Tuesday, October 24, 2017 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 05.48 PM

അമ്മ കമലഹാസന്റെ സിനിമയിലെ കഥകേട്ടു കൊണ്ട് ഇരിക്കുമ്പോഴാണ് ഞാന്‍ ജനിച്ചു വീണത്: ആ മലയാള നടന്‍ പറയുന്നു

uploads/news/2017/10/154993/ansaonn.gif

ആന്‍സണ്‍ പോള്‍ പേരു കേട്ടല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. അഭിനയിച്ച ഓരോ ചിത്രങ്ങളിലും അയാള്‍ക്ക് ഓരോ മുഖമായിരുന്നു. സൂ സൂ സുധി വാത്മീകത്തില്‍ 40 കാരനായിരുന്നപ്പോള്‍ ഊഴത്തില്‍ 22 കാരനായ വില്ലന്റെ വേഷമായിരുന്നു. സോളോയില്‍ ആകട്ടെ അതില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷവും. ചെന്നൈയിലെ ജീവിതമാണ് ആന്‍സാണെ സിനിമയിലേയ്ക്കു കൂടുതല്‍ അടുപ്പിച്ചത്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനിയറിങ്ങിനു പോയി. തുടര്‍ന്ന് തന്റെ വഴി ഇതല്ല എന്നു തിരിച്ചറിഞ്ഞ ആന്‍സണ്‍ എഞ്ചിനയറിങ് വിട്ട് അനുപം ഖേറിന്റെ അക്കാദമിയില്‍ പോകുകയായിരുന്നു. കമലഹാസന്റെ കടുത്ത ഫാനായിരുന്നു ആന്‍സന്റെ അമ്മ. ആന്‍സണ്‍ ജനിക്കുമ്പോള്‍ അമ്മ കമലഹാസന്റെ സിനിമയുടെ കഥ കേട്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് ആന്‍സണ്‍ പറയുന്നു. ആ കഥ ഇങ്ങനെ

രസകരമായ ഒരു സംഭവമുണ്ട്. എന്റെ അമ്മ കമലഹാസന്റെ കടുത്ത ഫാനായിരുന്നു. അമ്മയുടെ ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നതിനാല്‍ എന്നെ പ്രസവിക്കുമ്പോള്‍ കുറച്ച് റിസ്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഒരു ഡെലിവറി നോര്‍മലാകാന്‍ ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു. അന്ന് അമ്മയെ ആശ്വസിപ്പിക്കാന്‍ ലേബര്‍ റൂമില്‍ വച്ച് നഴ്സുമാര്‍ കമലഹാസന്റെ സിനിമയിലെ കഥ പറഞ്ഞുപോലും. അമ്മ കഥ കേള്‍ക്കുന്നതിനിടയിലാണ് ഞാന്‍ ജനിച്ചത്. സിനിമാക്കഥ കേട്ട് പുറത്ത് വന്ന ആളാണ് ഞാന്‍. അമ്മ ഈ കഥ ഇടയ്ക്കിടെ പറയുമായിരുന്നു.

ഞാന്‍ കമലഹാസന്റെ വലിയ ഫാനായി. പിന്നീട് കുറച്ച് വലുതായപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലുമായി എന്റെ ഫേവറിറ്റ്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൃഥ്വിരാജ് വരുന്നത്. പിന്നെ പതുക്കെ രാജുവേട്ടനെ ആരാധിക്കാന്‍ തുടങ്ങി. കെക്യുവിലെ എന്റെ ആദ്യത്തെ ഷോട്ട് ചെയ്യുമ്പോള്‍ ഞാന്‍ സ്വയം പൃഥ്വിരാജ് ആണെന്ന് കരുതി ആന്‍സനെ മറന്നു. ഞാന്‍ ഒരുപാട് അവാര്‍ഡ് വാങ്ങിക്കൂട്ടിയ നടനാണെന്ന് സ്വയം വിശ്വസിപ്പിച്ചു. ഇതെന്റെ ആത്മവിശ്വാസം കുട്ടാന്‍ ഒരുപാട് സഹായിച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാ് ആന്‍സണ്‍ ഇത് പറഞ്ഞത്.

Ads by Google
Advertisement
Thursday 12 Oct 2017 05.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW