ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനും നല്‍കും.
പരിശീലനകാലയളവില്‍ പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. ആകെ 90 ഒഴിവുകളുണ്ട്.
യോഗ്യത: ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു.
പ്രായം: പതിനാറര വയസ്സിനും പത്തൊന്‍പതര വയസ്സിനും മധ്യേ. 01-01-1999-നും 01-01-2002-നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍മതി.
മനഃശാസ്ത്രപരീക്ഷ, ഗ്രൂപ്പ്ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഭോപ്പാല്‍, അലഹാബാദ്, ബംഗളൂരു, കപുര്‍ത്തല നഗരങ്ങളില്വെച്ചാണ് പരീക്ഷ നടക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയയ്ക്കരുത്.
സഹായങ്ങള്‍ക്ക്: 011 26196205