Monday, October 22, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 30 Oct 2017 02.13 PM

പെണ്‍മനം കവരുന്ന വാച്ചുകള്‍

uploads/news/2017/10/160528/Weeklyfashion301017a.jpg

കണ്ണിമ ചിമ്മുന്ന വേഗതയില്‍ ഫാഷന്‍ലോകം മാറിക്കൊണ്ടിരിക്കുകയാണ്. വസ്ത്രങ്ങള്‍, ബാഗുകള്‍, ആഭരണങ്ങള്‍ തുടങ്ങി എല്ലാത്തിലും പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരിക്കല്‍ ഫാഷനായിരുന്ന ചിലത് ഇന്ന് കാണാന്‍ പോലുമില്ല എന്നതും വാസ്തവം.

പക്ഷേ അന്നും ഇന്നും ആണ്‍-പെണ്‍ഭേദമില്ലാതെ ധരിക്കുന്ന വാച്ചുകള്‍ ആരും ഉപേക്ഷിക്കില്ല. ലെതര്‍ വാച്ചുകള്‍ മാത്രമുള്ള കാലം മുന്നോട്ടു വന്നപ്പോള്‍ അതിഥികളായെത്തിയ റാഡോ, സീക്കോ എന്നീ ചെയിന്‍ വാച്ചുകള്‍ ആഡംബരങ്ങളുടെ നേര്‍സാക്ഷ്യമായി. തുടര്‍ന്ന് സ്ട്രാപ്പിലും ചെയിനിലും ഡയലിലും ചെയ്ഞ്ചുകള്‍ മാറിമാറി വന്നു.

സമയം നോക്കാന്‍ മാത്രം വാച്ച് ഉപയോഗിച്ചിരുന്നതില്‍ നിന്ന് ഫാഷന്‍ ലോകത്തേക്ക് വാച്ചുകളും ചുവടുമാറ്റിത്തുടങ്ങി. സ്‌പോര്‍ട്‌സ് വാച്ച്, മെറ്റല്‍ ബെല്‍റ്റ് വാച്ച്, ബ്രേസ്‌ലെറ്റ് വാച്ച്, ബാംഗിള്‍ വാച്ച് തുടങ്ങി ഓരോ വിശേഷങ്ങള്‍ക്കനുസരിച്ച് വാച്ചുകള്‍ മാറിധരിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

Ads by Google
Ads by Google
Loading...
TRENDING NOW