Monday, October 22, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 04.07 PM

അന്ന് കുസൃതിക്കുടുക്ക ഇന്ന് നായിക

നല്ലവന്‍ എന്ന സിനിമയിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ എസ്തര്‍ അനില്‍ ആദ്യമായി നായികവേഷമണിയുന്നു...
uploads/news/2017/10/158353/EstherINW4.jpg

നിഷ്‌കളങ്കമായ കണ്ണുകളും, കുസൃതി നിറഞ്ഞ മുഖവും, വിടര്‍ന്ന ചിരിയും കൊണ്ട് മലയാളമനസ്സു കീഴടക്കിയ ബാലതാരം, എസ്തര്‍. സങ്കീര്‍ണ്ണമായ അഭിനയമുഹൂര്‍ത്തങ്ങളിലൂടെ ദൃശ്യം എന്ന സിനിമയില്‍ എസ്തര്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ ആ കുഞ്ഞുമിടുക്കിയെ രണ്ടും കൈയും നീട്ടി സ്വീകരിച്ചു.

ബാലതാരത്തില്‍ നിന്ന് കേന്ദ്രകഥാപാത്രമായും നായികയായും പ്രേക്ഷകമനസ്സ് കീഴടക്കാന്‍ വീണ്ടും എസ്തര്‍ എത്തുന്നു...

ഹീറോയിന്‍ ഇന്‍ ദ് മേക്കിങ്


ജെമിനി എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ലീഡ് റോള്‍ ചെയ്യുന്നത്. ജെമിനി എന്ന സെന്‍ട്രല്‍ ക്യാരക്ടറായി എത്തുന്നത് ഞാനാണ്. രഞ്ജിപണിക്കര്‍ അങ്കിളടങ്ങുന്ന ഒരു വലിയ താരനിര അതിലുണ്ട്. ആ സിനിമയ്ക്ക് നല്ല പ്രതികരണങ്ങളും കിട്ടുന്നുണ്ട്.

ആദ്യമായി നായികവേഷത്തിലെത്തുന്നത് കുഴലി എന്ന തമിഴ് സിനിമയിലൂടെയാണ്. കാക്കമുട്ടൈയിലഭനിയിച്ച വിഗ്‌നേഷാണു നായകന്‍. രണ്ടുപേര്‍ക്കും പ്രാധാന്യമുള്ള സിനിമ. വ്യത്യസ്തമായതു കൊണ്ടാണത് ചെയ്യാമെന്നു വച്ചത്. അതിന്റെ സംവിധായകനും എന്നില്‍ വിശ്വാസമുണ്ട്. ഷൂട്ട് പുരോഗമിക്കുന്നതേയുള്ളു.

ഇനി ഷൂട്ടിംഗ് തുടങ്ങാനുള്ളത് ഷാജി അങ്കിളിന്റെ (ഷാജി.എന്‍.കരുണ്‍) ഓള് എന്ന സിനിമയാണ്. രണ്ടു മൂന്നു സിനിമ കൂടി പറഞ്ഞു വച്ചിട്ടുണ്ട്. പ്ലസ് വണ്ണായതു കൊണ്ട് പഠനം തടസ്സപ്പെടാതെ സിനിമ ചെയ്യണമെന്നാണ് തീരുമാനം.

എന്‍ട്രി


തികച്ചും അവിചാരിതമായിരുന്നു അത്. അമ്മയുടെ ഒരു സുഹൃത്ത് അമൃത ടി.വിയിലുണ്ട്. കുക്കറി ഷോയ്ക്ക് വേണ്ടി അമ്മയെ കാണാന്‍ ചാനലിലുള്ളവര്‍ വന്നപ്പോള്‍ അതിലുള്ള ഒരു അങ്കിളാണ് അവതാരക വേഷത്തിലേക്ക് ക്ഷണിച്ചത്. അതില്‍ നിന്നാണ് നല്ലവന്‍ എന്ന സിനിമയില്‍ ബാലതാരമാകുന്നത്. പിന്നീട് ഒരുപാട് സിനിമകളില്‍ നായികയുടെ ബാല്യമൊക്കെ ചെയ്തു. ശരിക്കുമൊരു ഐഡന്റിറ്റി കിട്ടുന്നത് ദൃശ്യത്തിലൂടെയാണ്.

കിട്ടിയ കഥാപാത്രങ്ങളൊക്കെ ആസ്വദിച്ചാണ് ചെയ്തതെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ലൊക്കേഷന്‍ ദൃശ്യത്തിന്റേതാണ്. ശരിക്കും ഒരുപാട് എക്‌സ്പീരിയന്‍സ് തന്ന സിനിമയാണ്. അന്നതിന്റെ വിജയത്തെക്കുറിച്ചൊന്നും ചിന്തിച്ചില്ല, ആസ്വദിച്ച് ചെയ്തു. പിന്നീടതിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ റീമേക്കുകളിറങ്ങി. ഇപ്പോള്‍ ചൈനീസിലും തയാറെടുപ്പുകള്‍ നടക്കുന്നു.

തമിഴിലും തെലുങ്കിലും ഞാന്‍ തന്നെയാണ് മകള്‍ വേഷം ചെയ്തത്. ദൃശ്യത്തിന്റെ മൂന്നു ഭാഷകളില്‍ അഭിനയിക്കാനായത് ഭാഗ്യമായി കരുതുന്നു.

വിത്ത് സൂപ്പര്‍സ്റ്റാര്‍സ്


ലാലങ്കിള്‍, മമ്മൂട്ടിയങ്കിള്‍, കമല്‍ഹസനങ്കിള്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ വലിയ സന്തോഷമുണ്ട്.

മൂന്നാം ക്ലാസില്‍ വച്ചാണ് ആദ്യമായി ലാലങ്കിളിനൊപ്പം ഒരു നാള്‍ വരും എന്ന സിനിമ ചെയ്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദൃശ്യത്തിലേക്ക് വിളിച്ചപ്പോള്‍ എക്‌സൈറ്റഡായി. വളരെ കംഫര്‍ട്ടബിളായ ആളാണ് അദ്ദേഹം. വിസ്മയിച്ചു നിന്നു പോകും.

uploads/news/2017/10/158353/EstherINW2.jpg

മമ്മൂട്ടിയങ്കിളിനൊപ്പം അദ്ദേഹത്തിന്റെ മകളായി കുഞ്ഞനന്തന്റെ കടയിലാണ് അഭിനയിച്ചത്. 10 ദിവസം മാത്രം ഞാനതില്‍ ഉണ്ടായിരുന്നുള്ളു. അങ്കിള്‍ സീരിയസ്സാകേണ്ടിടത്ത് സീരിയസ്സാകും ചിലപ്പോഴൊക്കെ സെറ്റില്‍ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ട്. പക്ഷേ എപ്പോഴും അങ്ങനെയല്ല. അടുപ്പമുള്ളവരുടെയടുത്ത് തമാശയൊക്കെ പറയുന്ന ജോളിയായിട്ടുള്ള ആളാണ്.

കമലങ്കിളിനൊപ്പമുള്ള പാപനാശം ശരിക്കുമൊരു എക്‌സ്പീരിയന്‍സായിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് സീനിയര്‍മോസ്റ്റ് അഭിനേതാവായതു കൊണ്ട് കമലങ്കിള്‍ വളരെ സീരിയസ്സാണെന്നാണ്.

പക്ഷേ എനിക്കങ്ങനെ തോന്നിയിട്ടില്ല. വളരെ എന്‍ജോയബിളാണ് അങ്കിള്‍. 30 ദിവസം എങ്ങനെ പോയെന്നറിയില്ല, അത്രമാത്രം ലൈവായിരുന്നു ആ ലൊക്കേഷന്‍. അതിനു കാരണം കമലങ്കിള്‍ തന്നെ.

ആകെയുണ്ടായിരുന്ന പ്രശ്‌നം പ്രത്യേക സ്ലാംഗിലുള്ള തമിഴ് മാത്രമായിരുന്നു. എനിക്കു വേണ്ടി ഡബ്ബിംഗ് ചെയ്തത് വേറെ ഒരാളാണ്.

മൈ സ്‌കൂള്‍


കല്‍പ്പറ്റയിലെ ഡിപോള്‍ സ്‌കൂളിലാണ് ഞാന്‍ കെ.ജി മുതല്‍ 10 വരെ പഠിച്ചത്. എറണാകുളത്ത് രാജഗിരിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും എന്റെ ഫേവറൈറ്റ് സ്‌കൂള്‍ ഡിപോളാണ്. ആ സ്‌കൂളുമായി ഞാന്‍ വളരെ അറ്റാച്ച്ഡാണ്. അവിടെയുള്ള സുഹൃത്തുക്കളും അദ്ധ്യാപകരും ഒക്കെ തന്നെയാണ് എന്റെ ഏറ്റവും ബെസ്റ്റ് ഓര്‍മ്മകള്‍.

ഞാനൊരു പഠിപ്പിസ്‌റ്റൊന്നുമല്ല. ആ ഇമേജ് പോലും എനിക്കിഷ്ടമല്ല. മാര്‍ക്കു കുറയുന്നത് ഇഷ്ടമല്ലാത്തതു കൊണ്ട് പഠിത്തത്തില്‍ പിന്നോട്ടു പോകാറില്ലെന്നു മാത്രം. സിനിമ കാരണം പല ഇവന്റുകളും മിസ്സായിട്ടുണ്ടെങ്കിലും സ്‌കൂള്‍ ലൈഫ് ശരിക്കും എന്‍ജോയ് ചെയ്തിട്ടുണ്ട്.

Monday 23 Oct 2017 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW