Sunday, April 22, 2018 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 02.44 PM

ഊര്‍ജം പകരും ഹെല്‍ത്തി ഷെയ്ക്കുകള്‍

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട ഷെയ്ക്കുകള്‍ വീട്ടിലും തയാറാക്കാനാകും. കടകളിലെ ഷെയ്ക്കുകള്‍ പരീക്ഷിക്കാതെ വിവിധ തരം ഷെയ്ക്കുകള്‍, ഇനി വീട്ടില്‍ തന്നെ തയാറാക്കിയാലോ...
uploads/news/2017/12/174230/healthrecipes131217.jpg

ഷെയ്ക്കുകള്‍ ഏത് പ്രായക്കാര്‍ക്കും ഇഷ്ടമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ട ഷെയ്ക്കുകള്‍ വീട്ടിലും തയാറാക്കാനാകും. കടകളിലെ ഷെയ്ക്കുകള്‍ പരീക്ഷിക്കാതെ വിവിധ തരം ഷെയ്ക്കുകള്‍, ഇനി വീട്ടില്‍ തന്നെ തയാറാക്കിയാലോ.

1. റാഗി ബദാം മില്‍ക്ക് ഷെയ്ക്ക്


റാഗി പൊടിച്ചത് - 2 - 3 ടേബിള്‍ സ്പൂണ്‍
ബദാം മില്‍ക്ക് പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
തണുത്ത പാല്‍ - 2 കപ്പ്
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


റാഗി ഒരു സോസ് പാനില്‍ എടുത്ത് വെള്ളം ഒഴിച്ച് നന്നായ മിക്‌സ് ചെയ്യുക. കട്ട പിടിക്കാതെ നോക്കണം. അതിനു ശേഷം ചെറുതീയില്‍ വേവിച്ചെടുക്കുക. ഇത് തണുത്തതിനു ശേഷം മിക്‌സിയിലേക്ക് മാറ്റി അതിലേക്ക് പഞ്ചസാര, ബദാം പൊടിച്ചത്, തണുത്ത പാല്‍ എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. റാഗി മില്‍ക്ക് ഷെയ്ക്ക്് തയ്യാര്‍.

2. അവല്‍ - ഈന്തപ്പഴം ഷെയ്ക്ക്


ചുവന്ന അവല്‍ പൊടിച്ചത് - 2 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം - 5 എണ്ണം (അരിഞ്ഞത് )
ഫ്രീസറില്‍ വച്ച് കട്ടിയായ പാല്‍ - 200 മില്ലി
എള്ള് പൊടിച്ചത് - അര ടീസ്പൂണ്‍
പഞ്ചസാര - രണ്ടര ടീസ്പൂണ്‍
കശുവണ്ടി ചെറുതായി
മുറിച്ചത് - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ചുവന്ന അവല്‍ പൊടിച്ചത് കട്ടപിടിക്കാതെ വെള്ളമൊഴിച്ച്, ചെറുതീയില്‍ വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം അതിലേക്ക് ഈന്തപ്പഴം അരിഞ്ഞത്, കട്ടിയായ പാല്‍, എള്ള്, പഞ്ചസാര എന്നിവ മിക്‌സിയില്‍ അടിച്ച്, അതിലേക്ക് കശുവണ്ടി ചെറുതായി മുറിച്ചത് ചേര്‍ത്ത് അവല്‍ ഈന്തപ്പഴം ഷെയ്ക്ക്് തയാറാക്കാം.

3. ഹെല്‍ത്ത് മിക്‌സ് പപ്പായ ഷെയ്ക്ക്


ഹെല്‍ത്ത് മിക്‌സ് പൗഡര്‍ - 3 ടേബിള്‍ സ്പൂണ്‍
പഴുത്ത പപ്പായ അരിഞ്ഞത് - അരക്കപ്പ്
പാല്‍പ്പൊടി - 2 ടേബിള്‍ സ്പൂണ്‍
തേന്‍ - 2 ടീസ്പൂണ്‍
പഞ്ചസാര - രണ്ടര ടീസ്പൂണ്‍
കശുവണ്ടി, ബദാം
(മുറിച്ചത്)) - ഒന്നര ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഹെല്‍ത്ത് മിക്‌സ് പാല്‍പ്പൊടി ചേര്‍ത്ത് വെള്ളത്തില്‍ കട്ടിയാകാതെ വേവിച്ചെടുക്കുക. തണുത്തതിനു ശേഷം, പഴുത്ത പപ്പായ അരിഞ്ഞത്, തേന്‍, പഞ്ചസാര ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക. അതിലേക്ക് കശുവണ്ടി ബദാം മുറിച്ചത് ചേര്‍ത്ത് ഷെയ്ക്ക്് തയാറാക്കാം.
uploads/news/2017/12/174230/healthrecipes131217a.jpg

4. ഷാര്‍ജ ഷെയ്ക്ക്


തണുത്ത പാല്‍ - 2 കപ്പ്
പഴം (ഞാലിപ്പൂവന്‍ അല്ലെങ്കില്‍ കദളിപ്പഴം) - 2 എണ്ണം
പഞ്ചസാര - 1 ടീസ്പൂണ്‍
കപ്പലണ്ടിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
ബദാം, കശുവണ്ടി - 5 എണ്ണം
ബൂസ്റ്റ്/ ബോണ്‍വിറ്റ/ ചോക്കലേറ്റ്
ഹോര്‍ലിക്‌സ് - ഒന്നര ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം


പാല്‍ ഫ്രീസറില്‍ വച്ച് കട്ടിയാക്കുക. പഴം, പഞ്ചസാര, കപ്പലണ്ടിപ്പൊടി, ബദാം, കശുവണ്ടി, ബൂസ്റ്റ്/ ബോണ്‍വിറ്റ എന്നിവ മിക്‌സിയുടെ ജാറില്‍ എടുക്കുക. ഫ്രീസ് ചെയ്ത പാല്‍ പൊട്ടിച്ച് ചെറുതാക്കി മിക്‌സിയുടെ ജാറിലാക്കി, നന്നായി അടിച്ചെടുക്കുക.

5. തണ്ണിമത്തന്‍ - മിന്റ് -


ഇഞ്ചി - നാരങ്ങ - ഷെയ്ക്ക്്
തണ്ണിമത്തന്‍ - 1കിലോ
നാരങ്ങ - 2 എണ്ണം
ഓറഞ്ച് ജ്യൂസ് - 1 കപ്പ്
പഞ്ചസാര - രണ്ടര ടേബിള്‍ സ്പൂണ്‍
മിന്റ് ഇല (പുതിന) - ഒരു പിടി
ഐസ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


തണ്ണിമത്തല്‍ കുരു കളഞ്ഞ് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പുതിനയില, ഓറഞ്ച് ജ്യൂസ്, നാരങ്ങ, പഞ്ചസാര, എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കുക. അതിനു ശേഷം ജ്യൂസ് ഗ്ലാസിലേക്ക് മാറ്റി, തണുപ്പോടു കൂടി കുടിക്കുക.
TRENDING NOW