Sunday, April 21, 2019 Last Updated 33 Min 52 Sec ago English Edition
Todays E paper
Friday 08 Dec 2017 11.25 AM

മലയാളിയുടെ മലക്കറികള്‍ മരുഭൂമിയില്‍ വിളയിച്ച്‌ പ്രദീപ്ചന്ദ്രന്‍

uploads/news/2017/12/172684/gulf081217d.jpg

ദോഹ: മലയാളിയുടെ മലക്കറികള്‍ ഗള്‍ഫിലെ വീട്ടുമുറ്റത്ത്‌ വിളയിച്ച്‌ പ്രവാസത്തിലും ജൈവജീവിതശൈലി പിന്തുടരുകയാണ് പ്രദീപ്ചന്ദ്രനുംകുടുംബവും പ്രദീപിന്‍റെഖത്തറിലെ വില്ലയില്‍ വിളഞ്ഞുനില്‍കുന്ന പച്ചക്കറികള്‍ ഏതൊരു മലയാളിയെയും വിസ്മയിപ്പിക്കും .

പാവയ്ക്ക ,തക്കാളി ,കുമ്പളങ്ങ ,മത്തങ്ങ,വെണ്ടയ്ക്ക,അച്ചിങ്ങ,കക്കരി,പീച്ചിങ്ങ തുടങ്ങിയ വിഷരഹിതമായ പച്ചക്കറികള്‍ വിളയിച്ച്‌സ്വന്തം ആവശ്യത്തിനുമാത്രമല്ല സുഹൃത്തുക്കള്‍ക്കും ,ലേബര്‍ക്യാമ്പിലെ തൊഴിലാളികള്‍ക്കും നല്‍കുകയാണ് പ്രദീപും കുടുംബവും. കഠിനാദ്ധ്വാനത്തിലൂടെ മികച്ച സംരംഭകനായും ,സമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ സഹയാത്രികനായും ,മരുഭൂമിയിലെ മണ്ണില്‍ പച്ചക്കറികള്‍ വിളയിച്ചും പ്രദീപ്‌ചന്ദ്രന്‍ പ്രവാസലോകത്ത്‌ പ്രയത്നം കൊണ്ട് തിളങ്ങുകയാണ് .

നൂറേക്കര്‍ കൃഷി ഭൂമിയുടെ കുടുംബ പശ്ചാത്തലമുള്ള പ്രദീപ്ചന്ദ്രന് സ്കൂള്‍ടീച്ചറായിരുന്ന അമ്മ കുറുംബയാണ് ദോഹയിലെ അബുഹുമൂറിലെ സ്വന്തം വില്ലയില്‍ കൃഷിക്ക്പ്രചോദനമേകിയത് . പൂര്‍ണ്ണമായും ജൈവവളംമാത്രമാണ് വിളകള്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്. വ്യയാമത്തിനെന്നപോലെ ദിവസവും വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തിലെ പരിപാലനത്തിനും നിശ്ചിത സമയം കണ്ടെത്തുകയാണ് പ്രദീപ്‌ചന്ദ്രന്‍ .

ബിസിനസ്സ് ആവശ്യാര്‍ത്ഥം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒഴിവുസമയങ്ങളില്‍ പ്രദീപ്ചന്ദ്രന്‍ ആദ്യം തേടുന്നത് അവിടങ്ങളിലെ കാര്‍ഷികമേഖലയെയായിരിക്കും, തായിലാണ്ട് പോലുള്ള രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറികളുടെ വിത്തുകളും ,പഴങ്ങളും വ്യത്യസ്തരുചിയനുഭവം പകരുന്നതാണ്.

ഇടതുപക്ഷസഹയാത്രികന്‍ കൂടിയായ പ്രദീപ്ചന്ദ്രന്‍റെ അച്ഛന്‍ ചെമ്പില്‍ ചന്ദ്രന്‍ തുടര്‍ച്ചയായി പത്തുവര്‍ഷം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ കൊച്ചിയിലും തൃശൂരും സ്വന്തം പേരിലുള്ള സ്ഥലങ്ങള്‍ കാര്‍ഷികാവശ്യത്തിനായി സൌജന്യമായി പ്രദീപ്‌ചന്ദ്രന്‍ വിട്ടുനല്‍കിയിരിക്കുകയാണ്.

കഴിഞ്ഞദിവസം സുഹൃത്തുകളുടെ സാന്നിധ്യത്തില്‍ നടന്ന വിളവെടുപ്പില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയഎഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടവുമുണ്ടായിരുന്നു.വിളവെടുപ്പിനു ശേഷം സുഹൃത്തുകള്‍ക്ക് വിളവെടുത്ത വിവിധയിനം പച്ചകറികള്‍വിതരണം ചെയ്തു.സമയവും ,സ്ഥലവും ,സാഹചര്യവും മാത്രമല്ല മണ്ണിനോട് ഇണങ്ങുന്ന മനസ്സുകൂടിവേണമെന്നാണ് സ്വന്തം പരിസരത്തു പ്രകൃതിയുടെ വിഭവങ്ങള്‍ വിളയിക്കാനാഗ്രഹികുന്നവരോട് പ്രദീപ്ചന്ദ്രന് പറയാനുള്ളത് .

പ്രദീപ്ചന്ദ്രന്‍റെ ഭാര്യബിന്ദു വില്ലയുടെ മുറ്റത്ത്‌ മനോഹരമായ പൂന്തോട്ടവുമൊരുക്കിയിട്ടുണ്ട്. കെമിക്കല്‍ എഞ്ചിനീയറായ പ്രണവ്,ആര്‍ക്കിടെക്കായ പ്രത്യുഷ് എന്നിവരാണ് മക്കള്‍.

മുഹമ്മദ്‌ഷഫീക്അറക്കല്‍

Friday 08 Dec 2017 11.25 AM
YOU MAY BE INTERESTED
Loading...
TRENDING NOW