Tuesday, January 23, 2018 Last Updated 33 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 20 Oct 2017 05.19 PM

തല തിരിഞ്ഞ ചങ്ങാതിയ്ക്ക് തല തിരിഞ്ഞ ആശംസ: സെവാഗിന് സച്ചിന്റെ 'തല തിരിഞ്ഞ പിറന്നാള്‍ ആശംസ’

Sachin Tendulkar, Virender Sehwag

സെവാഗിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ താരത്തിന്റെ സ്വഭാവത്തെ ഓര്‍മ്മിച്ച് സച്ചിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘ഹാപ്പി ബര്‍ത്ത് ഡേ വീരു, നല്ലൊരു വര്‍ഷം ആശംസിക്കുന്നു. ഫീല്‍ഡില്‍ എന്നും ഞാന്‍ പറഞ്ഞതിന്റെ നേരെ എതിര്‍ ചെയ്തിട്ടുള്ളവനാണ് നീ. അതുകൊണ്ടിതാ എന്റെ വക ഒരെണ്ണം’. എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിത്രയും സച്ചിന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് തല തിരിച്ചാണ്. തല തിരിഞ്ഞ ചങ്ങാതിയ്ക്ക് തല തിരിഞ്ഞ ആശംസ.

സച്ചിന്റെ ഈ ട്വീറ്റ് ഒരേസമയം സെവാഗിന്റെ സ്വഭാവത്തേയും ഇരുവര്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴത്തേയും കാണിച്ചു തരുന്നതാണ്. മുമ്പും സച്ചിനും സെവാഗും പരസ്പരം ട്രോളി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് സച്ചിന് സെവാഗ് എന്തു മറുപടി നല്‍കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. എന്നാൽ, ലോക ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഓപ്പണറെ ആരാധകരും സഹതാരങ്ങളുമെല്ലാം ആശംസകള്‍ കൊണ്ട് മൂടുകയാണ്.

Ads by Google
Friday 20 Oct 2017 05.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW