Sunday, July 22, 2018 Last Updated 18 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Nov 2017 04.22 PM

കടം വാങ്ങി തുടങ്ങിയ ബിസിനസ് പൊളിഞ്ഞു, പോക്കറ്റില്‍ പത്തു രൂപമാത്രമായി ജീവിച്ച ദിവസങ്ങള്‍, നംവബര്‍ 8 ഇരുണ്ടുവെളുത്തപ്പോള്‍ ഈ യുവാവ് 52,000 കോടി രൂപയുടെ ഉടമ: നരേന്ദ്ര മോഡി നോട്ടുനിരോധിച്ചതു കൊണ്ട് ഏറ്റവും വലിയ നേട്ടമുണ്ടായ ഇന്ത്യക്കാരനെ കുറിച്ച്

uploads/news/2017/11/163484/v1.gif

നരേന്ദ്രമേഡിയുടെ നോട്ട് നിരോധനം എല്ലാത്തരത്തിലും ഇന്ത്യന്‍ സാമ്പത്ത് ഘടനയേ താറുമാറാക്കിയെ് രാഷ്ട്രിയ നിരീഷകരും സാധാരണക്കാരും ഒരു പോലെ പറയുന്നു. എന്നാല്‍ കഴിഞ്ഞ നവംബര്‍ 8 ഇരുട്ടി വെളുത്തപ്പോള്‍ സ്വപ്നം കാണവുന്നതിലും അപ്പുറം നേട്ടം കൊയ്ത ഒരു ബിസിനസുകാരന്‍ ഇന്ത്യയില്‍ ഉണ്ട്. വിജയ് ശേഖര്‍ ശര്‍മ എന്ന 39 കാരന്‍. ഒരു സ്വപ്നം പോലെയാണു വിജയയിയുടെ ജീവിത വിജയത്തിന്റെ കഥ. മാതാപിതാക്കളില്‍ നിന്നു പണം കടം വാങ്ങി തുടങ്ങിയ ടെലികോം ബിസിനസ് പൊളിഞ്ഞു നില്‍ക്കുന്ന സമയം.

uploads/news/2017/11/163484/v2.gif

പോക്കറ്റില്‍ പത്തുരൂപ മാത്രമായി ജീവിച്ച ദിവസങ്ങള്‍. എന്നാല്‍ ഇന്നു വിജയിയുടെ സ്ഥാപനത്തിന് എണ്ണൂറുകോടിയിലധികം ഡോളര്‍ ആസ്ഥിയുണ്ട്. അതായത് 52,000 കോടി രൂപ. ഇന്ത്യയുടെ ഡിജിറ്റല്‍ പേഴ്‌സായ പേയ് ടി എം എന്ന ബിസിനസ് സംരംഭത്തിന്റെ ഉടമയാണു വിജയ് ശേഖര്‍ ശര്‍മ്മ. നരേന്ദ്ര മോഡി നോട്ടു റദ്ദാക്കിയ രാത്രി വിജയ് മുംബൈയിലേ ഒരു ഹോട്ടലില്‍ സുഹൃത്തിശനാപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. വിജയിയുടെ മൊബൈലില്‍ വാട്ട്‌സാപ്പ് സന്ദേശമായി നോട്ടു നിരോധന വാര്‍ത്ത എത്തി. അതിനു ശേഷം അദ്ദേഹത്തിനു ഭക്ഷണം ഇറക്കാന്‍ പോലും കഴിഞ്ഞില്ല എന്നു സുഹൃത്തു പറയുന്നു! അതു വിജയിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി.
uploads/news/2017/11/163484/vijayy.gif

കയ്യില്‍ പണം ഇല്ലാതെ നട്ടം തിരിഞ്ഞ ഇന്ത്യക്കാരന്റെ മുമ്പില്‍ പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേയ് ടി എം മാറി. പേയ് ടി എം ചെയ്യു എന്ന് വിജയി ഒരോ ഇന്ത്യക്കാരനേയും ഓര്‍മ്മിപ്പിച്ചു. 2010 ഓഗസ്റ്റിലായിരുന്നു പേ ത്രൂ മൊബൈല്‍ എന്ന ആശയവുമായി പേടിഎം എന്ന കമ്പനി വിജയി തുടങ്ങിയത്. നോട്ടു റദ്ദാക്കിയ രാത്രിവരേയും ഈ ആശയത്തെ ആളുകള്‍ കാര്യമായി എടുത്തില്ല. 11 കോടി ഉപയോഗക്തക്കാളായിരുന്നു പേ ടി എംമ്മിന് ഉണ്ടായിരുന്നത് ഇന്ന് അതു 28 കോടിയായി ഉയര്‍ന്നിരിക്കുന്നു. മോഡി സാധാരണക്കാരെ വട്ടം ചുറ്റിച്ച ആ ഒറ്റ രാത്രിയിലെ പ്രഖ്യാപനം കൊണ്ട് ഇന്ത്യയിലെ യുവ ധനികരുടെ ഫോബ്‌സ് പട്ടികയില്‍ വിജയി ഇടംപിടിച്ചു.

Ads by Google
Wednesday 08 Nov 2017 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW