Saturday, April 21, 2018 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 16 Nov 2017 02.24 PM

വാക്കുകളിലൊതുക്കാന്‍ കഴിയില്ല, ദിലീപ് എനിക്ക് ജേഷ്ഠനെപ്പോലെ...

തന്റെ സൗഹൃദങ്ങളെക്കുറിച്ചും അച്ഛന്റെ ഓര്‍മകളെക്കുറിച്ചും ധര്‍മജന്‍...
uploads/news/2017/11/166025/dharmajan161117.jpg

സിനിമയ്ക്ക് പുറത്ത് ധര്‍മജന്‍ പച്ചയായ മനുഷ്യനാണ്. സ്നേഹവും ഉത്തരവാദിത്തങ്ങളും സൗഹൃദങ്ങളും വിഷമങ്ങളും സന്തോഷങ്ങളും ഒക്കെ നിറഞ്ഞ തന്റെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം എന്തിനാണെന്ന് ചോദിച്ചാല്‍ ധര്‍മജന്‍ പറയും.

സംശയമെന്ത് അത് സൗഹൃദത്തിനുതന്നെ''. സൗഹൃദത്തണലി ല്‍ നില്‍ക്കുമ്പോഴും ധര്‍മജന്റെ മനസില്‍ ഒരു വേദനയുണ്ട്. തന്റെ അച്ഛനെക്കുറിച്ചോര്‍ക്കുമ്പോള്‍...ആ ഓര്‍മകള്‍ക്കുമുന്നില്‍ കണ്ണുകള്‍ ഈറനണിയുകയും ചെയ്യും...

ഒപ്പം സഹോദര സ്നേഹം പകരുന്ന ജീവനോളം ചേര്‍ന്നുനില്‍ക്കുന്ന പല ബന്ധങ്ങളും തന്റെ ചുറ്റുമുണ്ടെന്നും ധര്‍മജന്‍ പറയുന്നു. ധര്‍മജന്റെ ഓര്‍മകളിലേക്ക്....

സിനിമാനടനാകുമെന്ന് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ?


ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അങ്ങനെ ആയിപ്പോെയന്നതാണ് വാസ്തവം. പക്ഷേ ഒരു നടനെന്ന നിലയില്‍ ആളുകള്‍ തിരിച്ചറിയുമ്പോള്‍ നല്ലതും ചീത്തയുമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴൊക്കെ ചില ആളുകള്‍ പിറകില്‍ നിന്ന് വന്ന് പുറത്തടിച്ച് വിളിക്കും. ഹലോ ധര്‍മജാ ...'' . അങ്ങനെ ചോറ് നിറുകയില്‍ കയറിപ്പോയ അനുഭവങ്ങളുണ്ട്.

എനിക്കുമാത്രമല്ല പലര്‍ക്കും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ അവരൊക്കെ സ്നേഹംകൊണ്ട് വിളിക്കുന്നതല്ലേ. പ്രശസ്തി കിട്ടണമെന്ന് ആഗ്രഹിച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല...

ബോള്‍ഗാട്ടിക്കാരനാകാനാണോ എപ്പോഴും ആഗ്രഹം?


എനിക്കൊരു സിനിമാക്കാരനായി അറിയപ്പെടാന്‍ ആഗ്രഹമില്ല. ഞാന്‍ ഒരു സിനിമാക്കാരനുമല്ല. പച്ചയായ മനുഷ്യനായിരിക്കാനാണ് ആഗ്രഹിക്കുന്നത്.

ബോള്‍ഗാട്ടിക്കാരില്‍ ഒരാളായി. ബോള്‍ഗാട്ടി എന്ന പേരുപോലും ഞങ്ങള്‍ക്ക് ഒരു വിശേഷണമാണ്.. അവിടുത്തെ ഓരോ മനുഷ്യനും ഓരോ ജീവിതമുണ്ട് പറയാന്‍.

സൗഹൃദം തുണയായ അവസരങ്ങള്‍ ധാരാളമുണ്ടാവുമല്ലോ?


ഓരോ കാലഘട്ടങ്ങളിലും ഓരോ സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൗഹൃദങ്ങളാണ് എന്നെ നിലനിര്‍ത്തുന്നതുതന്നെ. പിഷാരടിയുമായുള്ള സൗഹൃദമാണ് എന്റെ ഏറ്റവും വലിയ ശക്തി. ഫീല്‍ഡിലെ ഏറ്റവും വലിയ സൗഹൃദം അവനുമായുള്ളതാണ്. സ്‌ക്രീനില്‍ ഒന്നിച്ചുവരുന്നതിനുമുന്‍പുതന്നെ ഞങ്ങള്‍ സുഹൃത്തുക്കളാണ്.

പക്ഷേ ഒന്നിച്ചപ്പോഴാണ് കൂടുതല്‍ ശക്തരായത്. ആ സൗഹൃദം വലിയ വിജയമായി. എണ്ണാന്‍ കഴിയാത്തവിധം സുഹൃത്തുക്കളുണ്ട്. എന്റെ കൂടെ എപ്പോഴും സുഹൃത്തുക്കളുണ്ടാവും. പല സന്ദര്‍ഭങ്ങളിലും എനിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ തുണയായിട്ടുമുണ്ട്.

ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച്?


ദിലീപേട്ടനുമായുള്ളത് വെറും സൗഹൃദമല്ല. എന്റെ ചേട്ടനെപ്പോലെയാണ്. സിനിമയില്‍ കൊണ്ടുവന്നയാളെന്ന രീതിയിലുള്ള ബന്ധമല്ല. പരിചയപ്പെട്ട കാലം തുടങ്ങിയുള്ള സ്നേഹമാണത്. എന്റെ വീട്ടിലെ കാര്യങ്ങളന്വേഷിക്കും. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്.

ആ ബന്ധം അങ്ങനെ വാക്കുകളിലൊതുക്കാന്‍ കഴിയില്ല. എനിക്ക് ദിലീപേട്ടനോടുള്ളത് അത്ര വലിയ അടുപ്പമാണ്. ഞാന്‍ വീടുവച്ചപ്പോള്‍ എനിക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കി. എന്റെ വീട്ടിലെ കട്ടിലും എ.സിയുെമാക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ്.

അന്ന് ദിലീപേട്ടനെ കണ്ടദിവസം ഞാന്‍ കരഞ്ഞുവെന്നൊക്കെ പറഞ്ഞ് വാര്‍ത്തകളും ട്രോളുകളും ഒക്കെ വന്നിരുന്നല്ലോ. എനിക്ക് ദിലീപേട്ടനെ കണ്ട്പ്പോള്‍ സന്തോഷം തോന്നി. അതുകൊണ്ട് കരഞ്ഞുപോയതാണ്.

സൗഹൃദത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് പരാതിയുണ്ടോ?


അക്കാര്യത്തില്‍ അവരുടെ പരാതിയൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഭാര്യ അനുജയ്ക്ക് ചെറിയ പരാതിയൊക്കെയുണ്ട്. പക്ഷേ അവള്‍ക്കറിയാം എന്റെ കൂട്ടുകാരൊക്കെ ഞങ്ങളുടെ കുടുംബത്തിന് എത്രത്തോളം തുണയാണെന്ന കാര്യം. അക്കാര്യം അവളും പറയാറുണ്ട്.

സമ്പാദ്യമൊക്കെയുണ്ടോ?


അത്യാവശ്യം. രണ്ട് പെണ്‍മക്കളാണ് എനിക്ക്. മൂന്നാം ക്ലാസിലും രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നതെങ്കിലും അവര്‍ വളര്‍ന്നുവരികയല്ലേ. പണത്തിന്റെ വില അറിഞ്ഞ് വളര്‍ന്നതുകൊണ്ട് അനാവശ്യ ചിലവുകളൊന്നുമില്ല. സമ്പാദിക്കുന്നുണ്ട്. അതിന്റെയൊപ്പം തന്നെ സമ്പാദ്യത്തില്‍നിന്ന് ഒരു വിഹിതം പലര്‍ക്കും കൊടുക്കുന്നുമുണ്ട്.
TRENDING NOW