Monday, January 22, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 02.21 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/12/174224/Weeklyjokes131217a.jpg

അപ്പു ടീച്ചറോട്:
മിസ് ഇന്നലെ എന്റെ മൊബൈലില്‍ വിളിച്ചിരുന്നോ?
ടീച്ചര്‍: ഞാനോ... ഇല്ല... എന്താ?
അപ്പു: പക്ഷേ ഇന്നലെ എന്റെ മൊബൈലില്‍ 'മിസ്‌കോള്‍' എന്നു കണ്ടിരുന്നു.
- മാളവിക, ഗാന്ധിനഗര്‍

****

രോഗിയായ ഭാര്യ ഭര്‍ത്താവിനോട്:
ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്തുചെയ്യും?
ഭര്‍ത്താവ്: എനിക്ക് ഭ്രാന്തു പിടിക്കും.
ഭാര്യ: നിങ്ങള്‍ വേറെ വിവാഹം കഴിക്കുമോ?
ഭര്‍ത്താവ്: ഒരു ഭാന്ത്രന്‍ എന്തുചെയ്യുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
- വിനോദ്, സരോവരം

****

ബസില്‍ ബാലന്‍സ് തുകയ്ക്കായി മധു കണ്ടക്ടറോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ദേഷ്യം വന്ന കണ്ടക്ടര്‍:
ഇയാളെന്താ ഇതുതന്നെ ആലോചിച്ചുകൊണ്ടിരിക്കുന്നത്?
മധു: തരാനുള്ള അഞ്ചുരൂപ തന്നിരുന്നെങ്കില്‍ മറ്റു കാര്യം ആലോചിക്കാമായിരുന്നു.
- ഷെമീര്‍, തലശേരി

****

uploads/news/2017/12/174224/Weeklyjokes131217a1.jpg

രമ ഭാമയോട്:
എന്നോടൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു വന്നിട്ട് എന്റെ കെട്ടിയോനെ കണ്ടു നാണിച്ചു തിരികെ പോവുകയാണോ?
ഭാമ: ഇപ്പോ വരാം. നിന്റെ കെട്ടിയോനെ കണ്ടപ്പഴാ ഓര്‍ത്തത് ഞാന്‍ ചെരിപ്പിടാന്‍ മറന്നൂന്ന്.
- എബി, ആലുവ

****

കുട്ടപ്പായി അമ്മയോട്:
അമ്മയെ ഫോണില്‍ വിളിച്ച് ഇടയ്ക്കിടെ അനാവശ്യം പറയുന്ന അജ്ഞാതന്‍ ഇനി മുതല്‍ വിളിക്കില്ല.
അമ്മ: നീ അയാളെ കണ്ടുപിടിച്ചോ?
കുട്ടപ്പായി: അതല്ല. വണ്ടിയിടിച്ച് അജ്ഞാതന്‍ മരിച്ചു എന്ന് ഇന്നത്തെ പത്രത്തിലുണ്ട്.
- നിതീഷ്, പേരാമ്പ്ര

****

പരാതിക്കാരനായ സര്‍ക്കാര്‍ എന്‍ജിനീയറോട് എസ്.ഐ:
കഴിഞ്ഞയാഴ്ച വിജിലന്‍സുകാര്‍ വന്ന് റെയ്ഡ് നടത്തിയപ്പോള്‍ ഒരു രൂപപോലും വീട്ടില്‍ കണ്ടില്ലല്ലോ. പിന്നെ ഇന്നലെ രാത്രി കള്ളന്‍ കയറി പത്തുലക്ഷത്തിന്റെ കറന്‍സി കൊണ്ടുപോയ
തെങ്ങനെയാ?
എന്‍ജിനീയര്‍: കള്ളന്‍ മറ്റുള്ളവരെപ്പോലെ വിളിച്ചു പറഞ്ഞിട്ടല്ലല്ലോ വന്നത്.
- സുധര്‍മന്‍, വര്‍ക്കല

***

uploads/news/2017/12/174224/Weeklyjokes131217a2.jpg

കല്യാണം കഴിഞ്ഞ കുമാറിനോട് ബാബു:
നിന്റെ സ്വയരക്ഷയ്ക്കു നീ എന്തോ ഒന്ന് പഠിക്കുവാന്‍ പോകുന്നെന്നു കേട്ടല്ലോ. കരാട്ടെയാണോ? അതോ ജൂഡോയാണോ?
കുമാര്‍: രണ്ടുമല്ല... പാചകം.
- മൈക്കിള്‍, കണ്ണൂര്‍

Ads by Google
Ads by Google
TRENDING NOW