Saturday, April 21, 2018 Last Updated 26 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 16 Nov 2017 12.47 PM

ബോളിവുഡ് സുന്ദരി ബിപാഷയുടെ ബ്യൂട്ടി സീക്രട്ട്‌സ് നിങ്ങള്‍ക്കും പരീക്ഷിക്കാം

uploads/news/2017/11/166011/bipasha.jpg

ഫിറ്റ്‌നസിന്റെയും വര്‍ക്കൗട്ടിന്റെയുമൊക്കെ കാര്യത്തില്‍ ഒട്ടും കോപ്രമൈസ് ചെയ്യാത്ത താരമാണ് ബോളിവുഡിലെ ഏറ്റവും സെക്‌സിയായ സുന്ദരി ബിപാഷ ബസു. തന്റെ ബ്യൂട്ടി സീക്രട്ടുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ബിപാഷ ചില ചിട്ടയായ ശീലങ്ങളും പിന്തുടരാറുണ്ട്. തിളക്കമാര്‍ന്ന മുഖവും മനോഹരമായ മുടിയിഴകളും ഫിറ്റായ ശരീരവുമൊക്കെയാണ് ബിപാഷയെ കൂടുതല്‍ സുന്ദരിയാക്കുന്നത്.

ചര്‍മ്മം - മനോഹരവും മൃദുലവുമായ ചര്‍മമാണ് ബിപാഷയുടേത്. പക്ഷേ എളുപ്പത്തില്‍ ഡ്രൈ ആകുന്ന ചര്‍മം ആയതുകൊണ്ടു തന്നെ മോയ്‌സചറൈസിങ്ങിന് വലിയ സ്ഥാനം കൊടുക്കുന്നയാളാണ് ബിപാഷ. അലോവേര, ആല്‍മണ്ട് പേസ്റ്റ്, കോക്കോ ബട്ടര്‍ തുടങ്ങിയ നാടന്‍ ഉല്‍പന്നങ്ങളാണ് മോയ്‌സചറൈസിങ്ങിനായി ബിപാഷ തിരഞ്ഞെടുക്കാറുള്ളത്. പതിനഞ്ചു ദിവസത്തിലൊരിക്കല്‍ ഓര്‍ഗാനിക് ഫേസ് സ്‌ക്രബും ദിവസവും ഓര്‍ഗാനിക് ഫേസ് വാഷും ഉപയോഗിക്കും. കിടക്കാന്‍ പോകുന്നതിനു മുമ്പ് ക്ലെന്‍സിങ്ങും ടോണിങ്ങും മോയ്‌സ്ചറൈസിങ്ങും മുടക്കാറില്ല. ഉറങ്ങുംമുമ്പ് മുഖം മേക്അപ് ഫ്രീ ആണെന്ന് ഉറപ്പു വരുത്തും. വീട്ടിലിരിക്കുന്ന സമയമാണെങ്കില്‍ മേക്അപ് സാധനങ്ങള്‍ ഉപയോഗിക്കാറുമില്ല. ചര്‍മ സംരക്ഷണത്തിനായി ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കു മുന്‍ഗണന കൊടുക്കാറുണ്ട്.

uploads/news/2017/11/166011/bipasha-1.jpg

മുടി - ഹോട്ട് ഓയില്‍ മസാജ്, ഷാപൂ ചെയ്യല്‍, ഡീപ് കണ്ടീഷനിങ് എന്നിവയാണ് ബിപാഷയുടെ മുടിയുടെ സൗന്ദര്യ രഹസ്യം. മാസത്തിലൊരിക്കല്‍ മുടിയില്‍ പ്രൊട്ടീന്‍ പാക്ക് അപ്ലൈ ചെയ്യുന്നതു മുടക്കാറില്ല. ആന്റി ഡാന്‍ഡ്രഫ് ഷാംപൂവും ആല്‍ക്കഹോള്‍ ഫ്രീ ആയ സോഫ്റ്റ് കണ്ടീഷണറുകളുമാണ് ഉപയോഗിക്കാറുള്ളത്.

കണ്ണുകള്‍ - കണ്ണിനു താഴെ ചുളിവു വരാതിരിക്കാനും പ്രായക്കൂടുതല്‍ തോന്നാതിരിക്കാനുമൊക്കെയായി ബിപാഷ ചെയ്യുന്നത് സ്ഥിരമായി ആല്‍മണ്ട് ഓയില്‍ പുരട്ടുന്നതാണ്. കണ്ണിനു താഴെയുള്ള കറുപ്പു നിറം അകറ്റാനും ഇതു വളരെ നല്ലതാണ്.

uploads/news/2017/11/166011/bipasha-2.jpg

ചുണ്ടുകള്‍ക്ക് - ബിപാഷയുടെ മനോഹരമായ ചുണ്ടുകളില്‍, ലിപ് ബാം മുടക്കാതെ ഉപയോഗിക്കുന്നു. വരണ്ട ചുണ്ടുകളുള്ളവരാണെങ്കില്‍ ലിപ് സ്‌ക്രബ് ഉപയോഗിക്കുന്നതു നല്ലതാണെന്നാണ് ബിപാഷ പറയുന്നു. രാത്രി മുഴുവനും ആല്‍മണ്ട് ഓയില്‍ ചുണ്ടുകളില്‍ പുരട്ടുന്നതും ബിപാഷയുടെ പതിവാണ്. ചുണ്ടുകള്‍ വരളുന്നതു തടഞ്ഞ് തിളക്കമുള്ളതാകാന്‍ ആല്‍മണ്ട് ഓയില്‍ മികച്ചതാണെന്നാണ് ബിപാഷ പറയുന്നത്.

ബിപാഷയുടെ ഒരു ദിവസം ആരംഭിക്കുന്നതു തന്നെ നാലോ അഞ്ചോ ഗ്ലാസ് ഇളംചൂടുവെള്ളം കുടിച്ചുകൊണ്ടാണ്. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കാന്‍ ബിപാഷ ശ്രദ്ധിക്കാറുണ്ട്. മത്സ്യങ്ങള്‍, ശുദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും നട്‌സ് എന്നിവ നിര്‍ബന്ധമായി ഉള്‍പ്പെടുത്തും. പിന്നെ ഏറ്റവും പ്രധാനമായി പറയുന്ന മറ്റൊരു കാര്യം ഉറക്കമാണ്. ദിവസവും ഏഴെട്ടു മണിക്കൂര്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നത് സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ബിപാഷ പറയുന്നു

Ads by Google
TRENDING NOW