Sunday, September 23, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 07.12 PM

പട്ടാള സിനിമകളില്‍ അഭിനയിച്ചതു കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനു മോഹന്‍ലാല്‍ പറഞ്ഞ ഞെട്ടിക്കുന്ന മറുപടി

‘‘നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്‌വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്.
Mohanlal

മോഹന്‍ലാലിന് ലെ ഫ്റ്റന്റ് കേണല്‍ പദവി ലഭിച്ചപ്പോള്‍ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് ആരാധകര്‍ ആ വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ ചില വിമര്‍ശനങ്ങളും ആ പദവിയെക്കുറിച്ച ഉണ്ടായി. എന്നാല്‍ മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് പറയുന്നത് എന്താണ്?

‘‘കേണല്‍ പദവിയൊന്നും ഒന്നു രണ്ടു സിനിമകളില്‍ അഭിനയിച്ചാലുടന്‍ കിട്ടുന്നതൊന്നുമല്ല! ഞാന്‍ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോള്‍ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോള്‍ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയില്‍ ആര്‍മിയെപ്പറ്റി അറിഞ്ഞത്.’’

പട്ടാളസിനിമകളില്‍ ആവര്‍ത്തിച്ചഭിനയിച്ചത് ലെ ഫ്റ്റന്റ് കേണല്‍ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനു മറുപടിയായാണ് മോഹല്‍ലാല്‍ ഇതു പറഞ്ഞത്.

എരിവും ഉപ്പും ഒക്കയായി നല്ല കിടിലന്‍ മിക്‌സ്ച്ചര്‍ നിങ്ങള്‍ക്കു വീട്ടില്‍ ഉണ്ടാക്കാം വെറും മുപ്പത് മിനിറ്റു കൊണ്ട്: ഒന്നു കണ്ടു നോക്കു

‘‘നമ്മുടെ താല്‍പര്യം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്‌വില്‍ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതില്‍ ചേര്‍ന്ന ശേഷം നമ്മുടെ നാട്ടില്‍ നിന്നു സേനയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ 40% വര്‍ധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാന്‍ പല തവണ സൈനികാസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. അതൊക്കെ വണ്‍സ് ഇന്‍ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാന്‍ ജാതകവശാല്‍ ഒരു നിയോഗമുണ്ടായിരിക്കാം. അ ല്ലാതെ കുറേ സിനിമകള്‍ ചെയ്തു എന്നതു കൊണ്ടു കിട്ടാന്‍ സാധ്യതയുള്ളതല്ല അത്.’’

Mohanlal

സ്ത്രീകള്‍ക്കുവേണ്ടയുള്ള മംഗളം പ്രസിദ്ധീകരണമായ കന്യകയിലെ മോഹനരാഗങ്ങള്‍ എന്ന അഭിമുഖ പരമ്പരയിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്.

പൂര്‍ണ അഭിമുഖം വായിക്കാന്‍ ഈ ലക്കം കന്യക വായിക്കുക

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW