Friday, April 20, 2018 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 25 Nov 2017 10.33 PM

കൃഷിക്കു മണ്ണു വേണ്ടേ വേണ്ട!

കോഴിക്കോട്‌ : മണ്ണും കാലാവസ്‌ഥയും ചതിച്ചാലും നൂറുമേനി വിളവ്‌ കൊയ്യാം. മലപ്പുറം ജില്ലയിലെ എടരിക്കോട്ട്‌ പി.കെ.എം.എം.എച്ച്‌.എസിലെ പ്ലസ്‌ടു വിദ്യാര്‍ഥിയായ സീമ അലയും പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ ഫില്‍ദയുമാണു ചെടികളുടെ വളര്‍ച്ച മണ്ണില്ലാതെ സാധ്യമാകില്ലെന്ന ധാരണ തിരിത്താന്‍ ശ്രമിക്കുന്നത്‌.
സംസ്‌ഥാന സ്‌കൂള്‍ ശാസ്‌ത്രമേളയിലെ വര്‍ക്കിങ്‌ മോഡല്‍ വിഭാഗത്തിലാണ്‌ ഹൈഡ്രോപോണിക്‌സ്‌ കൃഷി രീതി വഴി ഇവര്‍ അവതരിപ്പിച്ചത്‌.
മണ്ണില്ലെങ്കിലും ചെടികള്‍ക്ക്‌ വേണ്ട പോഷകങ്ങളെല്ലാം കൃത്യമായി ലഭ്യമാക്കുന്നതാണ്‌ ഈ രീതി. ചെടികളുടെ വളര്‍ച്ചയ്‌ക്ക്‌ വേണ്ട എല്ലാ മൂലകങ്ങളും നല്‍കുന്ന ഫുഡ്‌ കമ്പ്യൂട്ടര്‍ രീതിയിലൂടെയാണ്‌ കൃഷി വികസിപ്പിച്ചെടുക്കുന്നത്‌. ചെടികള്‍ക്കാവശ്യമായ വെള്ളം, സൂര്യപ്രകാശം, വായു, പോഷകങ്ങള്‍ എന്നിവയെല്ലാം മുന്‍കൂട്ടി നിര്‍ണയിച്ച്‌ കൃത്യമായി അളവില്‍ നല്‍കും. ഓരോ വിളകള്‍ക്കും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ ഘടകങ്ങള്‍ കമ്പ്യൂട്ടര്‍ ലാബ്‌ വഴി എത്തിച്ചുകൊടുക്കും. വെള്ളവും വെളിച്ചവും ക്രമീകരിച്ച്‌ വിളകളെ പരിപാലിക്കാനാവും.
ഏത്‌ സമയത്തുവേണമെങ്കിലും എത്‌ തരം വിളകളും കൃഷി ചെയ്യാം എന്നതാണ്‌ ഈ രീതിയുടെ മേന്മ. ഇതെല്ലാംപൂര്‍ണമായും ഓട്ടോമേഷനിലൂടെയും റോബോട്ടിക്‌സ്‌ സാങ്കേതികവിദ്യ ഉപയോഗിച്ചും നിയന്ത്രിക്കും വിധത്തിലാണു തയാറാക്കുന്നത്‌.

Ads by Google
Saturday 25 Nov 2017 10.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW