോപി എന്ന നവാഗത സംവിധായകനെ മുന്നോട്ട് നയിച്ചത്.

കല്ലെറിഞ്ഞവര്‍ക്കും കൂവിതോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കും മുമ്പില്‍ തോറ്റ് പിന്മാറാന്‍ ആ ചെറുപ്പക്കാരന്‍ തയാറായിരുന്നില്ല. അരുണിന്റെ സ്വപ്ന ചിത്രം രാമലീല പ്രതീക്ഷച്ചതിനുമപ്പുറം വിജയം കൊയ്തു.

പക്ഷേ ഒരു നവാഗത സംവിധായകനും നേരിടേണ്ടി വന്നിട്ടില്ലാത്ത അഗ്നിപരീക്ഷകളാണ് അരുണ്‍ ഗോപി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. അതിനെല്ലാമുള്ള മറുപടി രാമലീല എന്ന ചിത്രത്തിന്റെ വിജയം മാത്രമായിരുന്നു. അരുണ്‍ ഗോപിയുടെ മനസിന്റെ ആഴങ്ങളിലേക്ക്...

രാമലീല 50 കോടി ക്ലബില്‍... ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?


പ്രേക്ഷകര്‍ രാമലീലയെ ഏറ്റെടുത്തെന്നറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇന്നുവരെ മലയാള സിനിമയിലുണ്ടായിട്ടില്ലാത്ത പ്രശ്നങ്ങളിലൂടെയൊക്കെയാണ് രാമലീല കടന്നുപോയത്.

സിനിമ തന്നെ വലിയൊരു അനിശ്ചിതത്വത്തില്‍ നിന്ന ശേഷം കിട്ടിയ വിജയം. ഒരുപാട് കഷ്ടപ്പെട്ട ശേഷമുണ്ടാകുന്ന വിജയത്തിന് ഇരട്ടി മധുരമായിരിക്കുമല്ലോ? ശരിക്കും സന്തോഷമുള്ള കാര്യമാണ്.

ഇതൊക്കെ ഒരു സ്വപ്നം പോലെയാണെനിക്ക് തോന്നുന്നത്. പക്ഷേ ഇപ്പോഴും ഒരു പ്രതിസന്ധി ഘട്ടത്തിലാണ്, സത്യത്തിനും മിഥ്യയ്ക്കും ഇടയില്‍.

നായകന്‍ കുറ്റവാളിയാണെന്ന് മനസിലാക്കുന്ന രീതിയിലാണ് രാമലീലയുടെ ക്ലൈമാക്‌സ്...?


സിനിമ ഒരു ആര്‍ട്ട് ഫോമാണ്. കലാകാരന്മാരുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്ക് അഭിനേതാവിന്റെ നടന വൈഭവത്തെ വിളക്കിച്ചേര്‍ത്ത്, അയാളെക്കൊണ്ട് പെര്‍ഫോം ചെയ്യിപ്പിച്ച്, അത് തിയേറ്ററിലേക്കെത്തിക്കുന്നതാണ് സിനിമ.

ഒരു സിനിമയില്‍ എന്തെങ്കിലും വൈകല്യങ്ങളുണ്ടെങ്കില്‍ അത് ആവിഷ്‌ക്കരിച്ചവരുടെ പ്രശ്നമാണ്. അല്ലാതെ സിനിമയുടെ കഥയും നടന്റെ
ജീവിതവും തമ്മില്‍ ഒരിടത്തും ബന്ധപ്പെടുത്തേണ്ട കാര്യമില്ല. തിരക്കഥാകൃത്തിന്റെ അല്ലെങ്കില്‍ സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്രമാണത്.

വെല്ലുവിളികളില്‍ പിന്തുണയോടെ കൂടെ നിന്നവര്‍?


സിനിമയുടെ കഥാതന്തു തന്നെയായിരുന്നു രാമലീല നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സിനിമ പ്രതിപാദിക്കുന്ന സംഭവവികാസങ്ങള്‍ അല്ലെങ്കില്‍ രാമലീലയിലൂടെ പറയുന്ന രാഷ്ട്രീയം ഇതൊക്കെ വെല്ലുവിളികളായി തോന്നിയിരുന്നു. പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സാഹചര്യങ്ങള്‍ മാറി.

നായകനെച്ചൊല്ലി വിവാദങ്ങളുയര്‍ന്നു. അതേ തുടര്‍ന്ന് റിലീസ് പ്രഖ്യാപിച്ചപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ, സെപ്റ്റംബര്‍ 28 കരിദിനമായി ആചരിക്കുക, തിയേറ്ററുകള്‍ കത്തിക്കുക എന്നിങ്ങനെയുള്ള ആഹ്വാനങ്ങളുയര്‍ന്നു.

അതോടെ മാധ്യമങ്ങള്‍ വിഷയമേറ്റെടുത്തു. ജനങ്ങള്‍ക്ക് വാര്‍ത്തകളേക്കാള്‍ വിവാദങ്ങളോട് താല്‍പര്യമുള്ള ഈ കാലത്ത് മുഖ്യധാരാ വാര്‍ത്താ ചാനലുകള്‍ രാമലീലയെ വിവാദമാക്കാന്‍ ശ്രമിച്ചു. രാമലീല തിയേറ്ററുകളിലേക്കെത്തണമോ വേണ്ടയോ, സിനിമ കാണണമോ വേണ്ടയോ? എന്നിങ്ങനെയുള്ള ചര്‍ച്ചകള്‍ ആളിക്കത്തി.

അത്തരത്തിലുള്ള ചര്‍ച്ചകളില്‍ മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ പോ ലും സിനിമയെ വിമര്‍ശിച്ചു സംസാരിച്ചു. കച്ചവടം എന്നതിലുപരി സിനിമയെ കലയായാണ് നമ്മള്‍ കണ്ടിരുന്നത്. അതി നെ പെട്ടെന്ന് രാഷ്ട്രീയവത്ക്കരിക്കുന്ന കാഴ്ചകൂടി രാമലീലയുടെ റിലീസിനോട് അനുബന്ധിച്ച് കണ്ടു.

അതായി പിന്നീടുള്ള വെല്ലുവിളി. പക്ഷേ നല്ലവരായ കുറേയേറെ പേര്‍ പിന്തുണയോടെ ഒപ്പം നിന്നു. സാഹചര്യങ്ങളെ പഴിച്ചെങ്കിലും രാമലീലയെ കല്ലെറിഞ്ഞവര്‍ കുറവായിരുന്നു. എങ്കിലും നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പക്ഷേ പ്രേക്ഷകര്‍ രാമലീലയ്ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് ഈ വിജയം.

പല തവണ സിനിമയുടെ റിലീസ് മാറ്റിവച്ചപ്പോഴുള്ള ആശങ്കകള്‍ ?


സിനിമയുടെ റിലീസ് പല തവണ മാറ്റിവച്ചപ്പോഴും ആശങ്കകളേക്കാള്‍ പ്രതീക്ഷകളാണുണ്ടായിരുന്നത്. എല്ലാത്തിനും ഒരു വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തൊക്കെ സംഭവിച്ചാലും ആ വിധിയിലേക്ക് എല്ലാവരും എത്തപ്പെടും.

രാമലീലയുടെ കാര്യത്തിലും സംഭവിച്ചതിതാണ്. രാമലീല റിലീസ് ചെയ്യേണ്ട ദിവസം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണ്. ഏറ്റവും അനുയോജ്യമായ സമയത്തുതന്നെയാണ് സിനിമ റിലീസ് ചെയ്തതെന്നാണ് എന്റെ വിശ്വാസം.

TRENDING NOW