'ആദിക്ക് ഫോണ്‍ കിട്ടിയാല്‍ പിന്നെ വഴക്കൊന്നുമില്ല, മിണ്ടാതെ ഒരറ്റത്തിരുന്നോളും'. കുട്ടിക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടം കൊടുത്ത ലാഘവത്തോടെയാണ് നാല് വയസുകാരനെക്കുറിച്ച് അമ്മ കൂട്ടുകാരിയോട് പറഞ്ഞത്. ശരിയാണ്, ബാര്‍ബി ഡോളും, ജെസിബിയും ആവശ്യപ്പെട്ടിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ സ്മാര്‍ട് ഫോണും ടാബും കിട്ടിയാല്‍ മതി.
കുട്ടികളുടെ കരച്ചില് നിര്‍ത്താനും അവരുടെ കുസൃതി കുറയ്ക്കാനും സ്മാര്‍ട്ഫോണും മറ്റും നല്കുന്ന മാതാപിതാക്കള്‍, ഡിജിറ്റല്‍ സ്ക്രീനുകള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഈ പ്രായത്തില്‍ മസ്തിഷ്ക വികാസം കൂടുതലായി നടക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സ്ക്രീനുകളുടെ ഉപയോഗം മസ്തിഷ്ക വികാസം മന്ദഗതിയിലാക്കും. നാല് വയസ് വരെ കുട്ടികളില്‍ മസ്തിഷ്ക വികാസം വളരെ വേഗം നടക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ സ്ക്രീനുകളുടെ ഉപയോഗം കൂടുന്നതുകൊണ്ട് മസ്തിഷ്കത്തിലെ പല ഭാഗങ്ങളുടെയും വികാസത്തിന് തടസമാകും. ഇതുമൂലം പ്രായത്തിനനുസരിച്ചുള്ള മസ്തിഷ്ക വികാസം ഉണ്ടാകില്ല. അതുകൊണ്ട് നാല് വയസ് വരെ ഡിജിറ്റല്‍ സ്ക്രീനുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കും. സംസാരരീതിയും ആംഗ്യങ്ങളും പഠിക്കാന്‍ സഹായിക്കും. അന്നൊക്കെ കുട്ടികള്‍ക്ക് ഒറ്റയ്ക്കിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴുള്ള തലമുറ കഥകള്‍ കേട്ടല്ല വളരുന്നത്.
ഏഴ് ശതമാനം മാത്രമാണ് വെര്‍ബല്‍ കമ്യൂണിക്കേഷനില്‍ ഉള്‍പ്പെടുന്നത്. അതുകൊണ്ട് ആശയവിനിമയക്കുറവ ് കുട്ടിയുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി തന്നെ ബാധിക്കും. മുതിര്‍ന്നവരുടെ സംസാരത്തിലൂടെയാണ് കുട്ടികള്‍ സംസാരരീതികള്‍ മനസിലാക്കുന്നത്.
ടാബുകളുടെയും സ്മാര്‍ട്ഫോണുകളുടെയും ഉപയോഗം വ്യാപകമായതോടെ കുട്ടികള്‍ കൂടുതല്‍ സമയവും ശ്രദ്ധിക്കുന്നതും ഇവയാണ്. നാല് വയസ് വരെ കുട്ടികള്‍ മുതിര്‍ന്നവരുമായി ഇടപഴകുന്നത് കഴിവതും പ്രോത്സാഹിപ്പിക്കണം. മുതിര്‍ന്നവരുടെ സംസാരത്തില്‍ നിന്നാണ് കുട്ടികള്‍ പുതിയ വാക്കുകള്‍ മനസിലാക്കുന്നത്.
കാര്‍ട്ടൂണുകളും മറ്റ് പ്രോഗ്രാമുകളും ആശയവിനിമയത്തിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. കാര്‍ട്ടൂണുകളിലെ കഥാപാത്രങ്ങള്‍ വെര്‍ബല്‍, നോണ്‍വെര്‍ബല്‍ കമ്യൂണിക്കേഷനു സഹായിക്കുന്നുണ്ട്. എങ്കിലും കാര്‍ട്ടൂണുകള്‍ക്ക് അഡിക്ഷനാകാതെ കുട്ടികളെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒഴിവ് സമയങ്ങളില്‍ ശാരീരിക വ്യായാമത്തിന് പോലും കുട്ടികള്‍ക്ക് നേരമില്ല. ഇത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്.
രാവിലെയും വൈകുന്നേരവും കൃത്യമായി വ്യായാമം ചെയ്തിരുന്ന കുട്ടികള്‍ ഒരുനേരം പോലും വ്യായാമത്തിനായി കണ്ടെത്തുന്നില്ല. വൈകുന്നേരങ്ങളില്‍ കളിക്കാന്‍ പോകാന്‍ കുട്ടികള്‍ താല്പര്യം പ്രകടിപ്പിക്കാറില്ല. മാതാപിതാക്കളും ഒരുപരിധി വരെ ഇവയൊക്കെ അനുകൂലിക്കുന്നുണ്ട്.
കുട്ടികള്‍ വീടിനു വെളിയില്‍ പോയി കളിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കാറില്ല. മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് സൗകര്യം. പരിക്കുകള്‍ സംഭവിക്കുമെന്ന ഭയവും ഉണ്ടാകുന്നില്ല. ഇവയൊക്കെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സ്ക്രീനുകളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
പഠനത്തിനായി ലഭിക്കുന്ന സമയം നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വരും. ഉറക്കക്കുറവും ക്ഷീണവും കുട്ടികളുടെ ആരോഗ്യത്തിനും ദോഷം ചെയ്യും.
രാത്രിയില്‍ ഏറെ നേരം ഫോണും ടാബും ഉപയോഗിക്കുന്നത് കുട്ടികളുടെ ഉറക്കത്തിന് തടസം സൃഷ്ടിക്കും. രാവിലെ ഉന്മേഷത്തോടെ ഉറക്കമുണരാനോ, ഒരു ദിവസത്തെ മുഴുവന്‍ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീര്‍ക്കാനോ കഴിയാതെ വരും.
3. കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഉറക്കത്തെയും ബാധിക്കുന്ന തരത്തിലുള്ള ഉപയോഗം തീര്‍ച്ചയായും നിയന്ത്രിക്കണം.
4. രാവിലെയോ, വൈകുന്നേരമോ കുട്ടികളെ വ്യായാമം ശീലിപ്പിക്കുക. മറ്റ് കായിക വിനോദങ്ങള്‍ക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
5. കുടുംബാംഗങ്ങളുമായി മാനസിക അടുപ്പം നിലനിര്‍ത്താന്‍ പഠിപ്പിക്കുക. ഒറ്റയ്ക്കിരിക്കാന്‍ പഠിപ്പിക്കുന്നത് ഒഴിവാക്കുക. എല്ലാവരുമായി നല്ല ആത്മബന്ധം വളര്‍ത്തിയെടുക്കാന്‍ പ്രേരിപ്പിക്കുക.
6. യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുവരാന്‍ മാതാപിതാക്കള്ശ്രദ്ധിക്കണം.