Monday, July 16, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Nov 2017 03.19 PM

അല്‍പ്പസമയം സൗന്ദര്യത്തിനായി

''ജോലിത്തിരക്കിനിടയിലും സൗന്ദര്യസംരക്ഷണത്തിനായി അല്‍പ്പസമയം മാറ്റി വയ്ക്കൂ...''
uploads/news/2017/11/167456/beautyWomen211117a.jpg

അനന്യ തന്റെ കോളജ് സുഹൃത്തായ ആരതിയെ നേരില്‍ കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കണ്ടമാത്രയില്‍ ആരതി അനന്യയോട് ചോദിച്ചത് നീ ആകെ മാറിപ്പോയല്ലോ.

എത്ര ഫാഷന്‍ കോണ്‍ഷ്യസായിരുന്നു നീ. ഇപ്പോള്‍ മുഖത്തൊക്കെ പാടുകളും വന്ന്, ആകെ മോശമായിരിക്കുന്നല്ലോ. എന്തുപറ്റി?? എന്നായിരുന്നു.

ജോലിത്തിരക്കിനിടയില്‍ ഇതിനൊന്നും സമയം കിട്ടുന്നില്ലല്ല അനന്യയുടെ മറുപടി ഇങ്ങനെയായിരുന്നു.

അനന്യ മാത്രമല്ല തിരക്കിനിടയില്‍ മിക്ക സ്ത്രീകളും മറന്നുപോകുന്നതാണ് സൗന്ദര്യ സംരക്ഷണം. പക്ഷേ ഇടയ്ക്കൊക്കെ ചര്‍മ്മം പരിപാലിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകണമെന്നില്ല. വീട്ടില്‍ത്തന്നെ വല്ലപ്പോഴും ചില പൊടിക്കൈകള്‍ ചെയ്താല്‍ മതി. രാസവസ്തുക്കള്‍ ചേര്‍ക്കാത്തതും തൊടിയില്‍ നിന്ന് കിട്ടുന്ന പച്ചക്കറികളും ആയുര്‍വ്വേദ കൂട്ടുകളും കൊണ്ട് തയാറാക്കാവുന്ന കൂട്ടുകളാണിത്...

ചില സൗന്ദര്യ കൂട്ടുകള്‍...


1. ഒലിവ് ഓയിലും ഓട്ട്‌സും തൈരും സമാസമം എടുത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

2. വൈകുന്നേരം ജോലികഴിഞ്ഞെത്തിയാല്‍ മേക്കപ്പ് മാറ്റി മുഖം തുടച്ച് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും നാല് കഷണം വെള്ളരിക്ക തൊലികളഞ്ഞ് കഴുകിയെടുത്തതും കൂടി ഒന്നിച്ചെടുത്ത് മിക്‌സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. മുഖവും കഴുത്തും കഴുകിയ ശേഷം ഈ മിശ്രിതം തച്ച് പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകിക്കളയാം. മുഖത്തെ അഴുക്ക് പോയി മുഖം ക്ലീന്‍ ആകാന്‍ ഇത് സഹായിക്കും.

3. വെയിലിന്റെ കരുവാളിപ്പ് മാറാന്‍ മാര്‍ഗ്ഗമുണ്ട്. തൈരും ചെറുപയര്‍ പൊടിയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം. വെയില്‍ മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറാനിത് സഹായിക്കും.

4. രണ്ട് ടീസ്പൂണ്‍ ചെറുപയര്‍ തലേദിവസം രാത്രി വെള്ളത്തിലിട്ട ശേഷം അരച്ചെടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ തൈരും ഒന്നര ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം. വളരെ ആരോഗ്യപ്രദവും ഗുണപ്രദവുമായ ഒരു സൗന്ദര്യ വര്‍ധക കൂട്ടാണിത്.

5. ഓറഞ്ച് നീരും തേനും ഒന്നിച്ചെടുത്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നല്ല തിളക്കവും നിറവും ലഭിക്കും.

uploads/news/2017/11/167456/beautyWomen211117b.jpg

വീട്ടില്‍ പരീക്ഷിക്കാം ആയുര്‍വ്വേദം


സൗന്ദര്യത്തിനുവേണ്ടി നാം ഉപയോഗിക്കുന്ന പല വസ്തുക്കളിലും രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം നാള്‍ക്കുനാള്‍ ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ പാര്‍ശ്വഫലങ്ങളില്ലാത്ത ആയുര്‍വ്വേദ കൂട്ടുകള്‍ ശീലമാക്കാം. വീട്ടുവളപ്പില്‍ തന്നെയുള്ള പച്ചമരുന്നുകളുപയോഗിച്ച് ഈ സൗന്ദര്യ കൂട്ടുകള്‍ തയാറാക്കാം.

1. കറ്റാര്‍ വാഴയുടെ മാംസളമായ ഭാഗം മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും മാര്‍ദവം കാത്തുസൂക്ഷിക്കാനും സഹായിക്കും.

2. ആര്യവേപ്പിലയും മഞ്ഞളും കുറേശെ എടുത്ത് അരച്ച് മുഖത്തുപുരട്ടി അല്‍പ്പസമയം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന് തിളക്കവും നിറവും
ലഭിക്കാനും അതുപോലെ മുഖക്കുരു ഇല്ലാതാകുന്നതിനും സഹായിക്കും.

3. ഉലുവ അരച്ചതും അല്‍പ്പം തേനും കൂടി ചേര്‍ത്ത് മുഖത്തുപുരട്ടി വെള്ളം വലിഞ്ഞശേഷം മുഖം ചൂടുവെളളമുപയോഗിച്ച് കഴുകുക. വീട്ടില്‍ തയാറാക്കാവുന്ന ഒരു ഫേസ്പായ്ക്കു കൂടിയാണിത്.

4. രക്തചന്ദനം, പാല്‍പാട, കസ്തൂരി മഞ്ഞള്‍, തേന്‍, കടലമാവ് എന്നിവ ഒന്നിച്ച് ചേര്‍ത്തിളക്കി ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി 10 മിനുട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖ സൗന്ദര്യം വര്‍ധിപ്പിക്കും. വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന ഫേസ്പായ്ക്കു കൂടിയാണിത്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW