Thursday, July 19, 2018 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Nov 2017 04.17 PM

അഗ്നിച്ചിറകേറിയ പുനര്‍ജന്മം

''മരണത്തെപ്പോലും ദൃഢനിശ്ചയത്തോടെ തോല്പിച്ച്, കനല്‍വഴികളിലൂടെ ജീവിതത്തെ തിരിച്ചുപിടിച്ച നീഹാരി മണ്ഡലിയുടെ ഉദ്വേഗജനകമായ ജീവിതത്തിലൂടെ...''
uploads/news/2017/11/165721/neehaarimadaliINW3.jpg

നീഹാരിയുടെ മുന്നില്‍ അഗ്നി പോലും തോറ്റുപിന്മാറിയപ്പോഴാണ് തന്നിലെ ശക്തിയെ അവള്‍ തിരിച്ചറിഞ്ഞത്. അവളോട് അനീതി ചെയ്യാന്‍ മരണത്തിനു പോലും സാധിക്കില്ലായിരുന്നു. തീനാളങ്ങളിലൂടെ നീഹാരി പുനര്‍ജ്ജനിച്ചു.

ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ സ്വയം തോല്‍ക്കാന്‍ അഗ്നിയെ വരിച്ചപ്പോള്‍ മുതല്‍ അവള്‍ വിജയിച്ചുതുടങ്ങുകയായിരുന്നു. തീയില്‍ കുരുത്ത് വെയിലത്ത് വാടാത്ത പൂവായി അവള്‍ മാറി. ഇന്ന് ആ പൂവിന്റെ തണലില്‍ ആശ്രയം കിട്ടുന്നത് ആയിരങ്ങള്‍ക്കാണ്.

പൊള്ളലേറ്റ ശരീരത്തെ ശപിച്ച്, എ ല്ലാം അവസാനിച്ചുവെന്ന ധാരണയില്‍ ഉ ള്‍വലിഞ്ഞു ജീവിക്കുന്നവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് നീഹാരി.

ബേണ്‍സ് സര്‍വൈവല്‍ മിഷന്‍ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കി ആയിരങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കുകയാണ് നീഹാരി. അഗ്നിച്ചിറകുകളിലൂടെ പുനര്‍ജ്ജനിച്ച നീഹാരി മണ്ഡലിയെന്ന ആന്ധ്രാപ്രദേശുകാരിയുടെ ജീവിതത്തിലൂടെയൊരു യാത്ര...

അപ്രതീക്ഷിതമായ ദുരന്തമാണ് ജീവിതത്തിലുണ്ടായത്. തിരിച്ചുവരവിന്റെ നാളുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ ?


ശരീരത്തിനേറ്റ മുറിവിനേക്കാള്‍ മനസ്സിനേറ്റ മുറിവാണ് എന്നെ വേദനിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആത്മഹത്യ ശ്രമത്തിനിടെ ശരീരത്തിന്റെ 55 ശതമാനത്തോളം പൊള്ളി.

അന്ന് ദൈവത്തേപ്പോലെ അവിടെയെത്തി രക്ഷിച്ചത് എന്റെ അച്ഛനാണ്. വര്‍ഷം ഏഴ് കഴിഞ്ഞിട്ടും ജീവിതത്തില്‍ നടന്നതൊന്നും മറക്കാന്‍ എനിക്കായിട്ടില്ല.

ആന്ധ്രാപ്രദേശിലെ പുലിഡ്ഗ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ശേഷാദ്രി മണ്ഡലിയും അമ്മ ഊര്‍മ്മിള മണ്ഡലിയുമാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍. എനിക്കൊരു സഹോദരനുണ്ട്. ജയറാം. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്.

കുട്ടിക്കാലം മുതലേ അധികം ആരോടും സംസാരിക്കാത്ത ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു എന്റേത്. അക്കാലത്താണ് പ്രതീക്ഷിക്കാതെ ഒരു വിവാഹാലോചന വന്നത്. തരക്കേടില്ലാത്ത കുടുംബമാണെന്നു കരുതി അച്ഛനും അമ്മയും അതുറപ്പിച്ചു.

വിവാഹം കഴിഞ്ഞ് 15-ാം ദിവസം മുതല്‍ ഭര്‍ത്താവിന്റെ പെരുമാറ്റം അതിക്രൂരമായി. മാനസ്സികരോഗിയെപ്പോലെയാണയാള്‍ പെരുമാറിയത്. മുറിയിലായിരുന്നു മലമൂത്രവിസര്‍ജ്ജനം. വൃത്തിയാക്കാന്‍ വിസമ്മതിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം അതെല്ലാം എന്നെക്കൊണ്ട് ചെയ്യിക്കും.

നിവൃത്തിയില്ലാതെ ചോദ്യം ചെയ്യാനൊരുങ്ങിയപ്പോള്‍ ഭീഷണിയും ദേഹോപദ്രവവുമായി. അനുസരിച്ചില്ലെങ്കില്‍ വേശ്യയുടെ ജീവിതം നയിക്കേണ്ടി വരുമെന്നുവരെ ഭീഷണിപ്പെടുത്തി. പലര്‍ക്കും കാഴ്ചവയ്ക്കുമെന്ന സ്ഥിതി വരെയെത്തി.

ഒരു പെണ്ണിന്് സഹിക്കാനാവുന്നതിലുമധികമായിരുന്നു അത്. ദൈവം പോലും കൈവിട്ടുവെന്നെനിക്ക് തോന്നിപ്പോയി. എല്ലാ ആശയുമറ്റപ്പോള്‍ ഒരു ദിവസം ഞാന്‍ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി! പക്ഷേ വേദനകള്‍ മാത്രം സമ്മാനിച്ച് ദൈവം എന്നെ വീണ്ടും പരീക്ഷിച്ചു.

55% പൊള്ളലേറ്റ എന്നെ എന്റെ അച്ഛന്‍ ആശുപത്രിയിലെത്തിച്ചു. മുഖവും കൈകളും തിരിച്ചറിയാനാവാത്ത വിധം ഉരുകി ത്തീര്‍ന്നിരുന്നു. എട്ട് പ്ലാസ്റ്റിക് സര്‍ജ്ജ റികള്‍ക്ക് ശേഷമാണ് ഇന്നത്തെ രൂപം എനിക്ക് ലഭിച്ചത്.

വിവാഹം അപ്രതീക്ഷിതമായിരുന്നോ?


അതെ. ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിലാണ് വിവാഹം നടന്നത്. 19 വയസ്സ് മാത്രമായിരുന്നു എന്റെ പ്രായം. പക്വതയെത്താത്ത പ്രായത്തിലെ വിവാഹം എന്നെ മാനസ്സികമായി തളര്‍ത്തിയെങ്കിലും അച്ഛനും അമ്മയും നല്‍കിയ പിന്തുണയാണ് ആ ജീവിതം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

പക്ഷേ ഇത്രയും പ്രതിസന്ധികളിലൂടെ കടന്നുപോകുമെന്ന് അവര്‍ ചിന്തിച്ചിരുന്നില്ല.

എന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും ഞാന്‍ മാതാപിതാക്കളോട് പങ്കുവച്ചില്ല. ഒരിക്കലും അവരുടെ കണ്ണു നിറയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ഭര്‍തൃപീഡനം അസഹനീയമായപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു. സ്വന്തം മകളുടെ ജീവിതം കണ്‍മുമ്പില്‍ ഉരുകിത്തീരുന്നതറിഞ്ഞ അമ്മ തകര്‍ന്നുപോയി.

ഭര്‍ത്താവില്‍ നിന്ന് ഒരു പെണ്ണും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്...?


അതെക്കുറിച്ചോര്‍ക്കാന്‍ പോലും ഭയമാണ്. വളരെയേറെ പ്രതീക്ഷകളുമായാണ് ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറിയത്. എന്നെക്കൊണ്ടാവുന്ന വിധം ആ കുടുംബവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ തയാറായിരുന്നു.

പക്ഷേ ഒരിക്കല്‍പ്പോലും എന്നെ മനസിലാക്കാന്‍ ഭര്‍ത്താവോ കുടുംബത്തിലുള്ളവരോ ശ്രമിച്ചില്ല. വിദ്യാഭ്യാസപരമായി വളരെ പുറകിലായിരുന്നു ഭര്‍ത്താവിന്റെ കുടുംബം.

എന്റെ അച്ഛനും അമ്മയും നല്ല വിദ്യാഭ്യാസമുള്ള, പക്വതയോടെ കാര്യങ്ങളെ മനസ്സിലാക്കുന്നവരായിരുന്നു. ഒരുപാട് വായിക്കുകയും എഴുതുകയും ചെയ്യുന്ന എന്നാല്‍ അടുപ്പില്ലാത്തവരോട് അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്.

വിവാഹശേഷവും വായനയെ ഒപ്പം കൂട്ടി. പുസ്തകങ്ങളായിരുന്നു എന്റെ ലോകം. അവരായിരുന്നു എന്റെ സുഹൃത്തുക്കള്‍. ഭര്‍ത്താവിന്റെ കുടുംബം എന്നെ വായിക്കാന്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല, പുസ്തകങ്ങള്‍ കൈയില്‍ കണ്ടാല്‍ വലിച്ചെറിയുമായിരുന്നു ഭര്‍ത്താവ്. എങ്കിലും ആരോടും പരാതി പറയാതെ ഞാനവിടെ ജീവിച്ചു. എന്നിട്ടും...

Ads by Google
Loading...
TRENDING NOW