Friday, January 18, 2019 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 12.17 PM

ഈ നീന്തല്‍ക്കുളത്തിനു പിന്നിലുള്ള ഉദേശ്യം നാം കണ്‍തുറന്ന് കാണണം, ദേവ്ധാര്‍ സിങ്ങിന്റെ നീന്തല്‍ക്കുളത്തെ വേറിട്ടതാക്കുന്നത് ഇതാണ്..,ഇതുമാത്രം

Devdhar Singh,  Swimming Pool

ഉത്തരാഖണ്ഡിലുള്ള ഒരു ചെറിയ ഗ്രാമമാണ് പിതോറഗാര്‍ഹ്. പിതോറഗാര്‍ഹ് എന്ന ഗ്രാമത്തിന്റെ ഒത്ത നടുവില്‍ തന്നെ 2000 ല്‍ ദേവ്ധാര്‍ സിങ് ഒരു കുളം നിര്‍മ്മിച്ചു. ഒരു നീന്തല്‍ക്കുളത്തിനായി ഫിഷറീസ് വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള വളരെ കുറച്ച് സ്ഥലം ദേവ്ധാര്‍ള്‍ സിങ്ങിനു ലഭിക്കുകയായിരുന്നു. വെറും ഇരുപതു രൂപ നല്‍കി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെയെത്താം.

ദേവ്ധാറിന്റെ ഈ നീന്തല്‍ക്കുളത്തിനെ വേറിട്ടതാക്കുന്നത് രണ്ടു കാര്യങ്ങളാണ്. ഏറ്റവും ആദ്യത്തേതും അതിപ്രധാനവുമായത്. ഈ നീന്തല്‍ക്കുളം ജൈവീക രീതിയിലാണ് രൂപപ്പെടുത്തിയത്. ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് മനസും ശരീരവും റീഫ്രഷ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ ഒരു റീഫ്രഷ് കേന്ദ്രം കൂടിയാണ് ആ നീന്തല്‍ക്കുളം.

വയലിനു നടുവിലായാണ് ഈ നീന്തല്‍ക്കുളം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും പുറത്തേക്ക് ഒഴുകുന്ന ജലം വയലിനെ നനയ്ക്കുകയും ചെയ്യും. ഇതിന്റെ നവീകരണത്തിനായി താന്‍ ആരോടും ഒരു പൈസ പോലും ചോദിച്ചു വാങ്ങില്ലെന്ന് പറയുമ്പോള്‍ ദേവ്ധാറിനെ തേടി ആള്‍ക്കാര്‍ അദേഹത്തിന്റെ അടുക്കലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതായത് പ്രകൃതി സൗഹാര്‍ദ്ദ രീതിയില്‍ ഒത്തിണങ്ങുന്ന ഒരു നീന്തല്‍ക്കുളത്തില്‍ നീന്തി ആറാടാന്‍ ദേവ്ധാര്‍ ഒരുക്കിയ ജല വിസ്മയം.


കടപ്പാട്: ദ് ബെറ്റര്‍ ഇന്ത്യ

Ads by Google
Monday 04 Dec 2017 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW