Tuesday, July 17, 2018 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 04.53 PM

ചൊവ്വാദോഷം പരിശോധിക്കുമ്പോള്‍

uploads/news/2017/12/173039/joythi091217a1.jpg

ജാതക നിരൂപണത്തില്‍ ഒരു ഗ്രഹം ലഗ്നത്തില്‍നിന്നും എത്രാമത്തെ രാശിയില്‍ നില്‍ക്കുന്നുവെന്ന് കണക്കാക്കുമ്പോള്‍ ലഗ്നസ്ഫുടവും, ഗ്രഹസ്ഫുടവും പരിഗണിക്കേണ്ടത് അനിവാര്യമാണ്.

സ്ഫുടം എന്നാല്‍ ഉദ്ദേശിക്കുന്നത് ലഗ്നമോ, ഗ്രഹമോ മുപ്പത് ഡിഗ്രി (ഭാഗ)യുളള രാശിയില്‍ എത്ര ഭാഗവരെ എത്തിയെന്നതാണ്. അതായത് എത്ര ഡിഗ്രിയിലാണ് എന്നുള്ളതാണ്.

ഒരു ഗ്രഹം ലഗ്നത്തിന്റെ നാലാംഭാവത്തില്‍ നില്‍ക്കുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലഗ്നസ്ഫുടത്തില്‍നിന്നും 90 ഡിഗ്രിയിലാണ് എന്നതാണ്. അങ്ങനെയാകുമ്പോള്‍ ലഗ്നത്തിന്റെ നാലാംഭാവത്തില്‍ ഗ്രഹം നിന്നാല്‍ ആ ഫലം മുഴുവനുമായി അനുഭവയോഗ്യമാവണമെങ്കില്‍ ലഗ്നരാശിയും 4-ാം രാശിയും തമ്മില്‍ കൃത്യമായി 90 ഡിഗ്രി അകലമുണ്ടായിരിക്കണം.

ഇതു കുറച്ചുകൂടി വ്യക്തമാകണമെങ്കില്‍ രാശിചക്രം വരയ്ക്കുമ്പോള്‍ വൃത്താകൃതിയില്‍ തന്നെ വരച്ച് ഗ്രഹങ്ങളുടെ സ്ഥാനം ഡിഗ്രിക്ക് അനുസൃതമായി കൃത്യമായി രേഖപ്പെടുത്തണം.

ഒരു രാശിയെ 30 ഡിഗ്രി (30 ഭാഗ) ആയി കണക്കാക്കുമ്പോള്‍ രണ്ടാംഭാവം 60 ഭാഗവരേയും, 3-ാം ഭാവം 90 ഭാഗവരേയും, 4-ാം ഭാവം 120 ഭാഗവരേയും, 5-ാം ഭാവം 150 ഭാഗവരേയും, 6-ാം ഭാവം 180 ഭാഗവരേയും, 7-ാം ഭാവം 210 ഭാഗവരേയും, 8-ാം ഭാവം 240 ഭാഗവരേയും, 9-ാം ഭാവം 270 ഭാഗവരേയും, 10-ാം ഭാവം 300 ഭാഗവരേയും, 11-ാം ഭാവം 330 ഭാഗവരേയും, 12-ാം ഭാവം 360 ഭാഗവരേയും നില്‍ക്കുന്നു.

ഒരാള്‍ ജനിച്ച ലഗ്നം അല്ലെങ്കില്‍ ലഗ്നസ്ഫുടം ആ രാശിയില്‍ രണ്ട് ഡിഗ്രിയില്‍ (2 ഭാഗയില്‍) നില്‍ക്കുന്നു എന്നിരിക്കട്ടെ. അപ്പോള്‍ 7-ാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹം പൂര്‍ണ്ണഫലം തരണമെങ്കില്‍ ആഗ്രഹം ലഗ്നത്തിന്റെ 7-ാം രാശിയില്‍ രണ്ട് ഡിഗ്രിയില്‍ തന്നെ നില്‍ക്കണം.

7-ാം രാശിയില്‍ ആ ഗ്രഹം രണ്ട് ഭാഗ കഴിഞ്ഞ് പോകും തോറും 7-ാം ഭാവഫലം കുറഞ്ഞുവരികയും ഒടുവില്‍ 7-ാം ഭാവം കഴിഞ്ഞ് 8-ാം ഭാവത്തിലേക്ക് കടക്കുകയും ചെയ്യുന്നു. അപ്പോള്‍ 7-ാം ഭാവഫല നിരൂപണം മുഴുവനായും മാറിപ്പോകുന്നു.

ഇതുപോലെ തന്നെയാണ് എല്ലാ ഭാവങ്ങളിലും നില്‍ക്കുന്ന ഗ്രഹങ്ങളുടേയും അവസ്ഥ. ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് ചൊവ്വാദോഷവും (ഏഴിലും, എട്ടിലും), കേതു (ശിഖി) ദോഷവും കല്‍പ്പിക്കപ്പെടുന്ന പല ജാതകങ്ങളിലും ഈ ദോഷങ്ങളെല്ലാം തന്നെ യാഥാര്‍ത്ഥ്യമായില്ലെന്നു തന്നെയാണ്.

ഇവിടെയാണ് ചൊവ്വാദോഷത്തിന്റെ പേരില്‍ മാംഗല്യം നഷ്ടപ്പെടുന്ന പലരുടേയും ജാതകങ്ങള്‍ പുന പരിശോധിക്കേണ്ടതിന്റെ ആവശ്യകത.

ലിജീഷ്
മാരാമ്പിള്ളി, ഇരിങ്ങാലക്കുട
മൊ: 8129985958

Ads by Google
Saturday 09 Dec 2017 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW