Wednesday, July 18, 2018 Last Updated 7 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 12.46 PM

വംശവെറിയുടെ പേരില്‍ എട്ടു തവണ നിറയൊഴിച്ച് മകനെ കൊന്നവനോട് ആ അമ്മ പറഞ്ഞത്

Mom says to ex-cop who killed her son

ജൂഡി സ്‌കോട്ട് എന്ന കറുത്തവര്‍ഗ്ഗക്കാരിയുടെ പേരു ചേര്‍ക്കപ്പെട്ടത് ലോകത്ത് അപൂര്‍വ്വമായി നടന്ന സംഭവങ്ങളിലേക്കാണ്. വംശവെറിയുടെ പേരില്‍ മുന്‍ പൊലീസ് ഓഫീസറും വെള്ളക്കാരനുമായ മൈക്കല്‍ സ്ലാഗര്‍ വെടിവച്ചുകൊന്ന വാള്‍ട്ടര്‍ സ്‌കോട്ടിന്റെ അമ്മയാണ് ജൂഡി. കഴിഞ്ഞ ദിവസമാണ് മൈക്കലിനെ കോടതി ഇരുപതുവര്‍ഷത്തെ ജയില്‍വാസത്തിന് വിധിച്ചുകൊണ്ട് നീതി നടപ്പിലാക്കിയത്. എന്നാല്‍ സ്വന്തം മകന്റെ ജീവനെടുത്തവരോട് നിരുപാധികം ക്ഷമിക്കുകയായിരുന്നു ജൂഡി എന്ന അമ്മ.

ജൂഡി, മൈക്കലിനോട് ഒന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. ഞാന്‍ നിന്നോട് ക്ഷമിച്ചിരിക്കുന്നു. നിനക്ക് മാനസാന്തരം ഉണ്ടാകുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. തന്നോട് ക്ഷമിച്ചിരിക്കുന്നതായി ജൂഡി പറഞ്ഞതുകേട്ടപ്പോള്‍ മൈക്കലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെ അയാള്‍ക്ക് ഒന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. അയാം സോറി. 2015 ല്‍ സൗത്ത് കാരലൈനയില്‍ വച്ചായിരുന്നു സ്‌കോട്ട് കൊല്ലപ്പെട്ടത്. എട്ടു തവണയാണ് മൈക്കല്‍ നിറയൊഴിച്ചത്. മൊബൈല്‍ ക്യാമറയില്‍ ദൃക്സാക്ഷി പകര്‍ത്തിയ രംഗങ്ങളാണ് പിന്നീട് മൈക്കലിന് ജയില്‍ശിക്ഷ നേടിക്കൊടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW