Saturday, April 21, 2018 Last Updated 34 Min 22 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 20 Nov 2017 02.03 PM

മുടി വളര്‍ത്താം പ്രകൃതിദത്തമായി

uploads/news/2017/11/167182/Weeklybeutyspot201117a.jpg

അഴകാര്‍ന്ന ഇടതൂര്‍ന്ന തലമുടി ഏതു സ്ത്രീയാണ് ആഗ്രഹിക്കാത്തത്? മുടിയുടെ ആരോഗ്യവും കമനീയതയും കൂട്ടാനും പ്രകൃതിദത്തമായി തലമുടി വളര്‍ത്താനും ഇതാ ചില പൊടിക്കൈകള്‍...

1. പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ സോയാബീന്‍സ്, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവയെല്ലാം മുടിവളര്‍ച്ചയ്ക്കു സഹായകരമാണ്.

2. ആരോഗ്യമുളള നീണ്ട മുടിക്ക് നെല്ലിക്ക കഴിക്കുന്നതു വളരെ നല്ലതാണ്.

3.അരക്കപ്പ് തൈരും ഒരു മുട്ടയും പകുതി ഏത്തപ്പഴവും ഉടച്ചുയോജിപ്പിച്ച് തലയില്‍ തേച്ചശേഷം പതിനഞ്ചു മിനിട്ടു കഴിഞ്ഞ് കഴുകിക്കളയുക.

മുടിയഴകിന്...

നാരങ്ങാനീരൊഴിച്ച വെളളംകൊണ്ട് മുടി കഴുകുക. മുടിയില്‍ കളര്‍ പുരട്ടിയശേഷം അമിതമായി സൂര്യതാപം കൊളളരുത്. അത്തരം സാഹചര്യത്തില്‍ ഒരു തൊപ്പി വയ്ക്കാവുന്നതാണ്.

ഷാമ്പു തേച്ച് മുടി കഴുകിയശേഷം തേയിലവെളളം തണുപ്പിച്ച് തലയിലൊഴിച്ച് കഴുകുക. മുടിക്കു നല്ല മയം വരും. തിളക്കവും കിട്ടും. വരണ്ടമുടി ഇഷ്ടമുളളവര്‍ ഷാമ്പു ഇട്ടശേഷം മുടി കഴുകി ഉണക്കുക.

TRENDING NOW