Tuesday, December 18, 2018 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 10 Dec 2017 04.16 PM

മഞ്ഞില്ല; ഫോട്ടോഗ്രാഫറുടെ കണ്ണുനനയിച്ച് പട്ടിണിക്കോലമായി ധ്രുവക്കരടി; കരളലിയിക്കുന്ന ചിത്രങ്ങള്‍

uploads/news/2017/12/173281/polar1.gif

പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങളെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ ഇരകളാകുന്നത് മനുഷ്യനൊപ്പം പാവപ്പെട്ട മൃഗങ്ങള്‍ കൂടിയാണ്. ഇതേക്കുറിച്ച് ഏറെ ചിന്തിപ്പിക്കുന്ന ഒരു വീഡിയോ വൈറലാകുകയാണ്.

രോമം കൊഴിഞ്ഞ് മെലിഞ്ഞുണങ്ങിയ ഒരു ധ്രുവക്കരടിയാണ് വീഡിയോയില്‍ ഉള്ളത്. മരണാസന്നനായ കരടി നടന്നു നീങ്ങാന്‍ കഴിയാത്തതിനാല്‍ ഇഴയുകയാണ്. ഭക്ഷണത്തിനായി പരതി നടക്കുന്ന കരടി മാലിന്യ വീപ്പയില്‍ തലയിട്ട് വായില്‍ തടഞ്ഞ എന്തോഒരു വസ്തു ആര്‍ത്തിയോടെ കടിച്ചുപറിക്കുന്നു. മാസങ്ങളായി ഭക്ഷണമൊന്നും കിട്ടത്തതിനെ തുടര്‍ന്ന് അത് ഒരു നായയെപ്പോലെ മെലിഞ്ഞിരിക്കുന്നു. ആരുടെയും ഹൃദയം ഭേദിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിനു പേരാണ് കണ്ടത്.

uploads/news/2017/12/173281/polar11.gif

നാഷണല്‍ ജ്യോഗ്രഫിക് മാഗസിനായി ചിത്രമെടുക്കുന്ന പരിസ്ഥിതി ഫോട്ടോഗ്രാഫറായ പോള്‍ നിക്ലിന്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇത്. കരടിയുടെ അവസ്ഥ തങ്ങളുടെയെല്ലാം മനസ്സിനെ പിടിച്ചുലച്ചതായും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നതായി ഫോട്ടോഗ്രാഫര്‍ പറയുന്നു.

uploads/news/2017/12/173281/polar-bear1.gif

കാനഡയില്‍ ഉള്‍പ്പെടുന്ന സോമര്‍സെറ്റ് ധ്രുവപ്രദേശത്തു വെച്ചാണ് നിക്‌ലിന്‍ ഈ ദൃശ്യം ചിത്രീകരിച്ചത്. മഞ്ഞുമൂടിക്കിടന്നുരുന്ന പ്രദേശത്ത് മഞ്ഞിന്റെ കണികപോലും അവശേഷിക്കുന്നില്ലെന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്.

uploads/news/2017/12/173281/polar-bear22.gif

Ads by Google
Sunday 10 Dec 2017 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW