Friday, January 18, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 09 Nov 2017 01.20 PM

പ്രേമസൂത്രം പ്രണയത്തിന്റെ പാഠപുസ്തകമോ?

uploads/news/2017/11/163768/CiniLocTPremasoothram2.jpg

മലയാളസിനിമയില്‍ ധാരാളം പ്രണയകഥകള്‍ വ്യത്യസ്തമായ രീതിയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രണയിക്കാന്‍ വേണ്ടിമാത്രം ജീവിക്കുന്നവരുടെ കഥയെ ആധാരമാക്കിയുള്ള സിനിമകള്‍ അപൂര്‍വമായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഓരോ ഫിലിം മേക്കേഴ്‌സും പ്രണയത്തെ കാണുന്നതും അനുഭവവേദ്യമാക്കുന്നതുമായ ചിന്താപരമായ സവിശേഷതകള്‍ ഓരോ സീക്വന്‍സുകളിലും അനാവരണം ചെയ്യാറുണ്ട്. എന്നാല്‍ പ്രണയമെന്ന വൈകാരിക തലത്തിന് ഊര്‍ജം പകര്‍ന്ന് ജീവിക്കുന്നവരുടെ എണ്ണവും നമ്മുടെ സമൂഹത്തില്‍ കുറവാണ്. പ്രണയത്തിന്റെ പാഠപുസ്തകമാകുന്ന ഒരാളുടെ രസകരമായ കഥാംശത്തെ ഇതിവൃത്തമാക്കുന്ന ചിത്രമാണ് പ്രേമസൂത്രം.

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം ജിജു അശോകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രേമസൂത്രം ചിരിയും ചിന്തയും കോര്‍ത്തിണക്കുന്ന ചിത്രമാണ്.

പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ മാത്തൂര്‍ പഞ്ചായത്തിലെ വിശാലമായ കാപ്പിക്കാടെന്ന വനാതിര്‍ത്തിയിലാണ് പ്രേമസൂത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ജനവാസ കേന്ദ്രത്തോട് തൊട്ടുരുമ്മി കിടക്കുന്ന ഏക്കറു കണക്കിന് വരുന്ന കാപ്പിക്കാട് ഫോറസ്റ്റ് വകുപ്പിന്റെ കീഴിലാണുള്ളത്.

ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയോടെ ഒട്ടേറെ സിനിമകളുടെ ചിത്രീകരണം ഇവിടെ നടന്നിട്ടുണ്ട്. കഥകള്‍ക്ക് അനുയോജ്യമായ സെറ്റുകളിട്ട് ചിത്രീകരണം നടത്താനുള്ള സൗകര്യമുണ്ടെന്നതാണ് കാപ്പിക്കാടെന്ന ഭൂപ്രദേശത്തിന്റെ സവിശേഷത.

സിനിമയെന്ന മാധ്യമത്തെ ഗൗരവത്തോടെ കാണുന്ന സംവിധായകനായ ജിജു അശോകന്റെ ശ്രദ്ധേയമായ വര്‍ക്കായിരുന്നു ഉറുമ്പുകള്‍ ഉറങ്ങാറില്ല. പാലക്കാട്ടെ കാപ്പിക്കാട് വനാതിര്‍ത്തിയില്‍ ചിത്രീകരണം നടന്ന പ്രേമസൂത്രത്തിന്റെ സെറ്റിലേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു ചാരായ ഷാപ്പില്‍ ചാരായം കുടിച്ചുകൊണ്ടിരിക്കുന്നവരുടെ വിവിധ ഭാവങ്ങള്‍ ജിജു അശോകന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

uploads/news/2017/11/163768/CiniLocTPremasoothram.jpg

പിന്നീട് സുധീര്‍ കരമന, ശ്രീജിത്ത് രവി, വെട്ടുക്കിളി പ്രകാശ് എന്നിവരുടെ സീനുകളും ചിത്രീകരിച്ചു. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് സംവിധായകന്‍ ജിജു അശോകനെ കണ്ടത്. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ജിജു അശോകന്‍ സംസാരിക്കുന്നു. ഒരു ഗ്രാമത്തില്‍ പ്രണയത്തിന്റെ ഗുരുവായി ജീവിക്കുന്ന ഒരാളുണ്ട്. വി.കെ.പി.യെന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ പ്രണയിക്കുന്നവരുടെയൊക്കെ മാര്‍ഗദര്‍ശിയാണ്.

സ്ത്രീകളുടെ മനസിനെ പ്രണയവഴിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതില്‍ മിടുക്കനായ വി.കെ.പി. യഥാര്‍ത്ഥത്തില്‍ പ്രണയ ഗുരുവാണെന്നാണ അറിയപ്പെടുന്നത്. പ്രണയത്തില്‍ തന്റെ ഒരുപാട് ശിഷ്യന്മാരില്‍ ഏറ്റവും പ്രധാനിയാണ് പ്രകാശന്‍. ഗുരുവിന്റെ പാതയിലൂടെ പ്രണയിച്ചുനടക്കുന്നയാളാണ് ശിഷ്യനും പ്രകാശന്റെ പ്രണയിനിയാണ് അമ്മുക്കുട്ടി.

നാട്ടിന്‍പുറത്തൊശക്ക സാധാരണ ചെറുപ്പക്കാരനായ പ്രകാശന്‍ സ്‌കൂള്‍ കാലം മുതല്‍ക്കേ പ്രണയത്തിന്റെ ലോകത്താണ്. പ്രണയഗുരുവായ വി.കെ.പി.യുടെ ശിഷ്യനായതോടെ പ്രണയിക്കുന്ന രീതിയിലും പ്രകാശന്‍ വേറിട്ടവനായി മാറുന്നു. പ്രണയഗുരുവിന്റെയും ശിഷ്യന്റെയും വഴിയിലൂടെയാണ് പ്രേമസൂത്രം സഞ്ചരിക്കുന്നത്.

പ്രണയഗുരുവായ വി.കെ.പി.യായി ചെമ്പന്‍ വിനോദും ശിഷ്യനായ പ്രകാശനായി ബാലു വര്‍ഗീസും അഭിനയിക്കുന്നു. ശശാങ്കന്‍ മയ്യനാട്, ധര്‍മ്മജന്‍, സുധീര്‍ കരമന, ശ്രീജിത്ത് രവി, വിഷ്ണു ഗോവിന്ദന്‍, വിജിലേഷ്, സുമേഷ്, വെട്ടുക്കിളി പ്രകാശ്, ഇന്ദ്രന്‍സ്, ലിജോമോള്‍, അനുമോള്‍, നീരജ, മഞ്ജു, അഞ്ജലി നായര്‍ എന്നിവരാണ് പ്രേമസൂത്രത്തിലെ മറ്റഭിനേതാക്കള്‍.

uploads/news/2017/11/163768/CiniLocTPremasoothram1.jpg

ടൈറ്റില്‍ കാര്‍ഡ്
ബാനര്‍- കമലം ഫിലിംസ്, രചന-സംവിധാനം- ജിജു അശോകന്‍, നിര്‍മ്മാണം- ടി.ബി രഘുനാഥന്‍, ക്യാമറ- സ്വരൂപ് ഫിലിപ്പ്, കോ-പ്രൊഡ്യൂസര്‍- ലിറ്റി കെ. ജോര്‍ജ്, ജിസ് ലാസര്‍, ജയന്‍ മതിലകം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പോള്‍ ചെമ്പകശേരി, എഡിറ്റിംഗ്- അയൂബ് ഖാന്‍, കല- ശ്യാം കാര്‍ത്തികേയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, ചീഫ അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍- കെ.ടി. ജോസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - എസ്.കെ. എസ്തപ്പാന്‍, സംഗീതം- ഗോപിസുന്ദര്‍, ഗാനരചന- ബി.കെ.ഹരിനാരായണന്‍, ജിജു അശോകന്‍, അസോ. ഡയറക്ടര്‍- അബ്രു സൈമണ്‍, ദീപു ബാലകൃഷ്ണന്‍, സഹസംവിധാനം- ജിഥിന്‍ രാധാകൃഷ്ണന്‍, അഭയ് വാര്യര്‍, സ്റ്റില്‍സ്- നന്ദു ഗോപാലകൃഷ്ണന്‍, മേക്കപ്പ്- എസ്. അന്‍ജയ്‌രാജ്, വസ്ത്രം- സ്‌റ്റെഫി സേവ്യര്‍, മേക്കപ്പ് അസിസ്റ്റന്റ്- എല്‍ദോ, കിരണ്‍, ജോണ്‍, ജസ്റ്റിന്‍, വിപിന്‍.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
Thursday 09 Nov 2017 01.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW