Thursday, July 19, 2018 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.31 PM

പ്രണയം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു

uploads/news/2017/12/172389/CiniAthiyaShetty071217a.jpg

അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ നടിയാണ് അതിയാ ഷെട്ടി. അച്ഛന്‍ സുനില്‍ഷെട്ടിയാണ് അഭിനയത്തിന്റെ കാര്യത്തില്‍ അതിയായുടെ ഗുരു.

'ഹീറോ' എന്ന ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് അതിയാ ആദ്യത്തെ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി.

? ആദ്യ സിനിമ ഹീറോയ്ക്കു ശേഷം നീണ്ട ഇടവേള എടുക്കുകയാണോ ചെയ്തത്.


ഠ ഹീറോയ്ക്കു ശേഷം എനിക്ക് ഒരുപാട് സിനിമകള്‍ വന്നു. പക്ഷേ ആ സിനിമകളുടെ ഒക്കെ ഭാഗമാകണോ എന്ന് എനിക്ക് സംശയമായിരുന്നു. ആദ്യസിനിമ എപ്പോഴും നമ്മളെയാണ് തെരഞ്ഞെടുക്കുന്നത്.

എന്നാല്‍ രണ്ടാമത്തെ സിനിമ നമ്മളാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് പൊതുവേ പറയാറില്ലേ. 'ഹീറോ'ക്കു ശേഷം എനിക്ക് കഥ കേട്ടപ്പോള്‍ ഇഷ്ടമായത് 'മുബാരഖാന്റെ'യാണ്. അങ്ങനെയാണ് ആ സിനിമയുടെ ഭാഗമായത്. കഥയായിരുന്നു ആ സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ച ഘടകം.

? 'മുബാരഖാ'നില്‍ അര്‍ജുന്‍ കപൂറുംമൊത്തുള്ള അഭിനയം.


ഠ അര്‍ജുന്‍ വളരെയധികം അധ്വാനിക്കുന്ന വ്യക്തിയാണ്. ഞാന്‍ കണ്ടതില്‍വച്ച് അര്‍ജുന്‍ എന്നു പറയുന്ന നടന് ഏതു റോളും അനായാസം അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയും.

പ്രത്യേകിച്ച് അദ്ദേഹത്തിന്റെ കോമഡി പറയുമ്പാള്‍ ഉള്ള ടൈമിങ്. മാത്രമല്ല അദ്ദേഹം നല്ലൊരു സുഹൃത്തും സഹപ്രവര്‍ത്തകനുമാണ്. സിനിമയാണ് അദ്ദേഹത്തിന്റെ പാഷന്‍. അത് നമുക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നുണ്ട്.

? അര്‍ജുനും അതിയായും ഡേറ്റിംഗിലാണെന്ന് കേട്ടല്ലോ.


ഠ ഇല്ല. ഞാന്‍ അദ്ദേഹവുമായി ഇതുവരെ ഡേറ്റ് ചെയ്തിട്ടില്ല. ഈ റൂമര്‍കേട്ട് ഞാന്‍ മടുത്തിരിക്കുന്നു. ശരിക്കും പറഞ്ഞാല്‍ അടുത്ത റൂമറിന് സമയമായില്ലേ. അതിയ പറഞ്ഞു.

ഇതൊന്നും ഞങ്ങളെ രണ്ടുപേരെയും ബാധിച്ചിട്ടില്ല. നമ്മള്‍ മനുഷ്യര്‍ക്ക് ആവശ്യമുള്ളത് എന്തോ അതാണ് റൂമറുകളായി പുറത്തേക്കു വരുന്നത്.

uploads/news/2017/12/172389/CiniAthiyaShetty071217a1.jpg

? സുനില്‍ ഷെട്ടിയുടെ മകള്‍ എന്ന നിലയ്ക്ക് സിനിമാലോകത്ത് പെരുമാറ്റപട്ടം ലഭ്യമായോ.


ഠ ഇല്ലാന്നുപറയാം എന്നാലും അച്ഛന്‍ നല്ല മനുഷ്യനാണ്. അതുകൊണ്ടുതന്നെ സെറ്റില്‍ ഏറ്റവും നല്ല മനുഷ്യനായി പെരുമാറുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം.

? ഖാന്‍മാരോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നില്ലേ.


ഠ തീര്‍ച്ചയായും. ഖാന്‍മാരില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഖാന്‍ സല്‍മാന്‍ ഖാനാണ്. ഒരുപക്ഷേ എനിക്ക് അദ്ദേഹത്തെ അറിയാവുന്നതുകൊണ്ടാം അദ്ദേഹത്തോട് പ്രത്യേക ഇഷ്ടം തോന്നുന്നത്.

മറ്റ് ഖാന്‍മാരോടും എനിക്കിഷ്ടമാണ്. അവരോടൊപ്പം അഭിനയിക്കാന്‍ താല്പര്യം ഉണ്ട്. എല്ലാവരും ഒന്നിനൊന്ന് കഴിവുറ്റവരാണ്. ഷാരൂഖാന്റെ സിനിമകള്‍ കണ്ടുകൊണ്ടാണ് കുട്ടിക്കാലത്തെ ബോറടി മാറ്റിയത്.

? അതിയായുടെ ആദ്യത്തെ ക്രഷ്.


ഠ അഭിഷേക് ബച്ചന്‍. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍ ഒരുപക്ഷേ അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രവും സ്വാധീനിച്ചതുകൊണ്ടാവാം. അദ്ദേഹം ഇതു കേള്‍ക്കുമ്പോള്‍ ചിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.

? നിങ്ങളുടെ സ്വപ്ന ഡേറ്റിങ്


ഠ ഞാന്‍ പ്രണയിക്കുന്ന വ്യക്തിയോടൊപ്പം റോളര്‍ കോസ്റ്ററില്‍ ഒരുദിവസം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പ്രണയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ചെറുപുഞ്ചിരിയോടെ പ്രണയം ഇല്ലാത്ത മനുഷ്യരുണ്ടോ എന്ന് അതിയാ തിരിച്ചുചോദിക്കുന്നു.

പ്രണയമാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അതിയാ പറയുന്നു.

- അശ്വിനി കൃഷ്ണ

Ads by Google
Ads by Google
Loading...
TRENDING NOW