Wednesday, July 18, 2018 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 01 Dec 2017 11.45 AM

ഭിക്ഷാടന മാഫിയ 'നഗ്നയാക്കി' ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി: പിന്നാലെ അറിഞ്ഞത് മനസാക്ഷിയെ ഞെട്ടിക്കും ക്രൂരത, കുരുന്നിന് രക്ഷകയായത് മലയാളി യുവതി

Girl Child,  Begger Mafia,  Delhi

ന്യുഡല്‍ഹി: ഭിക്ഷാടന മാഫിയ നഗ്നയാക്കി ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്ന പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വന്‍ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തുമ്പോളാണ് പിന്നിലെ മനസാക്ഷിയെ ഞെട്ടിക്കും ക്രൂരത പുറത്താകുന്നത്.

ന്യൂഡല്‍ഹി ദില്‍ഷാദ് മെട്രോ സ്‌റ്റേഷനില്‍ ഭിക്ഷയാചിക്കാന്‍ കൊണ്ടുവന്ന അബോധാവസ്ഥായിലായിരുന്ന നഗ്നയായ പെണ്‍കുട്ടിയെയാണ് ദീപ എന്ന മലയാളിയായ യുവതിയുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ആഴ്ച രാത്രിയിലാണ് ഡല്‍ഹിയിലെ തെരുവില്‍ നിന്ന് ഒരു യുവാവിന്റെ മടിയിലായി ഉറങ്ങിക്കിടക്കുന്ന ഈ പെണ്‍കുട്ടിയെ കാണുന്നത്. ദീപ മനോജ് എന്നും ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ അയാളെയും ഈ കുഞ്ഞിനെയും കാണാന്‍ തുടങ്ങുകയും ഈ കുട്ടിക്കായി അയാള്‍ ഭിക്ഷ യാചിക്കുകയും ചെയ്യുകയായിരുന്നു. ഇതേ സംശയത്തില്‍ അയാളെ ചോദ്യം ചെയ്ത വീഡിയോയും, ഫോട്ടോയും ദീപ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ദീപയുടെ പോസ്റ്റ് വൈറലാകുകയും തൊട്ടടുത്ത ദിവസം തന്നെ ദീപയും ഒപ്പം സുഹൃത്തുക്കളും ചേര്‍ന്ന് ആ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. ഡല്‍ഹിയിലെ പല കോളനികളിലും, തെരുവുകളിലും അവര്‍ തിരച്ചില്‍ നടത്തുകയും, ഭിക്ഷക്കാരുടെ താവളങ്ങളില്‍ കയറി ചെന്ന് പരിശോധന നടത്തുകയും ചെയ്തു. ഭിക്ഷക്കാര്‍ ചെല്ലാന്‍ സാധ്യതയുള്ള ഡോക്ടര്‍മാരുടെ അടുത്ത് ഫോട്ടോകള്‍ നല്‍കിയും ഇവരുടെ അന്വേഷണം നീണ്ടു.

അന്വേഷണം നീളുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് ഭിക്ഷക്കാര്‍ ചികിത്സയ്ക്കു ചെല്ലാറുള്ള ഡോക്ടറുടെ കോള്‍ എത്തുന്നത്. പിന്നാലെ ഇവര്‍ അവിടേയ്ക്ക് എത്തി. അമ്മയുടെ മടിയില്‍ ആണ് കുട്ടി ഇരിക്കുന്നത് കണ്ടത്. അമ്മ ഉള്‍പ്പെടെ എല്ലാവരും സാജിയ എന്ന അവള്‍ക്കുണ്ട്. രാത്രിയില്‍ കുടുംബത്തിലെ ഒരു ബന്ധു ഭിക്ഷ യാചിക്കാനായി അമ്മ അവളെ വിട്ടു കൊടുക്കുന്നതാണെന്ന വിവരം അവര്‍ ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകയായ ദീപയും സംഘവും ആ കുട്ടിയുടെ ചുമതലകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Girl Child,  Begger Mafia,  Delhi

ആരാകാന്‍ ആണ് ആഗ്രഹമെന്ന ദീപയുടെ ചോദ്യത്തിന് ഡോക്ടര്‍ ആകണമെന്നായിരുന്നു കുട്ടിയുടെ മറുപടി. അവള്‍ക്കായി നല്ല ജീവിതം ഒരുക്കാനായി ദീപയും സംഘവും തയാറായിക്കഴിഞ്ഞു. ആ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് അടുത്ത ദിവസം മുതല്‍ കുട്ടികള്‍ വരാതെ ആയെന്ന് ദീപ പറയുന്നു.

Ads by Google
Friday 01 Dec 2017 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW