Saturday, September 22, 2018 Last Updated 40 Min 8 Sec ago English Edition
Todays E paper
Ads by Google
ബിന്ദു ജയചന്ദ്രന്‍
Thursday 02 Nov 2017 08.51 PM

നാവില്‍ കപ്പലൂറും കോട്ടയം സ്‌റ്റൈല്‍ മുളകിട്ട ചെമ്പല്ലിക്കറി

uploads/news/2017/11/161595/mulaku.gif

നല്ല മുളകരച്ച കുടുംപുളി ഞെരടിപ്പിഴിഞ്ഞതും, കറിവേപ്പിലയും, ഇഞ്ചിയും പച്ചമുളകും ഉള്ളിയും വെളുത്തുള്ളിയും ഒക്കെ ചേര്‍ത്ത ആവി പറക്കുന്ന മുളകിട്ട മീന്‍കറി അടുപ്പില്‍ നിന്നു വാങ്ങിയപ്പോള്‍ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളപൊക്കം. പല തരത്തിലുള്ള മീന്‍കറികള്‍ ഉണ്ടെങ്കിലും കോട്ടയം സ്‌റ്റൈയില്‍ മുളകിട്ട മീന്‍കറിക്ക് അല്‍പ്പം രൂചി കൂടുതല. ഒപ്പം പച്ചക്കപ്പ കാന്തരിയും ഉള്ളിയും കറിവേപ്പിലയും തേങ്ങയും ചേര്‍ത്ത് ഒതുക്കിയതും കൂടി ഉണ്ടെങ്കില്‍ സംഭവം കുശാലായി. ഇനി ഒപ്പം കഴിക്കാന്‍ പച്ചക്കപ്പ തന്നെ വേണമെന്നില്ല. സോഫ്റ്റ് പലപ്പമോ, കള്ളപ്പമോ ആയാലും സൂപ്പറാ. കാര്യമൊക്കെ കൊള്ളം, കേള്‍ക്കാന്‍ നല്ല രസമുണ്ട് ഇനി ഇത് എങ്ങനെ ഉണ്ടക്കും എന്നുള്ളതാണു പ്രശ്‌നം അല്ലെ. കോട്ടയം സ്‌റ്റൈല്‍ മുളകരച്ച ചെമ്പല്ലിക്കറി ഉണ്ടക്കാനുള്ള എളുപ്പവഴി ഇതാ.

ചെമ്പല്ലിമുളകിട്ടതിന് ആവശ്യമായ സാധനങ്ങള്‍

1) മുളകുപൊടി -ആവശ്യത്തിന്

2) മഞ്ഞള്‍പ്പൊടി- ഒരു നുള്ള്

3) ഇഞ്ചി-രണ്ടു കഷ്ണം

4) വെളുത്തുള്ളി-5 ചുള

5) ചുവന്നുള്ളി-ഒരുപിടി

6) പച്ചമുളക്- 5 എണ്ണം

7) കുടുംപുളി-മൂന്ന് കഷ്ണം

8) ഉലവപ്പൊടി-ഒരു നുള്ള്

9) ഉപ്പ്- ആവശ്യത്തിന്

10) വെളിച്ചെണ്ണ- ആവശ്യത്തിന്

11) കടുക്- രണ്ടു നുള്ള്

12) ഉലുവ- ഒരു നുള്ള്

13 കറിവേപ്പില

14) വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച ചെമ്പല്ലി - 250 ഗ്രാം



പാചകം ചെയ്യുന്ന വിധം

ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഉലുവയും കടുകും കറിവേപ്പിലയും ചേര്‍ത്തു മൂപ്പിക്കുക. മൂത്തു വരുന്ന ഈ കൂട്ടിലേയ്ക്കു ചതച്ച് എടുത്തുവച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇത് മൂത്തു വരുമ്പോള്‍ ആവശ്യത്തിനു മുളകുപൊടിയും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വഴറ്റുക. അരപ്പുമൂത്തു പച്ചമണം മാറി വരുമ്പോള്‍ വെള്ളത്തില്‍ ഇട്ടു വച്ചിരിക്കുന്ന കടുംപുളി വെള്ളത്തോടു കൂടി ചേര്‍ക്കുക. ഇതിലേയ്ക്ക് അരപ്പിന് ആവശ്യമായ ഉപ്പും ചേര്‍ക്കുക. ഇതു തിളച്ചു വരുമ്പോള്‍ കാല്‍സ്പൂണ്‍ ഉലവാപ്പൊടി ചേര്‍ക്കുക. ഇതള്‍ അടര്‍ത്താത്ത നാലുതണ്ടു കറിവേപ്പില മീന്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന ചട്ടിയുടെ അടിഭാഗത്തു നിരത്തുക. തുടര്‍ന്ന് ഇതിനു മുകളിലായ മീന്‍ കഷ്ണങ്ങള്‍ നിരത്തുക. അരപ്പ് തിളക്കുമ്പോള്‍ മീന്‍ വച്ചിരിക്കുന്ന ചട്ടിയിലേയ്ക്കു ഒഴിക്കുക. 10 മിനിറ്റിനു ശേഷം ഒന്നിളക്കി കൊടുക്കുക. ചെറുതീയില്‍ 20 മിനിറ്റ് വെന്ത ശേഷം വാങ്ങി വയ്ക്കാം. ഇനി അപ്പത്തിന്റെയോ, കപ്പയുടേയോ, ചോറിന്റെയോ കൂടേ രൂചിയോടെ കൂട്ടിക്കഴിച്ചോളു കോട്ടയം സ്‌റ്റൈല്‍ മുളകിട്ട് മീന്‍ കറി.

പാചകം: ബിന്ദു ജയചന്ദ്രന്‍

Ads by Google
ബിന്ദു ജയചന്ദ്രന്‍
Thursday 02 Nov 2017 08.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW