പോക്കുവെയില്‍ കൊണ്ടാല്‍ ശരീരം പൊന്നുപോലെയാകുമെന്ന് കേട്ടിരിക്കുമല്ലോ? വിദേശികള്‍ കടപ്പുറത്തും കുന്നിന്മുകളിലും അസ്തമയസൂര്യന്റെ വെയിലേറ്റ് വിശ്രമിക്കുന്നത് കണ്ടിട്ടില്ലേ?
സൂര്യപ്രകാശത്തിന് ചില ത്വക്രോഗങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള കഴിവുള്ളതായി ആധുനിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്നു.
സായാഹ്നസൂര്യന്റെ പ്രകാശം പ്രസരിക്കുന്ന സമയത്ത് സൂര്യരശ്മികളില്‍ വിറ്റാമിന്‍-ഡി ധാരാളം അടങ്ങിയിരിക്കുന്നു. തൊലിപ്പുറത്തുണ്ടാകുന്ന ചുണങ്ങുപോലുള്ള അസുഖങ്ങള്‍ക്ക് നല്ലയൊരു പ്രതിവിധിയാണ് പോക്കുവെയില്‍ ഏല്ക്കുകയെന്നത്.
പോക്കുവെയില്‍ മാത്രമല്ല, മഞ്ഞും മഴയും കാറ്റുമൊക്കെ പൗരാണികര്ക്കെന്നും കൂട്ടുകാരായിരുന്നു. ഇപ്പോള്‍ നമുക്ക് അവ ശത്രുക്കളായിമാറി. പ്രകൃതിയുടെ ലാളനമേറ്റു വാങ്ങിയ പൂര്‍വികര്‍ പ്രകൃതിയില്‍ നിന്നാണ് വളര്‍ന്നത്. ഇന്നത്തെ തലമുറ വളരുന്നതോ എ.സി. മുറിയിലും.