Monday, January 22, 2018 Last Updated 51 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Nov 2017 03.56 PM

നാടന്‍ രുചിഭേദങ്ങള്‍

uploads/news/2017/11/167818/mdmcokry221117a.jpg

നമ്മുടെ നാടന്‍ പലഹാരങ്ങളായ ദോശയുടേയും ഇഡ്ഡലിയുടേയും വേറിട്ട രുചിഭേദങ്ങള്‍ പരീക്ഷിക്കാം. പാചകക്കൂട്ടുകള്‍ മാറുമ്പോള്‍ രുചി വ്യത്യാസങ്ങള്‍ മാറുന്നത് അനുഭവിച്ചറിയാം....

സ്‌പൈസി ദോശ


ആവശ്യമുള്ള സാധനങ്ങള്‍
മൈദ അല്ലെങ്കില്‍ ഗോതമ്പുപൊടി - 3 കപ്പ്
സവാള കൊത്തിയരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
ഉപ്പ്, എണ്ണ - പാകത്തിന്
വെള്ളം - പാകത്തിന്

തയാറാക്കുന്ന വിധം


മൈദ അല്ലെങ്കില്‍ ഗോതമ്പുപൊടി ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടകെട്ടാതെ കലക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അര മണിക്കൂര്‍ വച്ചശേഷം ദോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കാം.

റാഗി ഇഡ്ഡലി


ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 200 ഗ്രാം
ഉഴുന്ന് - 1/2 കപ്പ്്
ജീരകം - 1/4 ടീസ്പൂണ്‍
റാഗിപ്പൊടി - 120 ഗ്രാം
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


പച്ചരി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഉഴുന്നും ജീരകവും ഒരുമിച്ച് കുതിര്‍ത്തുവയ്ക്കുക. ശേഷം പച്ചരിയും ഉഴുന്നും മിക്സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും റാഗിപ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഒരു രാത്രി പുളിക്കാന്‍ വയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ മയം പുരട്ടി മാവ് കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.

കരിക്ക് ദോശ


ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 2 കപ്പ്
കരിക്ക് - 1 എണ്ണം (അധികം മൂക്കാത്തത്)
ജീരകം - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


പച്ചരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക.
കുതിര്‍ത്ത പച്ചരിയും കരിക്കും കരിക്കിന്റെ വെള്ളവും ജീരകവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ വച്ച ശേഷം ദോശക്കല്ല് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം.

ഗോതമ്പ് ഉഴുന്ന് ദോശ


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - 3 കപ്പ്
ഉഴുന്നരച്ചത് - 1 1/2 കപ്പ്
സവാള നീളത്തില്‍ അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്, എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ആട്ടിയ ഉഴുന്നുമാവ് ഉപ്പ് ചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ വയ്ക്കുക. പിറ്റേന്ന് ഗോതമ്പുപൊടിയും മറ്റ് ചേരുവകളും ചേര്‍ത്ത് ദോശമാവിന്റെ പരുവത്തില്‍ കലക്കുക. ദോശക്കല്ല് ചൂടായ ശേഷം എണ്ണ പുരട്ടി ചുട്ടെടുക്കുക.
TRENDING NOW