Monday, July 23, 2018 Last Updated 54 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 05.04 PM

പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് വന്ധ്യത ഉണ്ടാകുമോ? ഉണ്ടെങ്കില്‍ എന്താണ് ഇതിനു കാരണം?

പുരുഷവന്ധ്യത ഉത്തരം തേടുന്ന ചോദ്യങ്ങള്‍
uploads/news/2017/12/171435/meninfentry041217..jpg

പുരുഷ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതാണ്. കൃത്യമായ പരിശോധനയും ചികിത്സയുമുണ്ടെങ്കില്‍ വന്ധ്യത ഒരു പരിധിവരെ മറികടക്കാം. പുരുഷ വന്ധ്യതയെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും..

മാറിയ സാഹചര്യത്തില്‍ വിവാഹത്തിനു മുമ്പ് ശുക്ല പരിശോധന നടത്തേണ്ടതുണ്ടോ? എന്തുതരം പരിശോധനയാണ് ഇതിന് ആവശ്യം?


വിവാഹത്തിനു മുമ്പ് ശുക്ല പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ നടത്തുന്നുതിന് യാതൊരു തടസവുമില്ല.

അമിതമായ സ്വയംഭോഗം വന്ധ്യതയ്ക്ക് കാരണമാകുമോ? സ്വയംഭോഗം ചെയ്യാത്തവരില്‍ വന്ധ്യതയ്ക്ക് സാധ്യത കുറവാണോ?


അമിതമായ സ്വയംഭോഗം ഒരുകാരണവശാലും വന്ധ്യതയ്ക്ക് കാരണമാകുന്നില്ല. സ്വയംഭോഗവും വന്ധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ച കുറഞ്ഞവരില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നത് ശരിയാണോ?


ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ചകുറഞ്ഞ പുരുഷന്മാര്‍ ഹോര്‍മോണ്‍ നിലയില്‍ കുറവ് കാണാറുണ്ട്. ഇത്തരക്കാരില്‍ ബീജത്തില്‍ ശുക്ലത്തില്‍ ബീജാണുക്കളുടെ കുറവ് കണ്ടുവരുന്നുണ്ട്. ഇവര്‍ ഹോര്‍മോണ്‍നില പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

വൃഷണങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം വന്ധ്യതയിലേക്ക് നയിക്കുമോ?


വൃഷണങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം ഹെമറ്റോസീല്‍ അഥവാ രക്തം കട്ടപിടിച്ചു കിടക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത് വന്ധ്യതയിലേക്ക് നയിക്കണമെന്നില്ല. എങ്കിലും വേദനയും നീരും ഉണ്ടാകുന്നുണ്ടെങ്കില്‍ സ്വഭാവിക ലൈംഗിക ബന്ധത്തിന് തടസമാകും. എങ്കിലും കാലക്രമേണ ഇതു മാറുന്നതാണ്.

കുറഞ്ഞ അളവിലുള്ള ശുക്ലമുള്ളവരില്‍ വന്ധ്യതയുണ്ടാകുമോ? ശുക്ലം വര്‍ധിക്കാന്‍ ചികിത്സയുണ്ടോ?


ശുക്ലത്തിന്റെ അളവ് കുറഞ്ഞവരില്‍ റിട്രോഗ്രേഡ് ഇജാക്കുലേഷന് സാധ്യത കൂടുതലാണ്. ഇത്തരക്കാരില്‍ ശുക്ലസ്ഖലനം ഉണ്ടാകുമ്പോള്‍ മുന്നോട്ട് പോകുന്നതിനു പകരം യൂറിനറി ബ്ലാഡറിലേക്ക് പോകുന്നു. ശുക്ലത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് ഇന്ന് ചികിത്സാമാര്‍ഗങ്ങള്‍ ഏറെയുണ്ട്.

ലിംഗത്തിന് സംഭവിക്കുന്ന ഏതൊക്കെ തകരാറുകളാണ് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നത്?


ലിംഗത്തിന് സംഭവിക്കുന്ന തകരാറുകള്‍ പല വിധത്തിലുണ്ട്. പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കൂടുകയും (ബ്ലഡ് ഷുഗര്‍) ലിംഗത്തിന്മേലുള്ള നിയന്ത്രണം കുറയുകയും ഉദ്ധാരണശേഷി ഇല്ലാതാവുകയും ചെയ്യുന്നു. ഇത് പുരുഷ വന്ധ്യതയുളവാക്കും.

കൗമാരകാലത്തുണ്ടായ മുണ്ടിനീര് ഭാവിയില്‍ വന്ധ്യതയിലേക്ക് നയിക്കുമെന്ന് വായിച്ചിട്ടുണ്ട്? ഇതു ശരിയാണോ?


കൗമാരകാലത്തുണ്ടാകുന്ന മുണ്ടിനീരിനും മറ്റ് അസുഖങ്ങള്‍ക്കും വാക്‌സിനേഷന്‍ ഉള്ളതിനാല്‍ പുതുതലമറയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കുറഞ്ഞുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

ജന്മനാല്‍ ഒരു വൃഷണം മാത്രമുള്ളവര്‍ക്ക് വന്ധ്യത ഉണ്ടാകുമോ? ഇതിന് എന്താണ് പോംവഴി?


ജന്മനാ ഒരു വൃഷണം മാത്രമുള്ളവരില്‍ വന്ധ്യത ഉണ്ടാകണമെന്നില്ല. ഒരു വൃഷണം സ്വാഭാവികമായ നിലയില്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ബീജോത്പാദനം നടക്കുന്നതാണ്. എന്നാല്‍ ആ വൃഷണത്തിന് ക്ഷതമോ മറ്റ് പരിക്കുകളോ ഏല്‍ക്കുന്നവഴി വന്ധ്യതയിലേക്കു നയിക്കുന്നു.
ജനിക്കുന്ന കഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതാണ്. ധനവിധേയനാക്കേണ്ടതും കാണാത്ത വൃഷണത്തെ വൃഷണസഞ്ചിയിലേക്ക് എത്തിക്കാവുന്നതുമാണ്. അല്ലാത്തപക്ഷം വയറിനുള്ളില്‍ കാണപ്പെടുന്ന ഈ വൃഷണം കാലക്രമേണ പ്രവര്‍ത്തനരഹിതമായി പോകുന്നു.
Ads by Google
Loading...
TRENDING NOW