Sunday, October 21, 2018 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 12.27 PM

ഓരോ ചുവടിലും അത്ഭുതവും സാഹസീകതയും; ഹിമാലയത്തിലെ തേന്‍വേട്ടക്കാരുടെ കഥ

uploads/news/2017/12/172992/honey-hunters.jpg

സഞ്ചാരികളുടെ സ്വപ്‌നമാണ് ഹിമാലയയാത്ര. ഓരോ ചുവടിലും അത്ഭുതവും ഭയവും സാഹസീകതയും ഒളിപ്പിച്ചു വച്ചിട്ടുണ്ട് അവിടെ. എന്നും പുതുമകള്‍ നല്‍കുന്നതിനാലാണ് ഈ പര്‍വതനിരകളെ സഞ്ചാരികളുടെ പറുദീസ എന്ന് വിളിക്കുവാന്‍ കാരണവും.

എന്നാല്‍, ഈ പര്‍വത നിരകളിലും കൂറേ ആളുകള്‍ ജീവിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരോ സഞ്ചാരികളും പരിചയപ്പെടേണ്ടവര്‍. കാരണം, അവരാണ് യഥാര്‍ത്ഥ സാഹസീകര്‍.

നോപ്പാളിലെ ഗുരംഗ് ഗ്രാമവാസികളാണിവര്‍. സാഹസീകത ഒരു വിനോദമല്ല ഇവര്‍ക്ക്, മറിച്ച് ജീവിക്കുവാന്‍ വേണ്ടിയുള്ള ഉപാധിയാണ്. തേന്‍ വേട്ടക്കാര്‍ എന്നാണ് ഇവര്‍ പൊതുവെ അറിയപ്പെടുന്നത്. എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ നിന്നും, അതായത് കൊടുമുടികള്‍ക്കിടയില്‍ തൂങ്ങിനില്‍ക്കുന്ന തേനീച്ചക്കൂടുകളില്‍ നിന്നും തേന്‍ ശേഖരിക്കലാണ് ഇവരുടെ ജോലി. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് ഇവര്‍ ജീവിക്കുന്നത്.

uploads/news/2017/12/172992/honey-hunters-1.jpg

മറ്റു ഗോത്രവര്‍ഗ്ഗകാര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇവിടെ തേന്‍ എടുക്കാന്‍ അവകാശമില്ല. കയര്‍ കൊണ്ടുള്ള ഏണിയിലൂടെ ഇറങ്ങി തൂങ്ങിക്കിടന്ന തേനീച്ചകളുടെ കുത്തേല്‍ക്കാതെ തേന്‍ എടുക്കലാണ് ഇവരുടെ രീതി. സാധാരണ പൗര്‍വതാരോഹകര്‍ ഉപയോഗിക്കുന്ന യാതൊരു സുരക്ഷ സഹായവുമില്ലാതെയാണ് ഇവര്‍ തേനെടുക്കാറുള്ളത്.

തേനീച്ചക്കൂടിന്റെ അരികിലേക്ക് വന്നശേഷം ഏണിയില്‍ തന്നെ തൂങ്ങിക്കിടന്ന് നിശ്ചിത അകലത്തില്‍ നിന്നുകൊണ്ട് പുക ഇട്ടശേഷമാണ് തേന്‍ എടുക്കുന്നത്. എന്നാല്‍ കൈകൊണ്ടല്ല കൈയ്യില്‍ കരുതിയിരിക്കുന്ന മുളവടിയുപയോഗിച്ചാണ് മറ്റൊരു കയറില്‍ തൂക്കിയിട്ടിരിക്കുന്ന കൂടയിലേക്ക് കൂട് ഓരോന്നായി മുറിച്ച് ഇടുന്നത്. കാല്‍ വഴുതായാല്‍ നേരെ പതിക്കുന്നത് വന്‍ കൊക്കയിലേക്കാണ്.

uploads/news/2017/12/172992/honey-hunters-3.jpg

ഹിമാലയത്തിലെ അപൂര്‍വ്വങ്ങളായ പൂക്കളില്‍ നിന്നും രാക്ഷസതേനീച്ചകള്‍ കുടിക്കുന്ന തേനാണ് ഇത്. അതിനാല്‍ തന്നെ ഒരു തുള്ളിക്കുപോലും അതിന്റെതായ ലഹരിയാണെന്ന് ഉപയോഗിച്ചവര്‍ വിലയിരുത്തും. വര്‍ഷത്തില്‍ ഒരിക്കല്‍ ശരത്ത് കാലങ്ങളില്‍ മാത്രമാണ് ഈ തേന്‍ ശേഖരണം നടത്താറുള്ളു. ഒരു വേട്ടയില്‍ തന്നെ 20 കിലോയോളം തേന്‍ ലഭിക്കും.

ഈ തേനിന് ഔഷധഗുണം കൊണ്ടും ശ്രദ്ധേയമാണ്. മുറിവ് കരിയുവാനും ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ഇത് വളരെ ഉത്തമമാണ്. ഇതിന് പുറമെ കാഴ്ചയ്ക്കും ഇത് ഗുണം ചെയ്യും.

uploads/news/2017/12/172992/honey-hunters-4.jpg

ജോലിയുടെയും സാമ്പത്തീകത്തിന്റെയും മാത്രമല്ല ഇതൊരു ഗോത്രവര്‍ഗ്ഗത്തിന്റെ ആചാരത്തിന്റെ കൂടി ഭാഗമാണ്. അതിനായി പരമ്പരാഗത ആചാരങ്ങള്‍ നടത്തി ഹിമവാന്റെ അനുഗ്രഹം വാങ്ങിയ ശേഷമാണ് തേന്‍ വേട്ടയ്ക്ക് പുറപ്പെടുന്നത്.

ഇന്ന് ഈ വേട്ട കാണുവാനും നേപ്പാള്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പതിനായിരം രൂപയ്ക്ക് മേളിലാണ് ഇതിനായി ഈടാക്കേണ്ടത്. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഇതിന്റെ പ്രധാന ഉപഭോഗ്താക്കള്‍.

വിഡിയോ കടപ്പാട്: Limelight Nepal

Ads by Google
Saturday 09 Dec 2017 12.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW