Tuesday, October 24, 2017 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.44 PM

ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചു

Ducati

ഇന്ത്യയില്‍ ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ വിതരണം ഡ്യുക്കാട്ടി ആരംഭിച്ചു. ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്റെ എക്‌സ്‌ഷോറൂം വില 21.72 ലക്ഷം രൂപയാണ്. പ്രീമിയം ഫാഷന്‍ ബ്രാന്‍ഡ്, ഡീസലുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഡ്യുക്കാട്ടി ഡയാവല്‍ ഡീസല്‍ ലിമിറ്റഡ് എഡിഷന്‍ എത്തുന്നത്.

ഉത്സവകാലം മുന്നില്‍ കണ്ടു കൊണ്ട് ഒരുപിടി ഓഫറുകളും, ഫിനാന്‍സ് സ്‌കീമുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളും തെരഞ്ഞെടുത്ത മോഡലുകളില്‍ ഡ്യുക്കാട്ടി ഇന്ത്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.

രാജ്യാന്തര തലത്തില്‍ കേവലം 666 ലിമിറ്റഡ് എഡിഷന്‍ ഡയാവല്‍ ഡീസലുകളെയാണ് ഡ്യുക്കാട്ടി അണിനിരത്തിയിട്ടുള്ളത്. ഡീസല്‍ ബ്രാന്‍ഡ് ക്രിയേറ്റീവ് ഡയറക്ടര്‍ ആന്‍ഡ്രിയ റോസോയും, ഇറ്റലിയിലുള്ള ഡ്യുക്കാട്ടി ഡിസൈന്‍ സെന്ററുമാണ് ലിമിറ്റഡ് എഡിഷന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍. വെല്‍ഡിംഗ് കാണത്തക്ക വിധത്തിലുള്ള ഹാന്‍ഡ്-ബ്രഷ്ഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സൂപ്പര്‍ സ്ട്രക്ച്ചര്‍, റെഡ് എയര്‍ ഇന്‍ടെയ്ക്ക് കവറുകള്‍, 5 ചെയിന്‍ ലിങ്കുകള്‍, ബ്രെമ്പോ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകള്‍, എല്‍സിഡി ഡാഷ്‌ബോര്‍ഡ് എന്നിവ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ പ്രത്യേകതയാണ്. ബ്ലാക് സിര്‍കോടെക് സെറാമിക് കോട്ടിങ്ങ് നേടിയ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ മെഷീന്‍ കട്ട് ബ്ലാക് സൈലന്‍സറുകളാണ് ഇടംപിടിച്ചിട്ടുള്ളത്.

Ads by Google
Advertisement
TRENDING NOW