Sunday, October 22, 2017 Last Updated 54 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.28 PM

കുട്ടിക്കളി മാറിട്ടില്ല, വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സൗബിന്‍

uploads/news/2017/10/155000/subin.gif

ഒറ്റ ചിത്രം കൊണ്ടു പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ നടനും സംവിധായകനുമാണു സൗബിന്‍. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന ഒറ്റ കഥാപാത്രം മതി സൗബിനെ ആരാധകര്‍ ഓര്‍ത്തിരിക്കാന്‍. പറവ എന്ന ഒറ്റ ചിത്രം മതി സംവിധായകനായ സൗബിനെ ഓര്‍ക്കാന്‍. അത്രത്തോളം ഇന്ന് സൗബിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. 17 വര്‍ഷമായി സൗബിന്‍ സഹസംവിധന രംഗത്ത് ഉണ്ട്. ഇതിനിടയില്‍ പെണ്ണു കെട്ടാന്‍ മറന്നു പോയോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.

ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പെണ്ണു കെട്ടാത്തതിന്റ കാരണമായി സൗബിന്‍ പറഞ്ഞത് ഇങ്ങനെ. എനിക്കിപ്പോഴും കുട്ടിക്കളി മാറിട്ടില്ല. പിന്നെ എല്ലാവര്‍ക്കും ഉള്ളതു പോലെ ലവ് കാര്യങ്ങളൊക്ക ഉണ്ടാവാലോ. അതിനൊന്നും ഒരു കുറവും ഇല്ല. പക്ഷേ ഒന്നുള്ളപ്പോള്‍ ഒന്ന് അത്രയുള്ളു. അല്ലാണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടു വൈകുന്നേരം പോയി ചായ കുടിക്കുന്ന ആ പരിപാടിയില്ല. ഒരു പ്രേമം കഴിഞ്ഞ് അടുത്തതിലേയ്ക്കു പോയിട്ടുണ്ട് പക്ഷേ ഒന്നും വിവാഹത്തില്‍ എത്തിട്ടില്ല

Ads by Google
Advertisement
Thursday 12 Oct 2017 07.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW