Monday, October 22, 2018 Last Updated 6 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Nov 2017 02.52 PM

ക്ഷേത്രാരാധന ഇങ്ങനെ വേണം

uploads/news/2017/11/167453/joythi211117a.jpg

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ തന്നെ ഉണര്‍ന്ന് ക്ഷേത്രക്കുളത്തില്‍ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണം. സ്‌നാനം ചെയ്യുമ്പോള്‍ ഏഴു പുണ്യനദികളുടേയും സാന്നിധ്യം ഈ തീര്‍ത്ഥത്തില്‍ ഉണ്ടാകട്ടെ എന്നു സ്മരിക്കുന്ന മന്ത്രം ചൊല്ലണം.

ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു

തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കാം. വിധിപ്രകാരം ഭസ്മം ധരിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ആദ്യമായി ക്ഷേത്രത്തിനകത്തോ, പുറത്തോ നില്‍ക്കുന്ന ആലിനെ ഏഴുതവണ പ്രദക്ഷിണം ചെയ്യണം.

മന്ത്രം: - മൂലതോ ബ്രഹ്മ രൂപായ
മധ്യതോ വിഷ്ണു രൂപായ
അഗ്രതോ ശിവ രൂപായ
വൃക്ഷരാജായ തേ നമഃ

തുടര്‍ന്ന് എത്ര തവണ പ്രദക്ഷിണം ചെയ്‌തോ അത്രയും തവണ നമസ്‌ക്കരിക്കുകയും വേണം. ഏഴര ശനി, കണ്ടകശനി, ശനിദശ എന്നിവ അനുഭവിക്കുന്നവര്‍ക്ക് അരയാലിനെ പ്രദക്ഷിണം വയ്ക്കുമ്പോഴും നമസ്‌ക്കരിക്കുമ്പോഴും അത്യധികം ശാന്തി ലഭിക്കുന്നു. അരയാലിനെ നമസ്‌ക്കരിക്കുമ്പോള്‍-

അശ്വത്ഥം ഹുതഭൂക്‌വാസോ
ഗോവിന്ദസ്യ സദാശ്രയഃ
അശേഷം ഹരമേശോകം
വൃക്ഷരാജ നമോസ്തുതേ.

തുടര്‍ന്ന് പ്രദക്ഷിണവഴിയില്‍ പ്രദക്ഷിണം ചെയ്ത് അകത്തു പ്രവേശിക്കണം. നടയ്ക്കു നേരേ നില്‍ക്കാതെ അല്പം മാറിനിന്ന് തൊഴണം. കൈപ്പത്തി താമരമൊട്ടുപോലെയാണ് പിടിക്കേണ്ടത്.

കൈയുടെ അടിഭാഗം തമ്മില്‍ സ്പര്‍ശിക്കരുത്. പ്രദക്ഷിണം ചെയ്യുമ്പോഴും തൊഴുന്ന സമയവും ഓരോ ദേവന്റേയും മൂലമന്ത്രമോ, ധ്യാനശ്ലോകമോ ജപിക്കണം.

ദേവനെ തൊഴുന്ന സമയം സര്‍വ്വവും സമര്‍പ്പിക്കുന്നതായും ദേവചൈതന്യത്തെ തന്നിലേക്കാവാഹിക്കുന്നതായും സങ്കല്‍പ്പിക്കണം. ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ തന്നെ തെക്കുവശത്തായി പ്രതിഷ്ഠിച്ച ഗണപതിയെ ഏത്തമിട്ടു പ്രസാദിപ്പിക്കണം.

ഗണപതിയെ ഏത്തമിടുന്നതോടെ ശരീരത്തിലെ സര്‍വ്വനാഡികളും ഉണരുന്നു. ഇതിനുശേഷമാണ് യഥാര്‍ത്ഥത്തില്‍ ദര്‍ശനാധികാരം സിദ്ധമാകുന്നത്.

ഗണപതി-

കറുകപ്പുല്ല്, പുഷ്പം. നിവേദ്യം-മോദകം, ഒറ്റയപ്പം.
ഫലം- വിഘ്‌നനാശം, വിദ്യാവിജയം എന്നിവയാണ്.

സരസ്വതിദേവിക്ക് -

പുഷ്പം താമര. നിവേദ്യം- പഴം.
ഫലം- വിദ്യാവിജയം, കവിത്വം, എന്നിവയാണ്.

വിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യം മുതല്‍ കല്‍ക്കിവരെ ഇപ്രകാരമാണ്.

മത്സ്യം:-

പുഷ്പം-മന്ദാരം, നിവേദ്യം- മലര്‍പ്പൊടി.
ഫലം- കാര്യസാധ്യം, ദുഃഖനാശം.

കൂര്‍മ്മം: -

പുഷ്പം-ചെത്തിമൊട്ട്, നിവേദ്യം: ത്രിമധുരം, അപ്പം.
ഫലം- ഇന്ദ്രിയനിഗ്രഹം, കാര്യസാദ്ധ്യം, വാഹനലാഭം, ഗൃഹലാഭം.

വരാഹം: -

പുഷ്പം-തുളസി, നിവേദ്യം- അപ്പം.
ഫലം- വിദ്യാവിജയം, വേദപാണ്ഡിത്യം, സമാധാനം, സമ്പത്ത് ലാഭം.

നരസിംഹം: -

പുഷ്പം- ചുവന്ന ചെത്തി. നിവേദ്യം-പാല്‍പ്പായസം.
ഫലം- ശത്രുനാശം, പാപനാശം, ആരോഗ്യം ശൗര്യം, വീര്യം, ശക്തി എന്നിവയുടെ വര്‍ദ്ധന.

വാമനന്‍: -

പുഷ്പം- വാടാകുറിഞ്ഞിപ്പൂവ്, നിവേദ്യം- കദളിപ്പഴം.
ഫലം- സൗമനസ്യം, വിനയം, കര്‍മ്മകുശലത, ബുദ്ധിസാമര്‍ത്ഥം.

പരശുരാമന്‍: -

പുഷ്പം- രാമതുളസി. നിവേദ്യം-ശര്‍ക്കരപ്പായസം.
ഫലം- ശത്രുനാശം, ശൗര്യം, കര്‍മ്മകുശലത, പാപനാശം, സ്ഥാനമാനങ്ങള്‍.

ശ്രീരാമന്‍: -

പുഷ്പം- മുല്ലമൊട്ട്. നിവേദ്യം- പാല്‍പ്പായസം, പഴം.
ഫലം- ദാമ്പത്യവിജയം, ശാന്തത, നേതൃത്വപാടവം, ഏകപത്‌നീവ്രതം, കുടുംബശാന്തി, ദുഃഖനിവാരണം, വിവാഹലബ്ധി, ഉദ്യോഗലബ്ധി.

ബലരാമന്‍: - -

പുഷ്പം- വെളുത്ത ശംഖുപുഷ്പം. നിവേദ്യം-പായസം.
ഫലം-കൃഷി, വ്യവസായം, ആയുധസംബന്ധമായ പ്രവൃത്തികള്‍ തുടങ്ങിയവയില്‍ വിജയം.

ശ്രീകൃഷ്ണന്‍: -

പുഷ്പം- നീലശംഖുപുഷ്പം, തുളസി.
നിവേദ്യം-പാല്‍പ്പായസം, വെണ്ണ, കദളിപ്പഴം, പാല്‍.
ഫലം- സൗമനസ്യം, കലാവിജയം, ദുഃഖനിവാരണം, സന്താനലാഭം, പിതൃസൗഖ്യം, അഭീഷ്ടസിദ്ധി, വിവാഹം.

കല്‍ക്കി: -

പുഷ്പം-നന്ത്യാര്‍വട്ടം. നിവേദ്യം-തേന്‍.
ഫലം-ശത്രുനാശം, മനഃസുഖം, കര്‍മ്മവിജയം.
വിഷ്ണുവിനെ പൂജിച്ചാലും മുകളില്‍ പറഞ്ഞ ഫലങ്ങള്‍ തന്നെയാണ് ലഭിക്കുക. ഇവര്‍ക്കെല്ലാം പ്രത്യേകമായി തുളസിയും പൂജിക്കുന്നുണ്ട്.

സി.ആര്‍. ചന്ദ്രലേഖ
കിളിമാനൂര്‍
മൊ: 9497000023

Ads by Google
Ads by Google
Loading...
TRENDING NOW