Tuesday, July 17, 2018 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 20 Nov 2017 03.58 PM

വീടിനായി ഒരു പടിപ്പുര നിര്‍മ്മിക്കാന്‍ സ്ഥാനം കാണേണ്ടതുണ്ടോ?

വാസ്തുശാസ്ത്രം - 23 പ്രശ്‌നോത്തരി
uploads/news/2017/11/167201/joythi201117a.jpg

ചോദ്യം: ഞങ്ങളുടെ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന വീടിനായി ഒരു പടിപ്പുര നിര്‍മ്മിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഇതിന് പ്രത്യേകിച്ച് സ്ഥാനം കാണേണ്ടതുണ്ടോ?
----- അനിരുദ്ധന്‍,കോതമംഗലം

ഉത്തരം: വാസ്തു ശാസ്ത്രത്തില്‍ പടിപ്പുരയ്ക്കായി സ്ഥാനങ്ങള്‍ കല്പിക്കുന്നുണ്ട്. ജയന്തന്‍, ഗൃഹക്ഷതന്‍, സുഗ്രീവന്‍, മുഖ്യന്‍, ഇന്ദ്രന്‍, ഗന്ധര്‍വ്വന്‍, പുഷ്പദന്തന്‍, ഭല്ലാടന്‍ എന്നിവരുടെ പദങ്ങളില്‍ പടിപ്പുര സ്ഥാപിക്കുന്നത് അത്യന്തം ശ്രേഷ്ഠമാണ്. ഇവരുടെ പദങ്ങള്‍ എങ്ങനെ കണ്ടുപിടിക്കും?

കിഴക്കോട്ട് ദര്‍ശനമുള്ള വീടാണെങ്കില്‍ വടക്കു കിഴക്കേ മൂലയില്‍നിന്നും തെക്കുകിഴക്ക് മൂലവരെയുള്ള അളവെടുത്തിട്ട് അതിനെ ഒന്‍പതായി ഭാഗിക്കുക, ഇതില്‍ മൂന്നാം ഭാഗം ജയന്തനും, നാലാം ഭാഗം ഇന്ദ്രനുമാണ്.

തെക്കോട്ട് ദര്‍ശനമുള്ള ഭവനമാണെങ്കില്‍ തെക്കുകിഴക്കേ മൂല മുതല്‍ തെക്കുപടിഞ്ഞാറേ മൂല വരെയുള്ള അളവില്‍ ഒന്‍പതായി ഭാഗിച്ചതില്‍ നാലാം ഭാഗം ഗൃഹക്ഷതനും ആറാം ഭാഗം ഗന്ധര്‍വ്വനുമാണ്.

പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഗൃഹമാണെങ്കില്‍ തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്നും വടക്കുപടിഞ്ഞാറ് മൂലവരെയുള്ള ദൂരത്തില്‍ ഒന്‍പതായി ഭാഗിച്ചാല്‍ മൂന്നാം ഭാഗം സുഗ്രീവനും, നാലാം ഭാഗം പുഷ്പദന്തനും ആകുന്നു.

വടക്കോട്ട് ദര്‍ശനമുള്ള വീടിന് വടക്കുപടിഞ്ഞാറേ മൂലയില്‍ നിന്നും വടക്കുകിഴക്കേ മൂല വരെയുള്ള അകലത്തില്‍ ഒന്‍പതായി ഭാഗിച്ചതില്‍ മൂന്നാം ഭാഗം മുഖ്യനും നാലാം ഭാഗം ഭല്ലാടനും ആകുന്നു.

പ്രസ്തുത പദങ്ങളില്‍ പടിപ്പുര വന്നാല്‍; ജയന്തപദത്തില്‍ വിജയവും ഗൃഹക്ഷത പദത്തില്‍ അഭിവൃദ്ധിയും സുഗ്രീവ പദത്തില്‍ അഭീഷ്ടസിദ്ധിയും മുഖ്യപദത്തില്‍ ഈശ്വരനിഷ്ഠയും ഇന്ദ്രപദത്തില്‍ മാഹാത്മ്യവും ഗന്ധര്‍വ്വപദത്തില്‍ കര്‍മ്മപുഷ്ടിയും പുഷ്പദന്തപദത്തില്‍ അഭീഷ്ടസിദ്ധിയും ഭല്ലാടപദത്തില്‍ കാര്യവിജയവും ഫലങ്ങളാണ്.

ഗൃഹത്തില്‍നിന്നും അതാതു ദിക്കിലേക്ക് നോക്കി നില്‍ക്കുന്നയാളിന്റെ ഇടതുവശത്തുനിന്നും വലതു ഭാഗത്തേക്കാണ് പദങ്ങള്‍ എണ്ണേണ്ടത്.

വി.റ്റി. ബിനു (വാസ്തുഭൂഷണ്‍)
തിരുവല്ല, ഫോണ്‍: 9744948567

Ads by Google
Ads by Google
Loading...
TRENDING NOW