Sunday, April 21, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Friday 10 Nov 2017 02.53 PM

എന്താണ് സന്യാസയോഗം?

സംശയ നിവാരണം
uploads/news/2017/11/164122/joythi101117a.jpg

മുറ്റത്തിന്റെ അളവ്


ചോദ്യം: ഞാന്‍ ഒരു വീട് വയ്ക്കുന്നതിന് ഉദ്ദേശിക്കുന്നു. '6' സെന്റ് സ്ഥലമേ ഉള്ളൂ. നീളം കൂടുതലും വീതി കുറവുമാണ്. വശങ്ങളില്‍ ഏറ്റവും കുറഞ്ഞ മുറ്റത്തിന്റെ അളവ് വാസ്തുപ്രകാരം എത്രയാണ്.
------ ബെന്നി, ആലപ്പുഴ

ഉത്തരം: വീടിന് ചുറ്റം പിശാച് വീഥി എന്നൊരു ഭാഗമുണ്ട്. അതുകൊണ്ട് 144 സി.എം. (രണ്ട് കോല്‍) എങ്കിലും മുറ്റം എല്ലാവശത്തും വേണം. പിശാച് വീഥി ഒഴിച്ചിട്ടേ വീട് പണിയാവൂ.

എന്താണ് സന്യാസയോഗം?

ചോദ്യം: എന്റെ ഗ്രഹനില അയയ്ക്കുന്നു. 40 വയസ്സായി. വിവാഹം കഴിക്കണമെന്ന് താല്പര്യം തോന്നുന്നില്ല. എന്റെ ഗ്രഹനിലപ്രകാരം സന്യാസയോഗം ഉണ്ടോ?
----- ധര്‍മ്മപാലന്‍, ഇടുക്കി.

ഉത്തരം: വീടും നാടും സ്വന്തക്കാരെയുമെല്ലാം ഉപേക്ഷിച്ച് ദേശാന്തരഗമനം ചെയ്യുന്നതിനാണ് സന്യാസ (പ്രവ്രജ്യാ) യോഗം എന്നു പറയുന്നത്. ഒരു രാശിയില്‍ ബലവാന്മാരായി നാലോ, അതിലധികമോ ഗ്രഹങ്ങള്‍ നില്‍ക്കുമ്പോള്‍ ജനിക്കുന്നവന്‍ സന്യാസം സ്വീകരിക്കുമെന്ന് പറയുന്നു.

അതുപോലെ രാശിയിലെന്നപോലെ കേന്ദ്ര ത്രികോണങ്ങളില്‍ നാലോ, അഞ്ചോ ഗ്രഹങ്ങള്‍ നിന്നാലും സന്യാസയോഗം പറയാം. എന്നാല്‍ ഗ്രഹങ്ങള്‍ക്ക് മൗഢ്യമോ, അന്യഗ്രഹദൃഷ്ടിയോ ഇല്ലാതെ വരുകയും ചെയ്താല്‍ മാത്രമേ ഈ യോഗം പൂര്‍ണ്ണമാവുകയുള്ളൂ.

നാലോ, അതിലധികമോ ഗ്രഹങ്ങള്‍ ലഗ്നം മുതല്‍ നാലാം ഭാവം വരെയുള്ള രാശികളില്‍ ഒന്നില്‍ നില്‍ക്കുകയാണെങ്കില്‍ ബാല്യത്തിലും അഞ്ചുമുതല്‍ എട്ടുവരെയുള്ള ഭാവത്തിലാണെങ്കില്‍ ജീവിതമദ്ധ്യത്തിലും, ഒമ്പതുമുതല്‍ പന്ത്രണ്ടുവരെയുള്ള ഭാവങ്ങളിലാണെങ്കില്‍ വാര്‍ദ്ധക്യത്തിലും സന്യാസം സ്വീകരിക്കുമെന്നാണ് പ്രമാണം.

അതുപോലെ ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ അധിപന് അന്യഗ്രഹങ്ങളുടെ ദൃഷ്ടിയില്ലാതെ നില്‍ക്കുകയും ശനിയെ നോക്കുകയും ചെയ്താലും, ചന്ദ്രരാശ്യാധിപന് ശനിയേക്കാള്‍ ബലക്കുറവ് വരികയും ശനി ചന്ദ്രരാശ്യാധിപനെ നോക്കുകയും ശനിക്ക് മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടിയില്ലാതെ വരികയും ചെയ്യുമ്പോള്‍ ജനിക്കുന്നവരും സന്യാസിയായിത്തീരുമെന്ന് പറയുന്നു.

സന്യാസയോഗമുള്ളവര്‍ എല്ലാം ഉപേക്ഷിക്കുന്നവരും, ആദ്ധ്യാത്മിക ജ്ഞാനികളും ആയിരിക്കും. താങ്കളുടെ ഗ്രഹനിലപ്രകാരം സന്യാസയോഗം കാണുന്നു.

ശകുനപ്പിഴ


ചോദ്യം: എന്താണ് 'ശകുനപ്പിഴ.'
------ ശാന്തമ്മ, കണ്ണൂര്‍

ഉത്തരം: ഏതെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുമ്പോഴോ, എവിടേക്കെങ്കിലും യാത്രപോകുമ്പോഴോ വിപരീത ശകുനം കാണന്നതിനെയാണ് ശകുനപ്പിഴയെന്ന് പറയുന്നത്.

ബാബുനായര്‍, പാലാ
മൊ: 9447136975

Friday 10 Nov 2017 02.53 PM
YOU MAY BE INTERESTED
Loading...
TRENDING NOW