Saturday, February 24, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 06.34 PM

ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സരിത എസ്. നായരുടെ അഭിഭാഷകന്‍

Saritha S Nair , BA Aloor

കൊച്ചി: സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സരിത എസ്. നായരുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പ്രതികള്‍ കുറ്റം ചെയ്തതായി സോളാര്‍ കമ്മീഷന് ബോധ്യപ്പെട്ടു. അത് പ്രകാരമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നതെന്നും ആളൂര്‍ പറഞ്ഞു.

തന്നെ പീഡിപ്പിച്ചവരെക്കുറിച്ച് സരിത ജയിലിലായിരുന്ന സമയത്ത് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ അതില്‍ അന്വേഷണം നടത്താനും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സരിത തിരുവനന്തപുരത്ത് എത്തി മൊഴിയും നല്‍കി. താനും അവിടെ ഉണ്ടായിരുന്നു. അത് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇക്കാര്യം ശരിവയ്ക്കുന്നതായി ആളൂര്‍ പറഞ്ഞു.

കേസ് ശക്തമാണ്. ബലാത്സംഗക്കേസായതിനാല്‍ കേസിലെ ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകളുണ്ട്. ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും ആളൂര്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

Ads by Google
Thursday 12 Oct 2017 06.34 PM
YOU MAY BE INTERESTED
TRENDING NOW