Friday, July 20, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 03.39 PM

നോണ്‍വെജ് രുചിഭേദങ്ങള്‍...

uploads/news/2017/12/172083/madmcokry061217a.jpg

നോണ്‍വെജ് വിഭവങ്ങള്‍തന്നെയാണ് എപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടത്. രുചികരവും പുതുമനിറഞ്ഞതുമായ നോണ്‍വെജ് വിഭവങ്ങള്‍ പരീക്ഷിക്കാം...

മട്ടന്‍ ചോപ്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
മട്ടണ്‍ - 1 കിലോ
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഇഞ്ചി (നീളത്തില്‍ അരിഞ്ഞത്) - 2 ടീസ്പൂണ്‍
വിനിഗര്‍ - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
സവാള (അരിഞ്ഞത്) - 2 കപ്പ്
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
പെരുംജീരകം (മൂപ്പിച്ചത്) - 2 ടീസ്പൂണ്‍
എണ്ണ - 1/4 കപ്പ്
കറിവേപ്പില - 2 തണ്ട്
മുളക്പൊടി - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഇറച്ചി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വിനാഗിരി, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. മുക്കാല്‍ മണിക്കൂര്‍ ചെറിയ തീയില്‍ വേവിച്ച ശേഷം വെള്ളം പകുതിയാകുന്നത് വരെ വറ്റിച്ചെടുക്കുക. സവാള ആവികയറ്റിയെടുക്കുക.പെരുംജീരകം മസാലപ്പൊടി എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. എണ്ണ ചൂടാക്കി കറിവേപ്പില വറുത്ത് കോരുക. ബാക്കി എണ്ണയില്‍ അരച്ചുവച്ചിരിക്കുന്നത് ചേര്‍ത്ത് മൂപ്പിച്ച് സവാളയും ചേര്‍ക്കുക. നന്നായി വഴറ്റിയതിന് ശേഷം നേരത്തെ വറ്റിച്ചുവച്ചിരിക്കുന്ന ഇറച്ചിക്കൂട്ട് ചേര്‍ത്തിളക്കി വേവിക്കുക. കറിവേപ്പിലയും കുരുമുളക് പൊടിയും ചേര്‍ത്ത് വാങ്ങാം.

ഫ്രൈഡ് ബീഫ് ഡപ്ലിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് കൊത്തിയരിഞ്ഞത് - 1/2 കിലോ
സവാള - 1/2 കപ്പ് (അരിഞ്ഞത്)
ഗ്രീന്‍ ഒനിയന്‍ - 1/2 കപ്പ് (അരിഞ്ഞത്)
സോയാ സോസ് - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുളളി അരിഞ്ഞത് - 2 തുടം
ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍ സ്പൂണ്‍
എള്ളെണ്ണ - 1 ടേബിള്‍ സ്പൂണ്‍
വൈറ്റ് പെപ്പര്‍ പൗഡര്‍ - 1 ടീസ്പൂണ്‍
എഗ്ഗ് പറാത്ത റോള്‍ - ആവശ്യത്തിന്
മൈദ റോള്‍ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബീഫ്, ഗ്രീന്‍ ഒനിയന്‍, സവാള, സോയാ സോസ്, വെളുത്തുള്ളി, ഇഞ്ചി, എള്ളെണ്ണ, വൈറ്റ് പെപ്പര്‍ പൊടി ഇവയെല്ലാം ഒന്നിച്ചിളക്കി വയ്ക്കുക. മൈദ റോളിനു മുകളില്‍ തയാറാക്കി വച്ചിരിക്കുന്ന കൂട്ട് അല്‍പ്പം വച്ച് അതിനുമീതെ എഗ്ഗ് പറാത്ത റോളും വച്ച് ചുരുട്ടി എടുക്കുക. ഈ റോളുകള്‍ എണ്ണ ചൂടായതിലിട്ട് വറുത്തുകോരിയെടുക്കാം.
uploads/news/2017/12/172083/madmcokry061217a2.jpg

ജിഞ്ചര്‍ ബീഫ്


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - 1/2 കിലോ
ജിഞ്ചര്‍ പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് - 3 ടേബിള്‍ സ്പൂണ്‍
വൈറ്റ് വിനിഗര്‍ - 2 ടേബിള്‍ സ്പൂണ്‍
സവാള - 1 എണ്ണം
തക്കാളി - 1 എണ്ണം
പച്ചമുളക് നീളത്തില്‍ അരിഞ്ഞത് - 2 എണ്ണം
വെളുത്തുള്ളി ചതച്ചത് - 8 അല്ലി
കറിവേപ്പില - 4 തണ്ട്
നെയ്യ് - 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ബീഫില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, ഇഞ്ചി പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, വൈറ്റ് വിനിഗര്‍, സോയാസോസ് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ശേഷം ഇത് കുക്കറിലിട്ട് പാകത്തിന് വെളളമൊഴിച്ച് പകുതി വേവിക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് സവാള വഴറ്റുക. ശേഷം പച്ചമുളകും, വെളുത്തുള്ളിയും ഉപ്പും ചേര്‍ത്ത് മൂപ്പിച്ച് തക്കാളിയും ചേര്‍ക്കുക. തക്കാളി വാടിയശേഷം നെയ്യും കറിവേപ്പിലയും ചേര്‍ക്കാം. ഇതിലേക്ക് പാകത്തിന് ഉപ്പും നേരത്തെ തയാറാക്കിവച്ച ബീഫും ചേര്‍ത്ത് പാത്രം മൂടി കുറഞ്ഞതീയില്‍ വേവിച്ച് വരട്ടിയെടുക്കാം.
Ads by Google
Loading...
TRENDING NOW