Friday, April 20, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 05.01 PM

തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി ഹരീഷ് പേരടി

uploads/news/2017/12/171433/CiniINWharishparidi041217a.jpg

ഹരീഷ് പേരടി തമിഴരുടെ പ്രിയങ്കരനാവുകയാണ്. അനായാസമായ ഭാവാഭിനയ മികവിലൂടെ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയാന്‍ ഹരീഷ് പേരടിക്ക് നിമിഷങ്ങള്‍ മതി. വിജയ് നായകനായ മെര്‍സലിലെ അഭിനയം ഹരീഷ് പേരടിയുടെ ജീവിതത്തില്‍ വഴിത്തിരിവായിരിക്കുന്നു.

തമിഴില്‍ ഹിറ്റായ ആണ്ടവന്‍ കട്ടിളൈ ദളപതി വിജയ് ആസ്വദിച്ചാണ് കണ്ടത്. ഈ ചിത്രത്തില്‍ സ്വഭാവികമായി അഭിനയം കാഴ്ചവച്ച ഹരീഷ് പേരടിയെ വിജയ് കാര്യമായി ശ്രദ്ധിച്ചിരുന്നു. ഇതാകട്ടെ മെര്‍സലില്‍ അഭിനയിക്കാന്‍ ഹരീഷ് പേരടിക്ക് വഴിതുറന്നിട്ടു.

മെര്‍സല്‍ വന്‍ വിജയം നേടിയതോടെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഹരീഷ് പേരടി ഡേറ്റ് നല്‍കിക്കഴിഞ്ഞു. യാതൊരു വിധ ഗിമ്മിക്കുകളും കാണിക്കാതെ നാടകത്തിലൂടെ സ്വായത്തമാക്കിയ ഭാവാഭിനയ തികവിലൂടെയാണ് ഹരീഷ് പേരടി തമിഴ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നത്. തമിഴില്‍ എത്രതന്നെ തിരക്കുണ്ടായാലും മലയാളം ഒഴിവാക്കി മുന്നോട്ടു പോകാനാവില്ലെന്ന് ഹരീഷ് പേരടി സാക്ഷ്യപ്പെടുത്തുന്നു.

പാലക്കാട് ചിത്രീകരണം നടന്ന 'കുതിരപ്പവന്‍' എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഹരീഷ് പേരടിയെ കാണാന്‍ കഴിഞ്ഞത്. തമിഴ് സിനിമയില്‍ മനസര്‍പ്പിക്കുന്ന ഹരീഷ് പേരടി സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.

? ഹരീഷ് പേരടിയെന്ന അഭിനേതാവ് തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായി വളരുകയാണല്ലോ...


ഠ ഇപ്പോള്‍ തമിഴില്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ഇതെല്ലാം ഒരുതരം ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. സിനിമയില്‍ എനിക്ക് കാര്യമായി എടുത്തു പറയാവുന്ന തരത്തില്‍ ഗോഡ്ഫാദറൊന്നുമില്ല.

ഓരോ സിനിമകള്‍ വരുമ്പോഴും അപ്പോഴുള്ളവര്‍ ആത്മാര്‍ത്ഥമായി സഹായിക്കാറുണ്ട്. അതുകൊണ്ടാണ് ഞാനിപ്പോഴും സ്വതന്ത്രമായി നിന്ന് ആസ്വദിച്ച് സിനിമ ചെയ്യുന്നത്.

? മലയാളത്തില്‍ നിന്നും വ്യത്യസ്തമായി തമിഴില്‍ വലിയ സെറ്റപ്പില്‍ അഭിനയിക്കുമ്പോഴുള്ള മാനസികാവസ്ഥ...


ഠ വല്ലാത്തൊരനുഭവംതന്നെയാണ്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോഴും ഡയലോഗ് പ്രസന്റ് ചെയ്യുമ്പോഴുമൊക്കെ ഒരുതരം പ്രത്യേക ധൈര്യം ഉണ്ടാകാറുണ്ട്. നാടകത്തിലൂടെയും തെരുവുനാടകത്തിലൂടെയും സീരിയലുകളിലൂടെും അഭിനയരംഗത്തേക്ക് കടന്നുവന്നയാളാണ് ഞാന്‍.

ജയപ്രകാശ് കുളൂര്‍ സാറിന്റെ നാടകങ്ങളാണ് എനിക്കൊരു എനര്‍ജി നല്‍കിയത്. കുളൂ സാറിന്റെ നാടക പാഠശാലയിലെ അനുഭവങ്ങളാണ് ഏതു റോളും അനായാസമായി ചെയ്യാന്‍ എന്നെ പ്രാപ്തനാക്കുന്നത്. ഇത്തരമൊരു അനുഭവം തമിഴ് സിനിമയില്‍ ഏറെ ഗുണം ചെയ്യുന്നുണ്ട്.

? കിടാരിയിലൂടെ തുടങ്ങിയ ഹരീഷ് പേരടിയുടെ വിജയയാത്ര സൂപ്പര്‍ഹിറ്റ് ചിത്രമായ മെര്‍സലില്‍ എത്തിനില്‍ക്കുകയാണ്.


ഠ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനാണ് എന്നെ തമിഴിലേക്ക് എത്തിച്ചത്. കൈതേരി സഹദേവന്റെ പെര്‍ഫോമന്‍സാണ് ശശികുമാര്‍ നായകനായ കിടാരിയില്‍ പൊളിറ്റീഷ്യനായി അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിക്കാന്‍ കാരണമായത്.

കിടാരി കഴിഞ്ഞതും കാക്കമുട്ടയിലെ നായകനായ മണികണ്ഠന്‍ സംവിധാനം ചെയ്ത ആണ്ടവന്‍ കട്ടിളൈ എന്ന ചിത്രത്തില്‍ ഐ.ബി. ഓഫീസറായി അഭിനയിച്ചു. പിന്നീട് വിജയ് സേതുപതി നായകനായ വിക്രം വേദയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.

ഈ ചിത്രത്തില്‍ വിജയ് സേതുപതിയാണ് എന്റെ പേരു നിര്‍ദ്ദേശിച്ചത്. ഈ ചിത്രത്തില്‍ മല്ലു ഗ്യാങ്ങ്‌സിലെ ചേട്ടന്‍ എന്ന വില്ലന്‍ ക്യാരക്ടര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ടസക്ക്.... ടസക്ക്... ടസക്ക്.... ഡും... ഡും... എന്ന ഗാനരംഗത്ത്ഞാനും വിജയ് സേതുപതാേടൊപ്പം ചുവടുകള്‍ വച്ചത് എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്തു.

? വന്‍ സാമ്പത്തിക വിജയം നേടിയ മെര്‍സലിലെ നെഗറ്റീവ് ക്യാരക്ടര്‍...


ഠ ആണ്ടവന്‍കട്ടിളൈ എന്ന ചിത്രത്തിലെ ഐ.ബി. ഓഫീസറുടെ പെര്‍ഫോമന്‍സ് കണ്ടാണ് വിജയ് മെര്‍സലിലേക്ക് എന്നെ സെലക്ട് ചെയ്തത്. മെര്‍സലിലെ എന്റെ കഥാപാത്രമായ ഡോ. അര്‍ജുന്‍ സക്കറിയ സംവിധായകന്‍ ഉദ്ദേശിച്ച തരത്തില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. ചത്രം പുറത്തിറങ്ങിയതിനു ശേഷം ഡോ. അര്‍ജന്‍ സക്കറിയയെക്കുറിച്ച് നല്ലൊരു ഫീഡ്ബാക്കാണ് ലഭിച്ചത്.

? ഹരീഷ് പേരടിയുടെ പേര് മെര്‍സലിലേക്ക് നിര്‍ദ്ദേശിച്ചത് വിജയ് ആണല്ലോ. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം...


ഠ യാതൊരുവിധ താരജാടയുമില്ലാത്ത വിനയാന്വിതനായ ചെറുപ്പക്കാരനാണ് വിജയ്. സിനിമയില്‍ കാണുന്ന വിജയ് അല്ല യഥാര്‍ത്ഥ ജീവിതത്തിലുള്ളത്. കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന താരം. വിജയ്്‌യുടെ എളിമ താരങ്ങള്‍ മാതൃകയാക്കേണ്ടതു തന്നെയാണ്.
TRENDING NOW