Friday, January 12, 2018 Last Updated 43 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 05.24 PM

Trendy Shrugs

uploads/news/2017/12/170877/shrugs021217a.jpg

പുതുമുഖമായി വിപണി കീഴടക്കിയ ഷ്രഗ്ഗുകള്‍ ഇടയ്‌ക്കെപ്പോഴോ ഔട്ട് ഓഫ് ഫാഷനായി. എന്നാല്‍ ബോളിവുഡിലെ ചില കിടിലന്‍ ഔട്ട്‌ലുക്കുകളിലൂടെ ഷ്രഗ്ഗുകള്‍ വീണ്ടും വിപണിയിലെത്തുന്നു.

ഔട്ട്ഫിറ്റുകള്‍ കൂടുതല്‍ സ്‌റ്റൈലാക്കാന്‍ ഷ്രഗ്ഗുകള്‍ക്ക് കഴിയും. ഡ്രസ് കോഡിനനുസരിച്ച് വിവിധയിനം ഷ്രഗ്ഗുകള്‍ വിപണിയില്‍ സുലഭമാണ്.

ഏതിലും സ്യൂട്ടാകും


ഏതു തരം ഡ്രസ്സിംഗാണെങ്കിലും ഷ്രഗ്ഗുകള്‍ ചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡ്രസ്സിംഗിന്റെ ലുക്ക് മാറ്റുമെന്ന് മാത്രമല്ല, രാവന്തിയോളം ഡ്രസ്സിംഗിന്റെ ഫ്രഷ്‌നെസ്സ് നിലനിര്‍ത്തുകയും ചെയ്യും. ഔട്ട്ഫിറ്റുകള്‍ക്ക് ഒരു മിക്‌സ് ആന്‍ഡ് മാച്ച് ലുക്ക് നല്‍കാന്‍ ഷ്രഗ്ഗിനു കഴിയും.

സല്‍വാറിലെ ഷ്രഗ്ഗുകള്‍


കുര്‍ത്തകളിലും സല്‍വാറിലുമൊക്കെ തിളങ്ങുമ്പോള്‍ ഒപ്പമൊരു ഷ്രഗ്ഗു കൂടിയുണ്ടെങ്കില്‍ എലഗന്റ് ലുക്ക് കിട്ടും. ദുപ്പട്ടയോ ഷാളോ ഒഴിവാക്കിയാലും കംഫര്‍ട്ടായി അലല്ലില്ലാത്ത ലുക്ക് കിട്ടും.

ലെഹംഗയിലും പരീക്ഷണം


ആലങ്കാരികമായ ഷ്രഗ്ഗുകള്‍ സാരിയ്‌ക്കൊപ്പമോ ലെഹംഗയ്‌ക്കൊപ്പമോ പരീക്ഷിക്കാം. എതിനിക് ഡ്രസ്സിംഗില്‍ കണ്ടംപററി ലുക്ക് കൊണ്ടു വരാന്‍ ഇതിന് കഴിയും. സ്‌റൈലിഷായി തിളങ്ങാനിത് ധാരാളമാണ്.

കാഷ്വലുകളിലും തിളങ്ങാം


വ്യത്യസ്ത നിറവൈവിധ്യങ്ങളിലുള്ള കളര്‍ഫുള്‍ ഷ്രഗ്ഗുകള്‍ സ്‌റൈലിഷ് ലുക്ക് നല്‍കും. ജീന്‍സിനൊപ്പമോ ദിവസവും ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ക്കൊപ്പമോ ഇത് ധരിക്കാം. സ്ലീവ്‌ലെസ് ടോപ്പാണെങ്കിലും കൈയിറക്കമുള്ള ഷ്രഗ്ഗുകള്‍ പെര്‍ഫക്ട് ലുക്ക് നല്‍കും.
uploads/news/2017/12/170877/shrugs021217a1.jpg

അനാര്‍ക്കലി ഷ്രഗ്ഗുകള്‍


അനാര്‍ക്കലിയുടെ ഏറ്റവും ആകര്‍ഷകമായ ലുക്ക് പലപ്പോഴും മറയ്ക്കുന്നത് ദുപ്പട്ടകളാണ്. എലഗന്റ് ലുക്ക് നല്‍കാന്‍ ദുപ്പട്ട ഒഴിവാക്കി അനാര്‍ക്കലിക്കൊപ്പം ഷ്രഗ്ഗ് ധരിക്കാം. പ്ലെയിന്‍ അനാര്‍ക്കലിക്കൊപ്പം കൂടുതല്‍ വര്‍ക്കുള്ള ഷ്രഗ്ഗുകള്‍ സ്‌റൈലിഷ് ലുക്ക് നല്‍കും.

ഇന്തോ വെസ്‌റ്റേണിലെ താരം


ഇന്തോ വെസ്‌റ്റേണ്‍ ഔട്ട്‌ലുക്കുകളില്‍ വ്യത്യസ്തത നല്‍കാന്‍ ഷ്രഗ്ഗുകള്‍ക്ക് കഴിയും. ഇന്ത്യന്‍ ഫാബ്രിക്കുകള്‍ക്കൊപ്പം വെസ്‌റ്റേണ്‍ ഷ്രഗ്ഗുകളോ നേരെ മറിച്ചോ ഒക്കെ ഉപയോഗിക്കാം. ആരും നോക്കിപ്പോകുന്ന ബോള്‍ഡ് ലുക്ക് നല്‍കാന്‍ ഇതിനു കഴിയും.

വാര്‍ഡ്രോബിലെ അതിഥി


യാത്ര പോകുമ്പോള്‍ കൈയില്‍ കരുതാവുന്ന ഒരു പെര്‍ഫക്ട് ഡ്രസ്സാണ് ഷ്രഗ്ഗുകള്‍. ഔട്ട്ഫിറ്റുകളില്‍ മിക്‌സ് ആന്‍ഡ് മാച്ച് ലുക്ക് നല്‍കാനിഷ്ടപ്പെടുന്ന ആര്‍ക്കും വ്യത്യസ്ത ഗെറ്റപ്പിലുള്ള ഷ്രഗ്ഗുകള്‍ ധരിക്കാം. സാരികള്‍, ഗൗണുകള്‍, മാക്‌സി ഡ്രസ്സുകള്‍, അങ്ങനെ ഏതിനൊപ്പവും സ്‌റൈലിഷായി ധരിക്കാന്‍ പറ്റുന്ന വേഷമാണിത്.

ലക്ഷ്മി ബിനീഷ്

Ads by Google
Saturday 02 Dec 2017 05.24 PM
YOU MAY BE INTERESTED
TRENDING NOW