Sunday, October 22, 2017 Last Updated 49 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 06.47 PM

ഡല്‍ഹി മുഖ്യമന്ത്രിയുടെ കാര്‍ സെക്രട്ടറിയേറ്റില്‍ നിന്നും മോഷ്ടിച്ചു

Delhi CM, Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷണം പോയി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്‌രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്.

അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാര്‍ കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ കോര്‍ഡിനേറ്റര്‍ വന്ദന സിംഗ് ആണ് ഈ കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW