തെലുങ്ക് സിനിമയില്‍ നിന്ന് ബോളിവുഡില്‍ സിനിമയില്‍ എത്തി മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടംനേടിയ അഭിനേത്രിയാണ് ഇലിയാന ഡിക്രൂസ്, ആദ്യസിനിമയായ ദേവദാസു-ലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയ ഇലിയാന ഇപ്പോള്‍ ബോളിവുഡ്ഡില്‍ തിരക്കുള്ള അഭിനേത്രിയാണ്.
ഹിന്ദിയിലെ തന്റെ ആദ്യസിനിമയായ ബര്‍ഫിയും വന്‍ വിജയമായിരുന്നു. ബോളിവുഡ്ഡില്‍ വിജയം കൊയ്യുന്ന നടിയുടെ വിശേഷങ്ങളും അഭിപ്രായങ്ങളും.
പക്ഷേ എനിക്ക് അതിന് താല്പര്യമില്ല, ഞാനെന്തിനങ്ങനെ ചെയ്യണം? എനിക്ക് കഴിവുണ്ടെങ്കില്‍ സിനിമകള്‍ എന്നെ തേടി വരില്ലേ? ലണ്ടനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഞാന്‍ മാനസ്സികമായി തകര്‍ന്ന ഒരവസ്ഥയുണ്ടായിരുന്നു. എനിക്ക് ഒരു സിനിമ നഷ്ടമായി.
ഒരാളുടെ കാമുകിയായാലേ സിനിമ ലഭിക്കുകയുള്ളൂ ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. 11 വര്‍ഷത്തെ അഭിനയ അനുഭവം എനിക്കുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നിനും വേണ്ടി വിട്ടുവീഴ്ച ചെയ്യില്ല.
തെലുങ്കിലെ ദേവദാസു ആണ് എന്റെ ആദ്യസിനിമ. അന്ന് എനിക്ക് 15 വയസായിരുന്നു. അതിന്റെ ഡയറക്ടര്‍ എന്നോട് പറഞ്ഞു '45 ദിവസം അമേരിക്കയിലായിരിക്കും സിനിമയുടെ ഷൂട്ടിംഗ്.
ആ ഒരു ധൈര്യത്തിലാണ് ഞാന്‍ മുന്നോട്ടു പോയത്.. പണമായിരുന്നില്ല സിനിമയിലേക്ക് എന്നെ അടുപ്പിച്ചത്. പക്ഷേ എന്റെ സുഹൃത്തുക്കള്‍ സമ്പാദിക്കുന്നതിനേക്കാളും കൂടുതല്‍ ഞാന്‍ സമ്പാദിച്ചു എന്നുള്ളത് വളരെ വലിയ ഒരു കാര്യമായിരുന്നു.
എന്റെ കൂടെ അഭിനയിച്ച റാം നല്ല വ്യക്തിയായിരുന്നു. ഇന്നും ഞങ്ങള്‍ തമ്മില്‍ ഒരു ഫ്രണ്ട്ഷിപ്പ് സൂക്ഷിക്കുന്നുണ്ട്.
കല്യാണത്തിന് ഓവര്‍ റേറ്റഡായി എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ കാത്തിരിക്കുക. ഞാന്‍ വിവാഹം കഴിക്കുന്നതിനു മുമ്പ് നിങ്ങളോട് അതിനെക്കുറിച്ച് പറഞ്ഞിരിക്കും. പിന്നെ എല്ലാത്തിനും ഒരല്‍പ്പം നിഗൂഢത നല്ലതല്ലേ.
പ്രായമായ വ്യക്തികളോട് ഞാന്‍ ഇടപഴകുന്നതുപോലെ, എന്റെ പ്രായത്തിലുള്ളവരോട് പെരുമാറാന്‍ എനിക്കു കഴിയില്ല. അത് ഓരോ വ്യക്തികളുടെ മച്ച്യൂരിറ്റിയനുസരിച്ച് ഇരിക്കും. പുരുഷന്മാരെക്കാളും പക്വത കൂടുതല്‍ കൈവരിക്കുന്നത് സ്ത്രീകളാണല്ലോ.
ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫറാണ്. ഒരു സാധാരണ വ്യക്തിത്വത്തിനുടമയാണ്. എനിക്ക് വളരെയേറെ സ്പെഷലാണ് അദ്ദേഹം. എന്റെ കുടുംബത്തിന് മുന്നില്‍ ഞാന്‍ ഒന്നും മറച്ചുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ ബന്ധത്തെക്കുറിച്ച് ഞാന്‍ വളരെ ഓപ്പണാണ്.
ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നവളാണ്. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത് വളരെ വിചിത്രമായ സാഹചര്യത്തിലായിരുന്നു. അദ്ദേഹത്തെ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു.
എന്റെ ജീവിതത്തില്‍ എന്നും അദ്ദേഹമുണ്ടാകും എന്ന്. ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് പ്രത്യേകമായ ചില കാരണങ്ങള്‍ കൊണ്ടാണ്.' ഇലിയാന പറഞ്ഞുനിര്‍ത്തി.