Friday, April 20, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 13 Nov 2017 03.16 PM

കൈതോല ചാത്തന്‍ വരുന്നു

uploads/news/2017/11/165057/CiniLoctkaitholachathan1311.jpg

അമ്മിണി മൂല, ചെകുത്താന്‍ മൂല, കേരളത്തിലെ തനി ഗ്രാമത്തിലെ രണ്ടു ദേശക്കാരുടെ പേരാണിത്. പാരമ്പര്യമായി ഈ രണ്ടു ദേശക്കാര്‍, ചേരിതിരിഞ്ഞ് പകയും പ്രതികാരവുമായിട്ടാണ് കഴിയുന്നത്. ഇത് എപ്പോള്‍ തുടങ്ങിയെന്നോ എന്തിനു തുടങ്ങിയെന്നോ അറിയില്ല.

തലമുറകളായി ആ കുടിപ്പക ഇപ്പോഴും തുടരുന്നു. ഇങ്ങനെ രണ്ടു ദേശക്കാര്‍ തമ്മില്‍ പരസ്പരം പകരം വീട്ടി പ്രതിഷേധിക്കുമ്പോള്‍ ആ ഗ്രാമത്തിനുണ്ടാകുന്ന നഷ്ടങ്ങള്‍ ഏറെയാണ്.

അതിന് അതിന്റെ ചില വിശ്വാസങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ആ ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും കഥ നര്‍മ്മത്തില്‍ പറയുന്ന ചിത്രമാണ് 'കൈതോല ചാത്തന്‍.'സൂര്യ മ്യൂസിക് ഫെയിം ലെവിന്‍ സൈമണ്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുമീഷ് രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൈതോല ചാത്തന്‍' പാലക്കാട് ചിത്രീകരണം പൂര്‍ത്തിയായി.

uploads/news/2017/11/165057/CiniLoctkaitholachathan131117a.jpg

പൊളോട്ടോ ഫിലിംസിന്റെ ബാനറില്‍ ശശിധരന്‍ ചിറയത്ത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം അമൃത നായികയാവുന്നു. കിരണ്‍ രാജ്, രവീന്ദ്ര ജയന്‍, മാമുക്കോയ, നാരായണന്‍കുട്ടി, വിനോദ് കെടാമംഗലം, പ്രദീപ് ബാലന്‍, സുമേഷ്, രതീഷ്, ബ്രൂസ്്‌ലി രാജേഷ്, ദേവി അജിത്, ബിന്ദു പണിക്കര്‍, തെസ്‌നി ഖാന്‍, പ്രിയങ്ക, മിനി, ദിവ്യ എന്നിവര്‍ക്കൊപ്പം പങ്കജ് എന്ന ബംഗാളിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമ്മിണി മൂലയുടെ നേതാവ് പ്രകാശനാണ് കൂടെ നിഴല്‍ പോലെ ഗോപാലന്‍, സുനിമോന്‍, സോമു എന്നിവരുണ്ട്. ചെകുത്താന്‍ മൂലയുടെ നേതാവ് സതീശ് കുമാറാണ്. രാജീവ്, മണിക്കുട്ടന്‍, ശിവന്‍കുട്ടി എന്നിവരാണ് ശിഷ്യന്മാര്‍. ഈ രണ്ടു സംഘങ്ങളും എപ്പോഴും തമ്മില്‍ പല കാരണങ്ങള്‍ ഉണ്ടാക്കി പകരം ചോദിച്ചുകൊണ്ടേയിരിക്കും. ഇതുകൊണ്ട് എന്താ ഗുണമെന്നു ചോദിച്ചാല്‍ ഉത്തരമുണ്ടാവില്ല. മാത്രമല്ല ഇതുവരെ ചെകുത്താന്‍ മൂല ടീമിനെ ജയിക്കാന്‍ അമ്മിണി മൂലയ്ക്കു കഴിഞ്ഞിട്ടില്ല.

ഇവരുടെ ഈ മത്സരംകൊണ്ട് നാട്ടില്‍ ഒരു വിശ്വാസം പടര്‍ന്നുപിടിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ വികസനത്തിനെതിരായ ആ വിശ്വാസത്തെ മറികടക്കാന്‍ ഒപ്പം ശ്രമങ്ങള്‍ നടത്തുമ്പോള്‍ ആ ഗ്രാമത്തിലും നാട്ടുകാര്‍ക്കിടയിലും ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് സുമീഷ് രാമകൃഷ്ണന്‍ 'കൈതോല ചാത്തന്‍' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

പ്രകാശനായി ലെവിന്‍ സൈമണ്‍ ജോസഫും സതീശ് കുമാറായി കിരണ്‍ രാജും സംഗീതയായി പുതുമുഖം അമൃതയും വേഷമിടുന്നു. രവീന്ദ്ര ജയന്‍, മാമുക്കോയ, പങ്കജ് എന്നിവരാണ് അമ്മിണി മൂലയിലുള്ളത്. രതീഷ്, വിനോദ്, സുമേഷ് എന്നിവരാണ് ചെകുത്താന്‍ മൂലയിലുള്ളത്.

uploads/news/2017/11/165057/CiniLoctkaitholachathan131117b.jpg

രാജു ആര്‍. അമ്പാടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എങ്ങണ്ടിയൂര്‍ ചന്ദശേഖരന്‍, ശിവദാസ് ഉമാസുധന്‍, സുമീഷ് രാമകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് ഷിബു ശ ിവാനന്ദന്‍, ഷനോജ് പാവറട്ടി സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബൈജു പറവൂര്‍, കല- സന്തോഷ് മുണ്ടത്തികോട്, മേക്കപ്പ്- അരുണ്‍ രാമപുരം, വസ്ത്രാലങ്കാരം- ഷിബു താന്നിക്കപ്പള്ളി, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, എഡിറ്റര്‍- രഞ്ജിത്ത് ടച്ച്‌റിവര്‍, പരസ്യകല- സനൂപ്, അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണകുമാര്‍, സംവിധാന സഹായികള്‍- രാഹുല്‍ ചക്രവര്‍ത്തി, സംഘട്ടനം- ബ്രൂസ്്‌ലി രാജേഷ്, ഓഫീസ് നിര്‍വഹണം- കണ്ണന്‍ മുണ്ടത്തിക്കോട്.

-എ.എസ്. ദിനേശ്
സ്റ്റില്‍: ശ്രീജിത്ത് ചെട്ടി

Ads by Google
TRENDING NOW